"മാവേലിക്കര സുദർശൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
[[കേരള സംഗീതനാടക അക്കാദമി|കേരള സംഗീത നാടക അക്കാദമിയുടെ]] 2019 ലെ ഗുരുപൂജ പുരസ്കാരത്തിന് അർഹനായ കലാകാരനാണ് '''മാവേലിക്കര സുദർശനൻ'''.<ref>{{Cite web|url=http://archive.today/g3DWw|title=മാവേലിക്കര സുദർശൻ –-കലയിലെ കലാപകാരി|access-date=September 17, 2020|last=|first=|date=September 17, 2020|website=|publisher=ദേശാഭിമാനി}}</ref>അനീതികൾക്കെതിരെ സ്വന്തം നിലയിൽ പ്രതികരിക്കുകയാണ് സുദർശന്റെ രീതി.{{തെളിവ്}}
 
കലയും പ്രക്ഷോഭവും സമന്വയിപ്പിച്ച് നിരവധി ഒറ്റയാൾ സമരങ്ങൾ നടത്തി സുദർശനൻ ശ്രദ്ധേയനായിട്ടുണ്ട്. കാക്കാരശ്ശി നാടകം, ശങ്കരലീല, കുറത്തിയാട്ടം തുടങ്ങി നാടൻ കലകളുടെ പ്രചാരകനെന്ന നിലയിലും ശ്രദ്ധേയനാണ്. 1979ൽ ചാരുംമൂട്ടിൽ സംസ്ഥാന മിമിക്രി മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ സുദർശനന് അന്നത്തെ മുഖ്യമന്ത്രി [[പി.കെ. വാസുദേവൻ നായർ]] പ്രത്യേക പുരസ്‌കാരം സമ്മാനിച്ചു. 2013ൽ ഫോക്ക് ലോർ അക്കാദമി പുരസ്‌കാരവും 2018 ൽ ഫെലോഷിപ്പും ലഭിച്ചു. 1977 ൽ തിക്കുറിശ്ശിയുടെ ജീവിതയാത്ര എന്ന നാടകത്തിൽ അഭിനയിച്ചു. ഏപ്രിൽ 18, മണിച്ചെപ്പ് തുറന്നപ്പോൾ തുടങ്ങിയ സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചു. സഹസംവിധായകനായി. റോഡപകടങ്ങൾക്കെതിരെ തെരുവുനാടകങ്ങൾ. നാടൻ കലകളെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കണം എന്നാവശ്യപ്പെട്ട് നടത്തിയ യാത്ര ശ്രദ്ധപിടിച്ചുപറ്റി. 2007ൽ ‘[[ദ വീക്ക്|ദിവീക്ക്]]' മാഗസിൻ തെരഞ്ഞെടുത്ത 25 അസാധാരണ ഇന്ത്യക്കാരിൽ ഒരാളാണ്‌.
"https://ml.wikipedia.org/wiki/മാവേലിക്കര_സുദർശൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്