"എസ്.പി. ബാലസുബ്രഹ്മണ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 36:
ഏറ്റവും നല്ല ഗായകനുള്ള ദേശീയ അവാർഡ് ആറു തവണ അദ്ദേഹത്തിന്‌ ലഭിച്ചിട്ടുണ്ട്. കെ.ജെ. യേശുദാസിനുശേഷം ഈ അവാർഡ് ഏറ്റവുമധികം തവണ ലഭിച്ചിരിക്കുന്നത് അദ്ദേഹത്തിനാണ്‌.
 
സാവിത്രിയാണ് എസ്.പി.ബി.യുടെ ഭാര്യ. ഇവർക്ക് [[എസ്.പി.ബി. ചരൺ]] എന്നൊരു മകനും, പല്ലവി എന്നൊരു മകളുമുണ്ട്. എസ്.പി.ബി. ചരൺ അച്ഛന്റെ വഴി പിന്തുടർന്ന് ഗായകനും നടനുമായി ശ്രദ്ധേയനായി.
 
2020 ഓഗസ്റ്റ് 5-ന് [[കോവിഡ്-19]] ബാധിതനായതിനെത്തുടർന്ന് എസ്.പി.ബി.യെ [[ചെന്നൈ]]യിലെ എം.ജി.എം. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹം തന്നെയാണ് വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. വളരെ ചെറിയ പ്രശ്നമേയുള്ളൂവെന്നും രണ്ടുദിവസത്തിനുള്ളിൽ താൻ രോഗവിമുക്തനാകുമെന്നുമാണ് അദ്ദേഹം അന്ന് പറഞ്ഞത്. പക്ഷേ, ഓഗസ്റ്റ് 13-ന് രാത്രി അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വഷളാകുകയും അദ്ദേഹത്തെ വെന്റിലേറ്ററിലേയ്ക്ക് മാറ്റുകയും ചെയ്തു. ഓഗസ്റ്റ് 19-ന് [[എക്മോ]] എന്ന യന്ത്രത്തിന്റെ സഹായവും അദ്ദേഹത്തിന് നൽകുകയുണ്ടായി. ഓഗസ്റ്റ് 20-ന് വൈകീട്ട് ആറുമണിയ്ക്ക് അദ്ദേഹത്തിനുവേണ്ടി ഒരു ഓൺലൈൻ പ്രാർത്ഥനായോഗം സംഘടിപ്പിച്ചു. സംഗീതസംവിധായകനായ [[ഇളയരാജ]], സംവിധായകൻ [[ഭാരതിരാജ]], നടന്മാരായ [[രജനീകാന്ത്]], [[കമൽ ഹസൻ]], [[ചിരഞ്ജീവി]] തുടങ്ങിയവർ ഇതിൽ പങ്കെടുത്തു. തുടർന്നുള്ള ദിവസങ്ങളിൽ അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരികയും സെപ്റ്റംബർ 7-ന് അദ്ദേഹം കോവിഡ് മുക്തനാകുകയും ചെയ്തു. എന്നാൽ, ഇപ്പോഴും അദ്ദേഹം വെന്റിലേറ്ററിൽ തുടരുകയാണ്.
 
== ഡബ്ബിംഗ് ആർട്ടിസ്റ്റ് ==
"https://ml.wikipedia.org/wiki/എസ്.പി._ബാലസുബ്രഹ്മണ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്