വരി 94:
== ഭക്ഷണവിഭവങ്ങളെക്കുറിച്ചുള്ള ലേഖനം_നശീകരണപ്രവർത്തനം ==
പ്രിയ {{ping|Irshadpp}},
*പല വിക്കിപീഡിയരും വർഷങ്ങൾക്കുമുമ്പേ ചേർത്ത ലേഖനങ്ങളിൽ നശീകരണപ്രവർത്തനം നടക്കുന്നതായി കാണുന്നു. [[തെങ്ങിൻ ചക്കര]], [[പരിപ്പുവട]], [[വിഷുക്കട്ട]], [[രാമശ്ശേരി ഇഡ്ഡലി]], [[സാമ്പാർ]], [[തീയൽ]], [[തോരൻ]], [[പഞ്ചാരമണ്ട]] തുടങ്ങിയ ലേഖനങ്ങളിൽ നിന്നും, താങ്കൾ പ്രധാനപ്പട്ട ഭാഗങ്ങൾ നീക്കം ചെയ്തതായിക്കാണുന്നു. ഈ വിഭവങ്ങൾ തയ്യാറാക്കുന്ന വിധമാണ് ഇത്തരത്തിൽ മാറ്റിയതെന്ന് മനസ്സിലാക്കുന്നു. ഭക്ഷണവിഭവങ്ങളെക്കുറിച്ചുള്ള ലേഖനങ്ങളിൽ, അത് തയ്യാറാക്കുന്ന വിധം പാടില്ലായെന്ന് നയമുണ്ടോ? ഇത്തരമൊരു നയത്തെക്കുറിച്ച് എനിക്ക് നല്ല ധാരണയില്ലാത്തതിനാൽ, അതിന്റെ ലിങ്ക് ലഭിക്കുവാൻ താൽപര്യപ്പെടുന്നു.
 
ഇത്തരമൊരു നയമുണ്ടെങ്കിൽത്തന്നെ, വ്യാപകമായ തിരുത്തൽ നടത്തുന്നതിന് മുൻപ്, സംവാദം താളിൽ അക്കാര്യം അറിയിച്ചിട്ടായിരുന്നു താങ്കൾ അങ്ങനെ ചെയ്യേണ്ടിയിരുന്നത് എന്ന്, വിക്കിപീഡിയയിൽ വളരെക്കാലമായി അനുഭവജ്ഞാനമുള്ള ഒരാളെന്നതിനാൽ, അറിയേണ്ടിയിരുന്നതല്ലേ എന്ന് ചോദിക്കുന്നതിൽ പരിഭവിക്കരുത്. വളരെക്കുറഞ്ഞ സമയത്തിനകം നടത്തിയ ഒരുതരം നശീകരണമായിട്ടാണ് ഇതനുഭവപ്പെടുന്നത്. നയം വ്യക്തമാക്കുന്ന ലിങ്ക് താങ്കൾ നൽകുകയോ, അതല്ലെങ്കിൽ, താങ്കൾ നടത്തിയ തിരുത്തലുകൾ പുനഃസ്ഥാപിക്കുകയോ ചെയ്യണമെന്നഭ്യർത്ഥിക്കുന്നു. --[[ഉപയോക്താവ്:Vijayanrajapuram|<span style="color:green;font-size:13px;">Vijayan Rajapuram </span>{വിജയൻ രാജപുരം}]][[ഉപയോക്താവിന്റെ സംവാദം:Vijayanrajapuram|<span style="color:green;font-size:13px; font-weight:bold;" title="സംവാദം"> ✉</span>]] 13:00, 21 സെപ്റ്റംബർ 2020 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Irshadpp" എന്ന താളിൽനിന്ന് ശേഖരിച്ചത്