"നാരെസ് കടലിടുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 4:
ബ്രിട്ടീഷ് നാവിക ഉദ്യോഗസ്ഥനായിരുന്ന ജോർജ് സ്ട്രോംഗ് നാരെസിന്റെ ബഹുമാനാർത്ഥം നൽകപ്പെട്ട ഈ പേര് 1964 ൽ ഡാനിഷ്, കനേഡിയൻ സർക്കാരുകൾ അംഗീകരിച്ചിരുന്നു.
 
കടലിടുക്കും അയൽ ജലഭാഗങ്ങളും പൊതുവേ കപ്പലോട്ടത്തിന് ഭീഷണിയാണ്. ഓഗസ്റ്റ് മാസത്തിൽ, സാധാരണയായി ഐസ്ബ്രേക്കറുകൾ ഇതു വഴി സഞ്ചരിക്കാറുണ്ട്. 1948 നു മുൻപ് കെയ്ൻ ബേസിനു വടക്കോട്ട് 5 കപ്പലുകൾ മാത്രം വിജയകരമായി സഞ്ചരിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. 2009 ൽ ആർട്ടിക് സൺറൈസ് എന്ന കപ്പൽ നടത്തിയ സഞ്ചാരമാണ് ജൂൺ മാസത്തെ [[ആർട്ടിക് സമുദ്രം|ആർട്ടിക്ക് സമുദ്രത്തിലേക്കുള്ള]] അറിയപ്പെടുന്ന ആദ്യ പ്രവേശനം.<ref>{{cite news|url=https://www.theguardian.com/environment/2009/sep/01/sermilik-fjord-greenland-global-warming|location=London|work=The Guardian|first=Patrick|last=Barkham|title=The Sermilik fjord in Greenland: a chilling view of a warming world|date=2009-09-01}}</ref> കടലിടുക്കിന്റെ പരിധിയിൽ സ്ഥിതിചെയ്യുന്ന ഒരു ചെറിയ ദ്വീപായ [[ഹാൻസ് ഐലന്റ്|ഹാൻസ് ഐലന്റിനുമേൽ]] [[ഡെന്മാർക്ക്|ഡെന്മാർക്കും]] ([[ഗ്രീൻലാൻഡ്|ഗ്രീൻലാന്റിന്]] വേണ്ടി), [[കാനഡ|കാനഡയും]] ഒരുപോലെ അവകാശവാദമുന്നയിക്കുന്നു.
 
പതിമൂന്നാം നൂറ്റാണ്ടിന്റെ ആദ്യകാലത്തുതന്നെ തൂൾ ജനങ്ങൾ ആളുകൾ നരെസ് കടലിടുക്കിലെത്തിയിരുന്നു. അവിടെ അവർ [[വൈക്കിങ്|വൈക്കിംഗുകൾക്കൊപ്പം]] വേട്ടയാടൽ, കച്ചവടം തുടങ്ങിയ കൃത്യങ്ങളിൽ വ്യാപൃതരായിരുന്നു. റൂയിൽ ദ്വീപിൽ തൂൾ സംസ്കാരത്തിന്റെയും വൈക്കിംഗ് സാന്നിധ്യത്തിന്റെയും പുരാവസ്തു അവശിഷ്ടങ്ങൾ കാണാൻ സാധിക്കുന്നു.
"https://ml.wikipedia.org/wiki/നാരെസ്_കടലിടുക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്