"വിവാഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 2:
{{Close Relationships}}
 
'''വിവാഹം(Marriage)''' എന്ന സ്ഥാപനം പ്രധാനമായും ഒരു നിയമപരമായ ബന്ധമാണ്. ഒരുമിച്ചു താമസിക്കുന്ന വ്യക്തികളുടെ സ്വത്തിനും അവകാശങ്ങൾക്കും ഇത് നിയമാനുസൃതമായ സംരക്ഷണം നൽകുന്നു. പരമ്പരാഗത സമൂഹങ്ങളിൽ പ്രായപൂർത്തിയായവർ സമൂഹത്തിന്റെയുംഅവരുടെ ജാതിമതങ്ങളുടെയും മിക്കപ്പോഴും അവരുടെ ബന്ധു ജനങ്ങളുടേയുംബന്ധുജനങ്ങളുടേയും അംഗീകാരത്തോടെ ഒന്നിച്ചു ജീവിക്കാൻ ആരംഭിക്കുന്നതിന്റെ ചടങ്ങ് കൂടിയാണ് '''വിവാഹം'''. മിക്ക വിവാഹങ്ങളും മതപരവും ഗോത്രപരവുമായ ചടങ്ങുകളോടെയാണ് നടക്കുന്നതെങ്കിലും ചില വിവാഹങ്ങൾ അല്ലാതെയും നടത്താറു. മതപരമായ കാഴ്ചപ്പാടിൽ വിവാഹം പവിത്രമായ ഒരു ആചാരമാണ്നടത്താറുണ്ട്. കേരളത്തിൽ മിക്ക ക്രൈസ്തവ വിഭാഗങ്ങൾക്ക് ഇടയിലും വിവാഹം നടത്തണമെങ്കിൽ വിവാഹപൂർവ കൗൺസിലിംഗ് നിര്ബന്ധമാണ്. ഇത് പലപ്പോഴും മതപരമായ അദ്ധ്യാപനം കൂടിയാണ്.
 
ഇന്ത്യയിൽ 'സ്പെഷ്യൽ മാര്യേജ് ആക്റ്റ്' പ്രകാരം മതാചാരങ്ങളോ മറ്റു ചെലവുകളോ ഒന്നുമില്ലാതെ പ്രായപൂർത്തിയായവർക്ക് വിവാഹം 'രജിസ്റ്റർ' ചെയ്യാവുന്നതാണ്. ഇതിനുവേണ്ടി നിശ്ചിത ദിവസങ്ങൾക്ക് മുൻപ് വ്യക്തികൾക്ക് ബന്ധപ്പെട്ട അധികാരികളെ സമീപിക്കാവുന്നതാണ്. യാഥാസ്ഥിക സമൂഹങ്ങളിൽ ഒന്നിച്ചു ജീവിക്കാനും, സ്നേഹം പങ്കുവെക്കാനും, ലൈംഗികബന്ധത്തിൽ ഏർപ്പെടാനും, അടുത്ത തലമുറയെ സൃഷ്ടിച്ച് വളർത്താനും, കുടുംബം കെട്ടിപ്പടുക്കാനും പങ്കാളികൾക്ക് മതപരമായും ഗോത്രപരമായും വിവാഹത്തോടെ അംഗീകാരം ലഭിക്കുന്നു എന്ന്‌ പറയാം. വിവാഹശേഷം ദമ്പതികൾ ഒന്നിച്ചു ചിലവഴിക്കുന്ന ആദ്യത്തെ രാത്രിയെ 'ആദ്യരാത്രി' എന്ന് പറയുന്നു. ചില സമൂഹങ്ങളിൽ ശാന്തിമുഹൂർത്തം എന്ന പേരിൽ ദമ്പതികളുടെ ആദ്യത്തെ ലൈംഗികബന്ധം അനുഷ്ഠിക്കപ്പെടുന്നു. വിവാഹശേഷമുള്ള ആദ്യനാളുകൾ മധുവിധു എന്നറിയപ്പെടുന്നു. ഈ കാലഘട്ടത്തിൽ ദമ്പതികൾ ഒരുമിച്ചു യാത്ര പോവുക, വിനോദസഞ്ചാര കേന്ദ്രങ്ങൾ, ബന്ധുജനങ്ങളുടെബന്ധുജനങ്ങളെ ഭവനങ്ങൾ തുടങ്ങിയവ സന്ദർശിക്കുക എന്നിവ ചെയ്യാറുണ്ട്. കൂടുതൽ സ്നേഹം പ്രകടിപ്പിക്കുക, ലൈംഗികമായ പങ്കുവെക്കലുകൾ എന്നിവയും സർവ സാധാരണമാണ്. എന്നാൽ കാലക്രമേണ ഇത്തരം സ്നേഹ പ്രകടനങ്ങൾ പലപ്പോഴും കുറഞ്ഞു വരികയും, ഇത് ദാമ്പത്യം വിരസമാക്കുകയും പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യാറുണ്ട്.
 
മിക്ക രാജ്യങ്ങളിലും മതപരമായ-ഗോത്രപരമായ ആചാരങ്ങളിലൂടെ നടക്കുന്ന വിവാഹങ്ങളും എല്ലാ സർക്കാരുകളും അംഗീകരിക്കുന്നുണ്ട്. നമ്മുടെ നാട്ടിൽ പള്ളികളിലും ക്ഷേത്രങ്ങളിലും വച്ചു നടക്കുന്ന വിവാഹങ്ങളും ഇത്തരത്തിലുള്ളതാണ്. ചില മതങ്ങളിൽ പള്ളി പോലെയുള്ള മത സ്ഥാപനങ്ങളിൽ വച്ചു മാത്രമേ വിവാഹം നടത്താൻ പാടുള്ളൂ എന്ന് നിഷ്ക്കർഷിക്കുന്നുണ്ട്. 'താലികെട്ട്' പോലെയുള്ള ചടങ്ങുകൾ മിക്ക ഭാരതീയ വിവാഹങ്ങളിലും കാണാം. താലി എന്നത് സ്ത്രീയുടെ ചാരിത്ര്യശുദ്ധിയുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. എന്നാൽ പുരുഷന് ഇത്തരം നിയന്ത്രണങ്ങൾ പൊതുവേ കാണപ്പെടുന്നില്ല. പരമ്പരാഗത സമൂഹങ്ങൾ വിവാഹത്തിന് പലപ്പോഴും വധുവിന്റെ പ്രായം പുരുഷനേക്കാൾ കുറഞ്ഞിരിക്കണം എന്ന് താല്പര്യപ്പെടാറുണ്ട്. എന്നാൽ പ്രായം കൂടിയ സ്ത്രീയെ വിവാഹം ചെയ്യുന്ന പുരുഷന്മാരെയും ഇന്ന് കാണാൻ സാധിക്കും. എന്നാൽ സ്‌ത്രീപുരുഷന്മാരുടെ പ്രായം വിവാഹത്തിന് ഒരു മാനദണ്ഡമല്ലെന്നും മനപ്പൊരുത്തമാണ്‌ പ്രധാന ഘടകമെന്നും വിദഗ്ദർ അഭിപ്രായപ്പെടുന്നു, പ്രത്യേകിച്ചും പുരുഷന്മാരുടെ ശരാശരി ആയുസ് സ്ത്രീകളെക്കാൾ കുറവായതിനാൽ പ്രായത്തിന് അല്പം ഇളയ പുരുഷനെ വിവാഹം ചെയ്യുന്നതാണ് സ്ത്രീകളുടെ ദീർഘമാംഗല്യത്തിന് അനുയോജ്യമെന്ന് ചിലർ അഭിപ്രായപ്പെടുന്നു. ഉദാ: അഭിഷേക്ബച്ചൻ, സച്ചിൻ ടെണ്ടുൽക്കർ തുടങ്ങിയ പ്രമുഖർ ഇത്തരത്തിൽ പുരുഷനേക്കാൾ പ്രായം കൂടിയ സ്‌ത്രീകളെ വിവാഹം ചെയ്ത ആളുകളാണ്.
"https://ml.wikipedia.org/wiki/വിവാഹം" എന്ന താളിൽനിന്ന് ശേഖരിച്ചത്