"കെ.ടി. ജലീൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 51:
==രാഷ്ട്രീയരംഗത്ത്==
മുസ്ലിം യൂത്ത് ലീഗിലൂടെ വളർന്നുവന്ന ജലീൽ പ്രഥമ മലപ്പുറം ജില്ലാ കൗൺസിൽ അംഗം, മലപ്പുറം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷൻ, മുസ്ലിം യൂത്ത് ലീഗ് അഖിലേന്ത്യാ കൺവീനര് എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയായിരിക്കെ പാർട്ടി നേതൃത്വവുമായി അഭിപ്രായ വ്യത്യാസമുണ്ടായതിനെ തുടർന്ന് [[മുസ്ലിം ലീഗ്|ലീഗിൽ]] നിന്നും പുറത്തായി. തുടർന്ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ [[കുറ്റിപ്പുറം|കുറ്റിപ്പുറത്ത്]] [[പി.കെ. കുഞ്ഞാലിക്കുട്ടി|പി കെ കുഞ്ഞാലിക്കുട്ടിയെ]] വെല്ലുവിളിച്ചു എൽ ഡി എഫ്‌ പിന്തുണയോടെ മത്സരത്തെ നേരിട്ട ജലീൽ 8781 വോട്ടിനു അട്ടിമറി വിജയം നേടി. 2011 ൽ തവനൂർ മണ്ഡലത്തിൽ നിന്ന് വീണ്ടും നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.
 
==സ്വർണ്ണക്കടത്തുകേസ്==
യു.എ.ഇ.യിൽ നിന്ന് കേരളത്തിലേക്ക് [[ഡിപ്ലോമാറ്റിക് ബാഗ്|നയതന്ത്രബാഗേജു]] വഴി നടത്തിയ സ്വർണക്കടത്തുകേസുമായി ബന്ധപ്പെട്ട് ജലീലിനെ ദേശീയ അന്വേഷണ ഏജൻസി 2020 സെപ്റ്റംബർ 17-നു ചോദ്യം ചെയ്തു.<ref name=mano>{{cite news |title=മന്ത്രി ജലീലിനെ എൻഐഎ ചോദ്യം ചെയ്യുന്നു; 6 മണിക്ക് ഹാജരായി: ദൃശ്യങ്ങൾ |url=https://www.manoramaonline.com/news/latest-news/2020/09/17/kerala-gold-smuggling-nia-question-kt-jaleel.html |accessdate=17 സെപ്റ്റംബർ 2020 |archiveurl=https://archive.vn/gdIvb |archivedate=17 സെപ്റ്റംബർ 2020}}</ref> ഇതിനു മുൻപായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രണ്ടു ദിവസം ചോദ്യം ചെയ്തിരുന്നു. അതിലെ വിവരങ്ങൾ വച്ചാണ് എൻ ഐ എ ചോദ്യം ചെയ്യുന്നത്. നയതന്ത്ര പാഴ്‌സൽ ആയി എത്തിയ ഖുർആൻ ഏറ്റുവാങ്ങിയ സംഭവത്തിലാണ്‌ മൊഴി എടുത്തത്.<ref>{{cite news |title=എൻഐഎ കെ ടി ജലീലിന്റെ മൊഴിയെടുക്കുന്നു |url=https://www.deshabhimani.com/from-the-net/k-t-jaleel-nia-enquiry/895714 |accessdate=17 സെപ്റ്റംബർ 2020 |archiveurl=https://archive.vn/a0prI |archivedate=17 സെപ്റ്റംബർ 2020}}</ref> ഖുറാൻ ഇറക്കുമതി എന്ന പേരിൽ നയതന്ത്ര ചാനലിലൂടെ സ്വർണം കടത്തിയിട്ടുണ്ട് എന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് എൻഐഎ മന്ത്രിയിൽ നിന്ന് മൊഴിയെടുക്കുന്നതിനായി വിളിപ്പിച്ചിരിക്കുന്നത്.<ref name=mano/>
 
==അവലംബം==
"https://ml.wikipedia.org/wiki/കെ.ടി._ജലീൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്