"വിവാഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 14:
പല രാജ്യങ്ങളിലും സ്വവർഗാനുരാഗികളും ട്രാൻസ്ജെൻഡറുകളും നിയമപരമായി വിവാഹം ചെയ്യാറുണ്ട്. ഇതിനെ '''വിവാഹ സമത്വം (Marriage equality)''' എന്നറിയപ്പെടുന്നു. അത്തരം രാജ്യങ്ങളിൽ ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങൾക്ക് (LGBTIQ) എതിർലിംഗാനുരാഗികളെ (Heterosexuals) പോലെ കുഞ്ഞുങ്ങളെ ദത്തെടുക്കാനും വാടക ഗർഭപാത്രം വഴി പുതുതലമുറയ്ക്ക് ജന്മം കൊടുക്കാനും തുടങ്ങിയ എല്ലാവിധ അവകാശങ്ങളും ലഭ്യമാണ്.
 
വിവാഹജീവിതം എന്ന സ്ഥാപനം സങ്കീർണ്ണമായ സാമ്പത്തിക ബന്ധങ്ങളിലൂടെ വികസിച്ചുവന്ന ഒന്നാണ്. അത് അതിലേർപ്പെടുന്ന വ്യക്തികളുടെ സ്വകാര്യസ്വത്തിന്റെ അവകാശക്രമങ്ങളേയും ദായക്രമങ്ങളേയും അത് വ്യക്തമാക്കുന്നുണ്ട്. സ്ത്രീധനം, മഹർ, അമിതമായി സ്വർണ്ണാഭരണങ്ങൾ ധരിക്കുന്നധരിച്ച വധു, ആഡംബരവിവാഹം തുടങ്ങിയവ ഇതിന്‌ ഉദാഹരണമാണ്. സ്വകാര്യ സ്വത്ത് എന്ന ആശയം വികസിച്ചിട്ടില്ലാത്ത സമൂഹങ്ങളിൽ ആധുനികകാലത്തെന്ന പോലുള്ള ബാന്ധവരീതികളല്ല ഉണ്ടായിരുന്നത്. ജാതിയും മതവും ഗോത്രവും ഇതിൽ വ്യക്തമായ പങ്കുവഹിക്കുന്നുണ്ട്. സംബന്ധം, പുടവകൊട തുടങ്ങിയ ചടങ്ങുകൾക്കായിരുന്നു പഴയ കാലത്ത് കേരളത്തിൽ പ്രാധാന്യം. സ്വയംവരം പോലെയുള്ള ചടങ്ങുകൾ നടത്തിയിരുന്ന സമൂഹങ്ങളും പല രാജ്യങ്ങളിലും ഉണ്ടായിരുന്നു. ചില രാജ്യങ്ങളിൽ ആളുകൾക്ക് ഇഷ്ടമുള്ള വ്യക്തികളോടൊത്തു ജീവിക്കാനും അനുവദിച്ചിരുന്നു. ചില രാജ്യങ്ങളിൽ ഇതൊരു ഉടമ്പടിയായും അംഗീകരിച്ചിരിക്കുന്നു.
 
പാശ്ചാത്യ രാജ്യങ്ങളിൽ കുറേക്കാലം ഒരു പങ്കാളിയോടൊപ്പം ഒരുമിച്ചു താമസിച്ചതിന് ശേഷം, പിന്നീട് അവർക്ക് താല്പര്യമുണ്ടെങ്കിൽ മാത്രമേ വിവാഹം നടത്താറുള്ളു. ഇത്തരം വിവാഹങ്ങളിൽ പങ്കാളികളുടെ മക്കളും പങ്കെടുക്കുന്നു. യൂറോപ്യൻ രാജ്യങ്ങളിലും അമേരിക്കയിലും മറ്റും കാണപ്പെടുന്ന പല വിവാഹങ്ങളും ഇത്തരത്തിൽ ഉള്ളതാണ്.
"https://ml.wikipedia.org/wiki/വിവാഹം" എന്ന താളിൽനിന്ന് ശേഖരിച്ചത്