"വിവാഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 2:
{{Close Relationships}}
'''വിവാഹം (Marriage)''' എന്ന സ്ഥാപനം പ്രധാനമായും ഒരു നിയമപരമായ ബന്ധമാണ്. ഒരുമിച്ചു താമസിക്കുന്ന വ്യക്തികളുടെ സ്വത്തിനും അവകാശങ്ങൾക്കും ഇത് നിയമാനുസൃതമായ സംരക്ഷണം നൽകുന്നു. പരമ്പരാഗത സമൂഹങ്ങളിൽ പ്രായപൂർത്തിയായവർ അവരുടെ ജാതിമതങ്ങളുടെയും മിക്കപ്പോഴും അവരുടെ ബന്ധുജനങ്ങളുടേയും അംഗീകാരത്തോടെ ഒന്നിച്ചു ജീവിക്കാൻ ആരംഭിക്കുന്നതിന്റെ ചടങ്ങ് കൂടിയാണ് '''വിവാഹം'''. ക്രമീകരിച്ച വിവാഹം, പ്രണയ വിവാഹം, മിശ്രവിവാഹം, തുറന്ന വിവാഹം എന്നിങ്ങനെ പല തരത്തിൽ കാണപ്പെടുന്നു. ലോകത്തിന്റെ വിവിധയിടങ്ങളിൽ വിവിധ രീതിയിലുള്ള വിവാഹങ്ങൾ കാണപ്പെടുന്നു. വ്യത്യസ്ത സമുദായങ്ങളിൽപ്പെടുന്ന പങ്കാളികളെ വിവാഹം ചെയ്യുന്നതിനെ മിശ്രവിവാഹം അഥവാ മതേതരവിവാഹം എന്ന് പറയുന്നു. ജാതിമത സംഘടനകളിൽ നിന്നോ ചിലപ്പോൾ ബന്ധുജനങ്ങളിൽ നിന്നോ ഇത്തരം വിവാഹത്തിന് എതിർപ്പ് നേരിടാറുണ്ട്. ഇവരുടെ കുട്ടികൾക്ക് പാരമ്പര്യ ജനതികരോഗങ്ങൾ കുറവായിരിക്കും എന്ന് പഠനങ്ങൾ തെളിയിക്കുന്നു.
മിക്ക വിവാഹങ്ങളും മതപരവും ഗോത്രപരവുമായ ചടങ്ങുകളോടെയാണ് നടക്കുന്നതെങ്കിലും ചില വിവാഹങ്ങൾ അല്ലാതെയും നടത്താറുണ്ട്. ക്രമീകരിച്ച വിവാഹത്തിൽ സ്വന്തം ജാതിയിലും മതത്തിലും പെട്ട വ്യക്തികളെയാവും മിക്കവാറും ആളുകൾ പങ്കാളിയായി തിരഞ്ഞെടുക്കുക. പലപ്പോഴും ഇത് ബന്ധുജനങ്ങളുടെ അനുവാദത്തോടെ അല്ലെങ്കിൽ ബന്ധുജനങ്ങൾ തിരഞ്ഞെടുക്കുന്ന വ്യക്തി തന്നെയാവും ഇത്. 'പെണ്ണുകാണൽ' എന്നൊരു ചടങ്ങും ഇതിനുവേണ്ടി നടത്തപ്പെടുന്നു.
വരി 22:
എന്നാൽ ആധുനിക പരിഷ്കൃത സമൂഹങ്ങളിൽ, പ്രത്യേകിച്ച് വികസിത രാഷ്ട്രങ്ങളിൽ, വ്യക്തികൾ ഒരുമിച്ച് താമസിക്കാൻ തീരുമാനമെടുക്കുകയും അതേ സമയം വിവാഹം എന്ന ഉടമ്പടിയിൽ നിന്നകന്നു നിൽക്കുകയും ചെയ്യുന്നു. ഇതിനെ '''സഹജീവനം (Living Together, Cohabitation)''' എന്ന് പറയുന്നു. ഇന്ത്യയിലും ധാരാളം മനുഷ്യർ ലിവിങ് ടുഗെതർ തുടങ്ങിയ രീതികൾ അവലംബിക്കാറുണ്ട്. വിവാഹമെന്ന വ്യവസ്ഥിതിയുടെ സങ്കീർണതകളും ന്യൂനതകളും ബാദ്ധ്യതകളും, മതത്തിനും ജാതിക്കും വർണ്ണത്തിനും കൊടുക്കുന്ന അമിതപ്രാധാന്യം, വ്യക്തിയുടെ അവകാശങ്ങൾക്ക് മേൽ ഉള്ള കടന്നുകയറ്റം, അമിതമായ സാമ്പത്തിക ചെലവുകൾ, സ്ത്രീധനവും മഹറും, സമത്വമില്ലായ്മ, പുരുഷാധിപത്യം, ലൈംഗികനീതിയില്ലായ്മ തുടങ്ങിയവയും മറ്റുമാണ് പരമ്പരാഗത വിവാഹം ഒഴിവാക്കുവാനായി അവർ ചൂണ്ടിക്കാട്ടുന്നത്.
പലതരത്തിലുള്ള വിവാഹ ബന്ധങ്ങൾ ഇന്ന്
ഒരേസമയം ഒന്നിലധികം ഭാര്യമാരെയും ഭർത്താക്കന്മാരേയും അംഗീകരിക്കുന്ന ഗോത്രങ്ങളും മതങ്ങളും നിലവിലുണ്ട്. ഉദാഹരണത്തിന് ഇസ്ലാം മതത്തിൽ പുരുഷന് ഒരേസമയം നാല് സ്ത്രീകളെ വരെ വിവാഹം ചെയ്യാവുന്നതാണ്. അതുപോലെ ചില ഗോത്രങ്ങളിൽ സ്ത്രീകൾക്കും ഒന്നിലധികം ഭർത്താക്കന്മാരെ സ്വീകരിക്കാം.
|