"ശ്രീനാരായണഗുരു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 34:
 
== ജനനം, ബാല്യം ==
തിരുവനന്തപുരം നഗരത്തിൽ നിന്ന് ഏകദേശം പന്ത്രണ്ട് കിലോമീറ്റർ അകലെ ദേശീയ പാതയിൽ നിന്നും രണ്ട് കിലോമീറ്റർ വടക്കു മാറി ഉള്ള ഒരു ഗ്രാമ പ്രദേശമായ ചെമ്പഴന്തിയിലെ വയൽവാരം വീട്ടിലാണു [[കൊല്ലവർഷം]] 1032 [[ചിങ്ങം|ചിങ്ങമാസംചിങ്ങം]] നാണു ജനിച്ചത്. <ref name="m1">{{cite book|first=എം.കെ.|last=സാനു|title=ശ്രീനാരായണഗുരുസ്വാമി|year=2007|publisher=എച്ച് & സി ബുക്സ്|pages=18}}</ref> ക്രിസ്തുവർഷം [[1855]] ഓഗസ്റ്റ് മാസം 28ന്<ref name="m2">{{cite book|title=മഹച്ചരിതമാല - ശ്രീനാരായണഗുരു|year=2005|publisher=D C Books|isbn=8126410663|pages=581}}</ref>. വയൽവാരം വീട് വളരെ പഴക്കം ചെന്ന ഒരു തറവാടായിരുന്നു. അക്കാലത്തെ ഈഴവരിൽ മെച്ചപ്പെട്ട ഒരു വീടായിരുന്നു അത്. അദ്ദേഹത്തിന്റെ പിതാവ്, കൊച്ചുവിളയിൽ മാടൻ [[സംസ്കൃതം|സംസ്കൃത]] അദ്ധ്യാപകനായിരുന്നു, [[ജ്യോതിഷം|ജ്യോതിഷത്തിലും]], [[ആയുർ‌വേദം|ആയുർവേദവൈദ്യത്തിലും]], [[പുരാണങ്ങൾ|ഹിന്ദുപുരാണങ്ങളിലും]] അദ്ദേഹത്തിന് അറിവുണ്ടായിരുന്നു. അദ്ധ്യാപകനായിരുന്നതിനാൽ ആശാൻ എന്ന പേർ ചേർത്ത് മാടനാശാൻ എന്നാണദ്ദേഹത്തെ വിളിച്ചിരുന്നത്. കുട്ടിയമ്മ എന്നായിരുന്നു അമ്മയുടെ പേര്.
 
മൂന്നു സഹോദരിമാരുണ്ടായിരുന്നു ഗുരുദേവന്. തേവിയമ്മ, കൊച്ചു, മാത എന്നിവരായിരുന്നു അവർ. നാണു എന്നാണ്‌ കുട്ടിക്കാലത്ത് വിളിച്ചിരുന്നത്. അദ്ദേഹത്തിന്റെ അമ്മാവൻ കൃഷ്ണൻ [[വൈദ്യൻ]] അറിയപ്പെടുന്ന ഒരു [[ആയുർ‌വേദം|ആയുർവേദവൈദ്യനും]] സംസ്കൃതപണ്ഡിതനുമായിരുന്നു. ജനിച്ചത് വയൽവാരം വീട്ടിൽ ആയിരുന്നെങ്കിലും മാതൃകുടുംബം മണയ്ക്കൽ ക്ഷേത്രത്തിനു പടിഞ്ഞാറുള്ള ഇലഞ്ഞിക്കൽ വീടാണ്. ഈ ക്ഷേത്രം [[നായർ|നായന്മാർക്കും]] [[ഈഴവർ|ഈഴവന്മാർക്കും]] അവകാശപ്പെട്ടതായിരുന്നു.
"https://ml.wikipedia.org/wiki/ശ്രീനാരായണഗുരു" എന്ന താളിൽനിന്ന് ശേഖരിച്ചത്