"പി.കെ. മെമ്മോറിയൽ ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[പ്രമാണം:PK_memorial_Library%2C_ambalauupa%2C_alappuzha.jpg|thumb|right|250px|പി.കെ.മെമ്മോറിയൽ ഗ്രന്ഥശാല]]
[[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിലെ]] [[അമ്പലപ്പുഴ]] താലൂക്കിൽ സ്ഥിതിചെയ്യുന്ന ഒരു ഗ്രന്ഥശാലയാണ് '''പി.കെ.മെമ്മോറിയൽ ഗ്രന്ഥശാല'''<ref>http://www.lsgkerala.gov.in/pages/details.php?intID=5&ID=448&ln=ml</ref>. സാഹിത്യപഞ്ചാനനൻ എന്നറിയപ്പെട്ട [[പി.കെ. നാരായണപിള്ള|പി.കെ. നാരായണപിള്ളയുടെ]] സ്മാരകമാണ് ഈ ഗ്രന്ഥശാല.<ref>[http://www.deshabhimani.com/newscontent.php?id=80866 അമ്പലപ്പുഴ പി കെ മെമ്മോറിയൽ ഗ്രന്ഥശാല 75ന്റെ നിറവിൽ, ദേശാഭിമാനി]</ref> <ref>[http://www.mathrubhumi.com/alappuzha/news/1263095-local_news-alappuzha.html പി.കെ.മെമ്മോറിയൽ ഗ്രന്ഥശാലയുടെ പ്ലാറ്റിനം ജൂബിലിയാഘോഷങ്ങൾക്ക് തിരിതെളിഞ്ഞു, മാതൃഭൂമി]</ref>അമ്പലപ്പുഴയിലെ കരൂർ പ്രദേശത്തെ ഒരു പറ്റം ചെറുപ്പക്കാർ ചേർന്ന് പി.കെ.വിലാസം ലൈബ്രറി എന്ന പേര് നൽകി ഒരു ഗ്രന്ഥശാല ആദ്യകാലത്തു തുടങ്ങിയെങ്കിലും ആറുമാസമേ അതിന് ആയുസ്സുണ്ടായിരുന്നുള്ളൂ. പിന്നീട് കുട്ടനാട്ടിലെ നീലംപേരൂർ ഗ്രാമത്തിൽ നിന്ന് പ്രൈമറി സ്കൂൾ അധ്യാപകനായി അമ്പലപ്പുഴയിലെത്തിയ [[പി.എൻ. പണിക്കർ]] ന്റെ നേതൃത്വത്തിൽ ഈ വായനശാല ജസ്റ്റീസ് പി.കെ.വിലാസം ലൈബ്രറി എന്ന പേരിൽ പുനരാരംഭിച്ചു. [[അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം|അമ്പലപ്പുഴ ക്ഷേത്രത്തിന്റെ]] തെക്കേനടയിൽ ഒരു രൂപ വാടകയ്ക്ക് ഒരു ചെറുകെട്ടിടം വാടകയ്ക്ക് എടുത്ത് പ്രവർത്തനം തുടങ്ങി. 1938 ഫെബ്രുവരിയിൽ പി.കെ. നാരായണപിള്ള അന്തരിച്ചു. 1938 മാർച്ചിൽ ഗ്രന്ഥശാലയുടെ പേര് പി.കെ.മെമ്മോറിയൽ ലൈബ്രറി എന്നാക്കി മാറ്റുകയും ചെയ്തു. 1945 ൽ ഗ്രന്ഥശാലയ്ക്ക് സ്വന്തം കെട്ടിടം ഉണ്ടായി. 23 ജനുവരി 1939 നായിരുന്നു ശിലാസ്ഥാപനം. പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത് [[കെ.ജി. പരമേശ്വരൻ പിള്ള|രാജ്യസേവാനിരത കെ.ജി. പരമേശ്വരൻ പിള്ളയായിരുന്നു]].
 
1945 ൽ അമ്പലപ്പുഴയിലെ സാഹിത്യപഞ്ചാനന തീയേറ്ററിൽ വച്ചു നടന്ന [[കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ|തിരുവതാംകൂർ ഗ്രന്ഥശാലാസംഘ]] രൂപീകരണയോഗത്തിൽ പി.എൻ. പണിക്കരെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു. കേരളത്തിൽ ആദ്യം രൂപീകരിക്കപ്പെട്ട ഗ്രന്ഥശാല അല്ലെങ്കിൽ കൂടിയും ഗ്രന്ഥശാലകളുടെ രജിസ്ട്രേഷനിൽ ഒന്നാം നമ്പർ പി.കെ.മെമ്മോറിയൽ ഗ്രന്ഥശാലയ്ക്ക് ലഭിച്ചു.
"https://ml.wikipedia.org/wiki/പി.കെ._മെമ്മോറിയൽ_ഗ്രന്ഥശാല" എന്ന താളിൽനിന്ന് ശേഖരിച്ചത്