"പി. കുഞ്ഞിരാമൻ നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വിവരങ്ങൾ കൂട്ടിച്ചേർത്തു.
(ചെ.) വിവരങ്ങൾ കൂട്ടിച്ചേർത്തു.
വരി 17:
 
== ജീവിതരേഖ ==
1905 ഒക്ടോബർ 4 ന്‌<ref>കവിയുടെ കാല്പാടുകൾ, പി. കുഞ്ഞിരാമൻ നായർ, ലിറ്റിൽ പ്രിൻസ് പബ്ലിക്കേഷൻസ്, കോട്ടയം, ആഗസ്ത്1985,</ref> ( 1906 ഒക്റ്റോബർ 26- കൊ.വ. 1082 തുലാം 9, തിരുവോണം നക്ഷത്രം എന്നും ഒരു വാദമുണ്ട് <ref>പി. കവിതകൾ, വാല്യം ഒന്ന്, ഡി.സി. ബുക്സ്, കോട്ടയം, ഏപ്രിൽ 2005,പേജ്15I, ISBN 81-264-10124</ref>) [[കാസർഗോഡ്‌ ജില്ല|കാസർഗോഡ്‌ ജില്ലയിലെ]] [[കാഞ്ഞങ്ങാട്]], വെള്ളിക്കോത്ത് ഗ്രാമത്തിൽ പനയന്തട്ട തറവാടുവക അടിയോടി വീട്ടിലാണ് കുഞ്ഞിരാമൻ നായർ ജനിച്ചത്‌. അച്ഛൻ- പുറവങ്കര കുഞ്ഞമ്പുനായർ; അമ്മ- കുഞ്ഞമ്മയമ്മ. വെള്ളിക്കോത്ത് പ്രൈമറി സ്കൂളിലും പുന്നശ്ശേരി നമ്പിയുടെ ശിഷ്യനായി [[പട്ടാമ്പി സർക്കാർ സംസ്കൃത കോളേജ്|പട്ടാമ്പി സംസ്കൃത കോളേജിലും]] തഞ്ചാവൂർ സംസ്കൃത പാഠശാലയിലും പഠനം , ഇടയ്ക്ക്‌ പഠിത്തം നിർത്തി വീടുവിട്ടിറങ്ങി.കണ്ണൂരിൽ നിന്നും നവജീവൻ എന്നൊരു പ്രസിദ്ധീകരണം ആരംഭിച്ചങ്കിലും അത് നിർത്തേണ്ടി വന്നു.തുടർന്ന് തൃശുരിലെ സരസ്വതി പ്രസ്സിലും ഒലവക്കോടുള്ള ശ്രീരാമകൃഷ്ണോദയം പ്രസ്സിലും ജോലി ചെയ്തു. [[പാലക്കാട് ജില്ല|പാലക്കാട്‌ ജില്ലയിലെ]] ശബരി ആശ്രമം സ്കൂൾ, കൂടാളി ഹൈസ്കൂൾ, [[കൊല്ലങ്കോട്‌ രാജാസ്‌ ഹൈസ്കൂൾ]] എന്നിവിടങ്ങളിൽ അദ്ധ്യാപകനായി ജോലിചെയ്തു. പത്രപ്രവർത്തകൻ എന്ന നിലയിലും പല സ്ഥാപനങ്ങളിൽ ജോലി ചെയ്തു. സ്വന്തം ജീവിതം ക്രമപ്പെടുത്തിയെടുക്കുന്നതിനേക്കാൾ കവിതാരചനയുമായി ഊരു ചുറ്റുന്നതിലായിരുന്നു കുഞ്ഞിരാമൻ നായർക്കു താൽപര്യം. കവിത, നാടകം, ജീവചരിത്രം, പ്രബന്ധം, ആത്മകഥ, ബാലസാഹിത്യം എന്നീ വിഭാഗങ്ങളിലായി അറുപതിലേറെ കൃതികൾ രചിച്ചു<ref>ജീവചരിത്രക്കുറിപ്പ്:കവിയുടെ കാൽപ്പാടുകൾ(2006) ഡി സി ബുക്സ്,കോട്ടയം</ref>. ആത്മകഥാപര ഗ്രന്ഥങ്ങളായ 'കവിയുടെ കാൽപ്പാടുകൾ','എന്നെ തിരയുന്ന ഞാൻ', 'നിത്യകന്യകയെത്തേടി' എന്നിവ മലയാളഭാഷയിലെ കവിത തുളുമ്പുന്ന ഗദ്യത്തിന്‌ ഉത്തമോദാഹരണങ്ങളാണ്‌. 1948-ൽ [[നീലേശ്വരം രാജവംശം|നീലേശ്വരം രാജാവിൽ]] നിന്ന് ഭക്തകവി ബിരുദം ലഭിച്ചു.1955-ൽ ''കളിയഛന്'' മദിരാശി സർക്കാർ അംഗീകാരം, 1959-ൽ [[കേരള സാഹിത്യ അക്കാദമി പുരസ്കാരം|കേരളാ സാഹിത്യ അക്കാദമി അവാർഡ്]], 1967-ൽ ''താമരത്തോണിക്ക്'' സാഹിത്യ അക്കാദമി അവാർഡ് എന്നിവ ലഭിച്ചു.
കവിതമാത്രം 1 സന്തതസഹചാരിയായിരുന്ന ജീവിതയാത്രകൾക്കൊടുവിൽ 1978 മേയ്‌ 27ന്‌ [[തിരുവനന്തപുരം|തിരുവനന്തപുരത്തെ]] സി. പി സത്രത്തിൽ വച്ച് [[ഹൃദയസ്തംഭനം|ഹൃദയസ്തംഭനംമൂലം]] അന്തരിച്ചു..
 
വരി 36:
 
=== പി സ്മാരക മന്ദിരം കാഞ്ഞങ്ങാട് ===
കാഞ്ഞങ്ങആടുള്ളകാഞ്ഞങ്ങാടുള്ള പി സ്മാരക മന്ദിരത്തിൻറെമന്ദിരത്തിൻ്റെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന കാഴ്ച്ചബംഗ്ലാവിൽ പി ഉപയോഗിച്ചിരുന്ന വസ്തുക്കളും പുസ്തകങ്ങളും മറ്റ് കാഴ്ച്ച വസ്തുക്കളും പ്രദർശിപ്പിച്ചിട്ടുണ്ട്.<ref>{{Cite web|url=https://www.thehindu.com/todays-paper/tp-national/tp-kerala/memorial-museum-for-mahakavi-p/article2605380.ece|title=|access-date=|last=|first=|date=|website=|publisher=}}</ref>
 
== ചലച്ചിത്രങ്ങൾ ==
പിയുടെ ''കളിയച്ഛൻ'' എന്ന കൃതിയെ അധികരിച്ച് അതേ പേരിൽ ഫറൂക്ക് അബ്ദുൾ റഹ്മാൻ ഒരു ചലചിത്രം സംവിധാനം ചെയ്തിട്ടുണ്ട്.ഈ ചിത്രത്തിന്എൻ നിരവധി സംസ്ഥാന - ദേശീയ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.<ref>{{Cite web|url=https://www.newindianexpress.com/entertainment/malayalam/2013/sep/24/Kaliyachan-Portrait-of-an-artist-521105.html|title=കളിയച്ഛൻ|access-date=|last=|first=|date=|website=|publisher=}}</ref> കവിയുടെ ജീവിതത്തെ ആധാരമാക്കി പി.ബാലചന്ദർ ഒരുക്കിയ ചിത്രമാണ് ''ഇവൻ മേഘരൂപൻ.''<ref>{{Cite web|url=https://www.thehindu.com/todays-paper/tp-features/tp-fridayreview/Poetic-venture/article15691566.ece|title=ഇവൻ മേഘരൂപൻ|access-date=|last=|first=|date=|website=|publisher=}}</ref>
 
== സ്മാരക പുരസ്കാരങ്ങൾ ==
തിരുവനന്തപുരത്തെ മഹാകവി പി ഫൌണ്ടേഷൻ സാഹിത്യ പ്രവർത്തകർക്ക് കാൽ ലക്ഷം രൂപയും ശില്പവും അടങ്ങുന്ന കളിയച്ഛൻ അവാർഡും കാഞ്ഞങ്ങാടുള്ള പി സ്മാരക സമിതി മികച്ച കവിതകൾക്ക് പി സ്മാരക അവാർഡ് നൽകുന്നു.
 
==ചിത്രശാല==
"https://ml.wikipedia.org/wiki/പി._കുഞ്ഞിരാമൻ_നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്