"ഓണംതുരുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താൾ തുടങ്ങുന്നു
(വ്യത്യാസം ഇല്ല)

10:52, 24 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഭൂമിശാസ്ത്രം

കോട്ടയം ജില്ലയിൽ ഏറ്റുമാനൂർ പട്ടണത്തിൽ നിന്നും നീണ്ടൂരിലേയ്ക്കുള്ള പ്രധാനവഴിയിലുള്ള "ഓണംതുരുത്ത് കവലയിൽ നിന്നും മൂഴിക്കുളങ്ങര ക്ഷേത്രത്തിനു സമീപമുള്ള മനക്കത്താഴത്ത് പാലം വരെയുള്ള പാതയുടെ ഇരുവശത്തുമായി കിടക്കുന്ന ഭാഗത്തെയാണ് ഓണംതുരുത്ത് ഗ്രാമം എന്ന് അറിയപ്പെടുന്നത്.  നീണ്ടൂർ ഗ്രാമപഞ്ചായത്തിന്റെ രണ്ടുമുതൽ ഏഴുവരെ വാർഡുകളും അതിരമ്പുഴ ഗ്രാമപഞ്ചായത്തിന്റെ ഒന്നാം വാർഡും ഉൾപ്പെടുന്ന ഭാഗമാണിത്.  ഈ പ്രദേശത്തിന് പുറമേ നീണ്ടൂർ കൈപ്പുഴ ഗ്രാമങ്ങളുടെ ചില ഭാഗങ്ങൾ കൂടി ഉൾക്കൊള്ളുന്നതാണ് നിലവിലെ റവന്യുഭരണഡിവിഷൻ ആയ "ഓണംതുരുത്ത് വില്ലേജ് "

ചരിത്രം

എഴുതപ്പെട്ട ചരിത്രം ഓണംതുരുത്തിനില്ല.  സ്ഥലനാമത്തെപ്പറ്റി ചിലർ മുന്നോട്ട് വയ്ക്കുന്ന നിഗമനമിങ്ങനെ " എല്ലാ വശവും തണ്ണീർതടങ്ങളാൽ ചുറ്റപ്പെട്ടു കിടക്കുന്ന കോൺ ആകൃതിയിലുള്ള ദ്വീപിനെ കോൺതുരുത്ത് എന്ന് വിളിക്കുകയും കാലക്രമേണ അത് കോണംതുരുത്തും വഴിയേ ഓണംതുരുത്തും ആയി മാറിയിട്ടുണ്ടാവും.  പെരുംതുരുത്ത് , പറവൻ തുരുത്ത് തുടങ്ങി സമീപപ്രദേശങ്ങളിലും ഇത്തരം തുരുത്തുകൾ ഉണ്ട്". ചില സാദ്ധ്യതകൾ ഉണ്ടെങ്കിലും ചരിത്രപരമായി തെളിവൊന്നുമില്ല.

ഓണംതുരുത്ത് ക്ഷേത്രവുമായി ബന്ധപ്പെട്ട ഒരു കേട്ടുകേൾവി പ്രകാരം   ഇവിടെ നിന്നും സുമാർ അഞ്ചു കിലോമീറ്റർ അകലെ വേദഗിരിയെന്നു  പേരുള്ള കുന്നിന്മുകളിൽ വനവാസകാലത്ത് പഞ്ചപാണ്ഡവർ താമസിക്കുകയും ഇന്നവിടെ കാണുന്ന കുത്തനെ നിർത്തിയിട്ടുള്ള  കല്ലുകൾ കൊണ്ടുണ്ടാക്കിയ കളരിയിൽ അഭ്യസിക്കുകയും ചെയ്തിരുന്നത്രേ.  പാണ്ഡവരിൽ മൂത്തവനായ യുധിഷ്ടിരൻ ഈ കളരിയിൽ നിന്നും നേർരേഖയിൽ കാണുന്നൊരു കുന്നിൻമുകളിൽ തിരുവോണംനാളിൽ ക്ഷേത്രപ്രതിഷ്ഠ നടത്തിയെന്നുമാണ് പരക്കെ വിശ്വാസം.

വേദഗിരിയിൽ നമ്മൾ കാണുന്ന കല്ലുകൾ ശിലായുഗത്തോളം പഴക്കമുള്ളതായിരിക്കാൻ സാധ്യതയുണ്ടത്രേ. ശവമടക്കുന്ന ഇത്തരം കല്ലറകൾ വേദഗിരിക്കുന്നിന് സമാന്തരമായി (കിഴക്കോട്ടുമുണ്ട് പടിഞ്ഞാറോട്ടു കാണുന്നില്ല, അന്ന് കടൽ ആയിരുന്നിരിക്കും) കേരളത്തിൽ  പലയിടത്തുമുണ്ട്.. മിക്കതും പാണ്ഡവൻപാറ എന്നോ ഒക്കെത്തന്നെയാണ്. തമിഴില് മണ്ഡവർ എന്ന വാക്കിനു മരിച്ചവർ എന്നര്ഥമുണ്ട്. അത് മലയാളത്തിൽ വന്നപ്പോൾ പാണ്ഡവർ ആയതാവാൻ വഴിയുണ്ട്. പാണ്ഡവരെക്കുറിച്ചു ഇത്തരം കേൾവികൾ പല സ്ഥലത്തുമുണ്ടെങ്കിലും അതിനൊന്നും ചരിത്രപരമായ നിലനില്പില്ല തന്നെ.

പ്രധാനസ്ഥാപനങ്ങൾ

ഗവഎൽ പി സ്കൂൾ ഓണംതുരുത്ത്

ലിഖിതചരിത്രമുള്ള ഏറ്റവും പഴയ സ്ഥാപനം. ലഭ്യമായ രേഖകൾ പ്രകാരം AD1913 ലാണ് ഈ സ്കൂൾ പ്രവർത്തനമാരംഭിക്കുന്നത്.

പബ്ലിക് ലൈബ്രറി ആൻഡ് റീഡിങ് റൂം

AD1946 ൽ പ്രവർത്തനമാരംഭിക്കുകയും AD1957 ൽ കേരളത്തിന്റെ ആദ്യമുഖ്യമന്ത്രി ഇ.എം.എസ് ഉദ്‌ഘാടനം ചെയ്യുകയും ചെയ്ത ലൈബ്രറി ഗ്രന്ഥശാലപ്രസ്ഥാനത്തിന്റെ വളർച്ചയുടെ ഓരോ ഘട്ടത്തിലുമുള്ള സാമൂഹികമുന്നേറ്റത്തിൽ ഒണംതുരുത്തിനെയും ഭാഗമാകുന്നതിൽ മുഖ്യപങ്ക് വഹിക്കുന്നു. പതിനായിരത്തിനു മേൽ പുസ്തകങ്ങൾ സ്വന്തമായുള്ള ഈ ലൈബ്രറിക്ക് വിവിധസാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുന്നതിന് യുവജനങ്ങൾക്കും വനിതകൾക്കും വിദ്യാർത്ഥികൾക്കും പ്രത്യേക വിഭാഗങ്ങളുമുണ്ട്. കേന്ദ്രസർക്കാരിന്റെ നെഹ്‌റുയുവകേന്ദ്രയുടെ കീഴിലുള്ള ജില്ലയിലെ മികച്ച ക്ലബ്ബ്കളിലൊന്നായ യുവധാര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഈ ലൈബ്രറിയുടെ ഭാഗമാണ്. വിദ്യാഭ്യാസവകുപ്പിൽ ഗവൺമെന്റിൽ നിന്നും എ ഗ്രേഡ് ഗ്രാന്റ് ലഭിക്കുന്ന സ്ഥാപനമാണിത്.

ഗവർമെന്റ് പി എച് സെന്റർ

നീണ്ടൂർ പഞ്ചായത്തിൽ പൊതുമേഖലയിലുള്ള ഒരേ ഒരു ആധുനികവൈദ്യസ്ഥാപനം. ഓണംതുരുത്ത് ആശുപത്രി” എന്നറിയപ്പെടുന്ന ഈ സ്ഥാപനം സമീപഗ്രാമങ്ങളിലും പഞ്ചായത്തുകളിലുമുള്ളവർക്ക് കൂടി സേവനം നൽകുന്നു.

"https://ml.wikipedia.org/w/index.php?title=ഓണംതുരുത്ത്&oldid=3445923" എന്ന താളിൽനിന്ന് ശേഖരിച്ചത്