"വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 107:
::::.ഇർഷാദ് സൂചിപ്പിച്ചതു പോലെ ഇംഗ്ലീഷ് വിക്കിപ്പീഡിയയിലുള്ള തിനു സമാനമായി റിലയബിൾ സോഴ്സുകളെ വിലയിരുത്തുന്ന ഒരു പദ്ധതി ആരംഭിക്കാവുന്നതാണ് ഇതിന് ഏറ്റവും നല്ല പ്രതിവിധി. അതിനു ശേഷം സംശയാസ്പദപരമായ തോന്നുന്ന ഇത്തരം ഉറവിടങ്ങളെ ഒരോന്നോയി വിശകലനം ചെയ്ത് ഉപയോഗിക്കാവുന്നതാണൊ അല്ലെയൊ എന്ന് സമവായത്തിലെത്തുന്നതാണ് നല്ലത് എന്നു തോന്നുന്നു.
::::അതിനു ശേഷം ഉപയോഗിക്കാൻ പറ്റുന്ന സോഴ്സുകളുടെയും അല്ലാത്തവയുടെയും ഇംഗ്ലീഷ് വിക്കി മാതൃകയിൽ ഒരു പട്ടിക ഉണ്ടാക്കാവുന്നതാണ്. ഇത്തരത്തിൽ വിശ്വസനീയമായ മാധ്യമങ്ങളും (WP:NEWSORG പാലിക്കുന്നവ) ചിലപ്പോഴെങ്കിലും പക്ഷപാതപരമായി വാർത്തകൾ കൊടുക്കാറുണ്ട് . ആ സമയത്ത് ഇൻ-ടെക്സ്റ്റ് ആട്രിബ്യൂഷൻ (Wikipedia:ATTRIBUTEPOV)പാലിച്ച് അത്തരം സോഴ്സുകൾ ഉപയോഗിക്കാവുന്നതാണ്. [[ഉപയോക്താവ്:Akhiljaxxn|Akhiljaxxn]] ([[ഉപയോക്താവിന്റെ സംവാദം:Akhiljaxxn|സംവാദം]]) 08:16, 23 ഓഗസ്റ്റ് 2020 (UTC)
===ആധികാരികമായി ഉപയോഗിക്കാൻ കഴിയുന്ന സ്രോതസ്സുകളുടെ പട്ടിക===
 
മുകളിൽ സൂചിപ്പിച്ചിട്ടുള്ളതുപോലെ, ഇംഗ്ലീഷ് വിക്കി മാതൃകയിൽ, ആധികാരികമായ സ്രോതസ്സുകളുടെ പട്ടിക തയ്യാറാക്കണം. ഈ സ്രോതസ്സുകളെ ഏതെല്ലാം മേഖലകളിലാണ് ആശ്രയിക്കാൻ സാധിക്കുന്നത് എന്ന വിവരവും ഉൾപ്പെടുത്തണം. ഈ പട്ടിക നിരന്തരം വിലയിരുത്തപ്പെടുകയും അതിനനുസരിച്ച് പരിഷ്കരിക്കപ്പെടുകയും വേണം.
വാർത്തകളെ സ്വീകരിക്കേണ്ടി വരുമ്പോൾ, വിവാദവിഷയങ്ങളിൽ, പത്രമാധ്യമങ്ങളുടെ പക്ഷം കൂടി പരിഗണിക്കുകയും, വിവിധ മാധ്യമങ്ങളിൽ ഇതു സംബന്ധമായി വന്നിട്ടുള്ള വാദഗതികളെ കൂടി പരിഗണിക്കേണ്ടിയും വരു. വാർത്ത നൽകിയ ശേഷം പിൻവലിക്കുകയോ, തിരുത്തൽ നൽകുകയോ ചെയ്തിട്ടുള്ള ധാരാളം ഉദാഹരണങ്ങൾ നമുക്കണ്ടല്ലോ. അത്തരം വിഷയങ്ങളിൽ ജാഗ്രതയോടെ പ്രവർത്തിക്കുക മാത്രമേ ചെയ്യാൻ സാധിക്കൂ.
സ്രോതസ്സുകളുടെ പ്രാമാണികത്വം തീരുമാനിക്കുന്നത് വായനക്കാരുടെ എണ്ണം അനുസരിച്ചാകരുത്, മറിച്ച് നിരന്തരമായ നിരീക്ഷണത്തിലൂടെ നല്കുന്ന നിലവാരസൂചനയുടെ അടിസ്ഥാനത്തിലാകണം എന്ന് അഭിപ്രായപ്പെടുന്നു. ഇതിനായി ഉചിതമായ രീതിശാസ്ത്രം രൂപപ്പെടുത്തണം.
[[User:Sanu N|<font color="#ff33f2" size="2">N Sanu / </font><font color="red" size="3">എൻ സാനു / </font><font color="green" size="3">एन सानू</font>]] ([[User talk:Sanu N|സംവാദം]]) 10:40, 16 സെപ്റ്റംബർ 2020 (UTC)