"സെക്സ് എഡ്യൂക്കേഷൻ (ടിവി സീരീസ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

}}|website_title=Official website}} 2019ൽ പുറത്തിറങ്ങിയ ഒരു ബ്രിട്ടീഷ് കോമഡി-നാടക [[ടെലിവിഷൻ]] പരമ്പരയാണ് '''സെക്സ് എഡ്യൂക്കേഷൻ''' . സെക്സ് തെറാപ്പിസ്റ്റായ അമ്മയായി [[ജില്ലിയൻ ആൻഡേഴ്സൺ|ജില്ലിയൻ ആൻഡേഴ്സണും]] കൗമാരക്കാരനായ മകനായി [[ ആസ ബട്ടർഫീൽഡ്|ആസ ബട്ടർഫീൽഡും]] അഭിനയിച്ച ഈ പരമ്പര 2019 ജനുവരി 11 ന് [[നെറ്റ്ഫ്ലിക്സ്|നെറ്റ്ഫ്ലിക്സിൽ]] പ്രദർശിപ്പിച്ചു. ന്ചുതി ഗത്വ, എമ്മ മക്കെയ്, കോണർ സ്വിംദെല്ല്സ്, ഐമി ലൂ വുഡ്, കേദാർ വില്യംസ്-സ്റ്റിർലിംഗ് തുടങ്ങിയവർ ഈ പരമ്പരയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. നെറ്റ്ഫ്ലിക്സിൽ പ്രദർശിപ്പിച്ച പരമ്പരയുടെ ആദ്യ ഭാഗം 40 ദശലക്ഷത്തിലധികം പ്രേക്ഷകർ കാണുകയുണ്ടായി. രണ്ടാമത്തെ സീരീസ് 2020 ജനുവരി 17 ന് പുറത്തിറങ്ങി, <ref name="Filmoria.co.uk">{{Cite web|url=https://www.filmoria.co.uk/sex-education-world-premiere-images-released/|title=Sex Education season 2 launches on 17th January, only on Netflix|access-date=24 January 2020|date=|publisher=Filmoria.co.uk}}</ref> മൂന്നാമത്തെ സീരീസിനായുള്ള ചിത്രീകരണം പുരോഗമിക്കുന്നു.
 
== പശ്ചാത്തലം ==
സെക്സ്‌ തെറാപ്പിസ്റ്റായ ജീൻ മിൽബേണിന്റെയും, കൗമാരക്കാരനായ മകൻ ഓട്ടിസ്‌ മിൽബേണിന്റെയും, സഹപാഠികളായ മേവ്‌ വൈലി, എറിക്ക്‌, ജാക്സൺ തുടങ്ങിയവരുടെ ജീവിതവുമാണ് ആദ്യത്തെ സീരീസിന്റെ ഇതിവൃത്തം. ഒരു പ്രത്യേക സാഹചര്യത്തിൽ അമ്മയുടെ പാത പിന്തുടർന്ന് ഓട്ടിസ്‌ തന്റെ ക്യാമ്പസിലെ കുട്ടികൾക്കായി ഒരു സെക്സ്‌ ക്ലിനിക്ക്‌ തുടങ്ങുന്നു. ഇന്നത്തെ കാലഘട്ടത്തിൽ കൗമാരക്കാർക്കിടയിൽ ലൈംഗികതയെ പറ്റിയുള്ള അബദ്ധ ധാരണകൾ പച്ചയായി ആവിഷ്കരിക്കുന്നതിനോടൊപ്പം തന്നെ കുടുംബ ബന്ധങ്ങളുടെ പ്രാധാന്യവും ലൈംഗിക വിദ്യാഭ്യാസത്തിന്റെ ആവശ്യകതയും ഈ പരമ്പരയിൽ പരാമർശിക്കുന്നുണ്ട്.
 
രണ്ടാമത്തെ പരമ്പരയിൽ ഓല എന്ന പെൺകുട്ടിയുമായി ഓട്ടിസ് പ്രണയബന്ധത്തിലാകുന്നു. ഹൈസ്കൂൾ പ്രണയത്തിന്റെ യാഥാർത്ഥ്യങ്ങളും സമ്മർദ്ദങ്ങളുമെല്ലാം ഈ പരമ്പരയിൽ കാണാം. മൂർ‌ഡേൽ സ്കൂളിൽ ഉണ്ടാകുന്ന ക്ലമീഡിയ എന്ന രോഗ വ്യാപനവും അതിനെപ്പറ്റി ഉണ്ടാവുന്ന സംഭവവികാസങ്ങളുമാണ് ഈ പരമ്പരയിൽ ചിത്രീകരിച്ചിരിക്കുന്നത്. <ref>{{Cite web|url=https://www.glamour.com/story/sex-education-season-2-details|title=Everything We Know About Sex Education Season 2|access-date=14 January 2020|last=Leach|first=Samantha|last2=Radloff|first2=Jessica|date=7 January 2020|website=Glamour}}</ref> <ref>{{Cite web|url=https://thehooksite.com/sex-education-season-3-writing-has-already-begun/|title=‘Sex Education Season 3’ Writing Has Already Begun|access-date=14 January 2020|last=Powell|first=Alfie|date=14 January 2020|website=The Hook}}</ref>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3439264" എന്ന താളിൽനിന്ന് ശേഖരിച്ചത്