"കെ.പി. രാമനുണ്ണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Zuhairali (സംവാദം) ചെയ്ത നാൾപ്പതിപ്പ് 3436786 നീക്കം ചെയ്യുന്നു
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 16:
==ജിവിതരേഖ==
കരുമത്തിൽ പുത്തൻവീട്ടിൽ ജാനകിയമ്മയുടേയും പട്ടാറമ്പിൽ ദാമോദരൻ നായരുടെയും മകനായി [[1955]]-ൽ [[കൊൽക്കത്ത|കൊൽക്കത്തയിൽ]] ജനനം. [[പൊന്നാനി]] എ.വി.ഹൈസ്കൂൾ, [[കോഴിക്കോട്]] [[മലബാർ ക്രിസ്ത്യൻ കോളേജ്]], മൈസൂർ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലായി പഠനം. 19-ആം വയസിൽ [[സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യ|സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യയിൽ]] ജോലിയിൽ പ്രവേശിച്ചു. ഇതേ കാലയളവിലാണ് ''ശവസംസ്കാരം'' എന്ന അദ്ദേഹത്തിന്റെ ആദ്യകഥ [[മാതൃഭൂമി ആഴ്ചപ്പതിപ്പ്|മാതൃഭൂമി ആഴ്ചപ്പതിപ്പിൽ]] പ്രസിദ്ധീകരിക്കപ്പെടുന്നത്<ref name=mangalam>മുക്കവ ജനതയ്ക്കൊപ്പം നാലുമാസം; 'ജീവിതപുസ്തക'മെഴുതാൻ 5 വർഷം, എം. ജയതികൻ, മംഗളം, 2011 ഒക്ടോബർ 9</ref>. പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ അസുഖം മൂലം പഠനം മുടങ്ങിയിരുന്നെങ്കിലും ബാങ്കിലെ ജോലിയിൽ ചേർന്ന ശേഷം ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടി. അസിസ്റ്റന്റ് മാനേജർ തസ്തികയിലായിരിക്കവേ [[സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യ|എസ്.ബി.ഐ‍]]-യിൽ നിന്ന് സ്വയം വിരമിച്ചു. ''വിധാതാവിന്റെ ചിരി''യാണ് ആദ്യ കഥാസമാഹാരം, ''സൂഫി പറഞ്ഞ കഥ'' ആദ്യനോവലും. [[കേരള സാഹിത്യ അക്കാദമി പുരസ്കാരം]] ലഭിച്ചിട്ടുള്ള ''സൂഫി പറഞ്ഞ കഥ'' [[ഇംഗ്ലീഷ്]], [[ഫ്രഞ്ച്]], [[ഹിന്ദി]], [[തമിഴ്]], [[കന്നഡ]] ഭാഷകളിലേക്ക് പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്. പ്രമുഖ സം‌വിധായകൻ [[പ്രിയനന്ദനൻ]] ഈ കഥയുടെ ചലച്ചിത്രാവിഷ്കാരം ഇതേ പേരിൽ നിർവഹിക്കുകയുണ്ടായി. [[കാഞ്ഞങ്ങാട്|കാഞ്ഞങ്ങാടിന്]] സമീപമുള്ള ഒരു മുക്കവ ജനതയുടെ ജീവിതത്തിന്റെ പശ്ചാത്തലത്തിൽ രചിച്ച ''ജീവിതത്തിന്റെ പുസ്തകം'' എന്ന നോവലിന് 2011-ലെ വയലാർ പുരസ്കാരം ലഭിച്ചു.<ref>{{cite news|title=ജീവിതത്തിന്റെ പുസ്തകത്തെക്കുറിച്ച് കെ.പി. രാമനുണ്ണി|url=http://www.hindu.com/fr/2007/02/16/stories/2007021600820300.htm|accessdate=2007 ഫെബ്രുവരി 16|newspaper=ദ ഹിന്ദു ഓൺലൈൻ}}</ref> [[മാധ്യമം ആഴ്ചപ്പതിപ്പ്|മാധ്യമം ആഴ്ചപ്പതിപ്പിന്റെ]] പത്രാധിപരായി പ്രവർത്തിച്ചിട്ടുണ്ട്. [[കേന്ദ്ര സാഹിത്യ അക്കാദമി]] ഉപദേശകസമിതി അംഗം, [[കേരള സാഹിത്യ അക്കാദമി]] അംഗം എന്നീ പദവികൾ വഹിച്ചിട്ടുള്ള രാമനുണ്ണി ഇപ്പോൾ [[തിരൂർ|തിരൂരിലെ]] തുഞ്ചൻ സ്മാരക ട്രസ്റ്റിന്റെ അഡ്മിനിസ്ട്രേറ്ററാണ്‌.
 
== പുരസ്കാരങ്ങൾ ==
 
* കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (2017, ദൈവത്തിന്റെ പുസ്തകം)<ref>{{Cite web|url=https://www.manoramaonline.com/news/kerala/2017/12/21/01-cpy-ramanunni-award.html|title=കെ.പി. രാമനുണ്ണിക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം|access-date=2020-09-13}}</ref>
* മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കദമി പുരസ്കാരം (1995, സൂഫി പറഞ്ഞകഥ)<ref>{{Cite web|url=https://web.archive.org/web/20170924045103/http://www.keralasahityaakademi.org/ml_aw3.htm|title=---::: KERALA SAHITYA AKADEMI :::---|access-date=2020-09-13|date=2017-09-24}}</ref>
 
===കുടുംബം===
"https://ml.wikipedia.org/wiki/കെ.പി._രാമനുണ്ണി" എന്ന താളിൽനിന്ന് ശേഖരിച്ചത്