"വിവാഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 2:
{{Close Relationships}}
 
'''വിവാഹം(Marriage)''' എന്ന സ്ഥാപനം പ്രധാനമായും ഒരു നിയമപരമായ ബന്ധമാണ്. ഒരുമിച്ചു താമസിക്കുന്ന വ്യക്തികളുടെ സ്വത്തിനും അവകാശങ്ങൾക്കും ഇത് നിയമാനുസൃതമായ സംരക്ഷണം നൽകുന്നു. പരമ്പരാഗത സമൂഹങ്ങളിൽ പ്രായപൂർത്തിയായവർ സമൂഹത്തിന്റെയും ജാതിമതങ്ങളുടെയും മിക്കപ്പോഴും അവരുടെ ബന്ധു ജനങ്ങളുടേയും അംഗീകാരത്തോടെ ഒന്നിച്ചു ജീവിക്കാൻ ആരംഭിക്കുന്നതിന്റെ ചടങ്ങ് കൂടിയാണ് '''വിവാഹം'''. മിക്ക വിവാഹങ്ങളും മതപരവും ഗോത്രപരവുമായ ചടങ്ങുകളോടെയാണ് നടക്കുന്നതെങ്കിലും ചില വിവാഹങ്ങൾ അല്ലാതെയും നടത്താറുണ്ട്നടത്താറു. മതപരമായ കാഴ്ചപ്പാടിൽ വിവാഹം പവിത്രമായ ഒരു ആചാരമാണ്. കേരളത്തിൽ മിക്ക ക്രൈസ്തവ വിഭാഗങ്ങൾക്ക് ഇടയിലും വിവാഹം നടത്തണമെങ്കിൽ വിവാഹപൂർവ കൗൺസിലിംഗ് നിര്ബന്ധമാണ്. ഇത് പലപ്പോഴും മതപരമായ അദ്ധ്യാപനം കൂടിയാണ്.
 
ഇന്ത്യയിൽ 'സ്പെഷ്യൽ മാര്യേജ് ആക്റ്റ്' പ്രകാരം മതാചാരങ്ങളോ മറ്റു ചെലവുകളോ ഒന്നുമില്ലാതെ പ്രായപൂർത്തിയായവർക്ക് വിവാഹം 'രജിസ്റ്റർ' ചെയ്യാവുന്നതാണ്. ഇതിനുവേണ്ടി നിശ്ചിത ദിവസങ്ങൾക്ക് മുൻപ് വ്യക്തികൾക്ക് ബന്ധപ്പെട്ട അധികാരികളെ സമീപിക്കാവുന്നതാണ്. യാഥാസ്ഥിക സമൂഹങ്ങളിൽ ഒന്നിച്ചു ജീവിക്കാനും, സ്നേഹം പങ്കുവെക്കാനും, ലൈംഗികബന്ധത്തിൽ ഏർപ്പെടാനും, അടുത്ത തലമുറയെ സൃഷ്ടിച്ച് വളർത്താനും, കുടുംബം കെട്ടിപ്പടുക്കാനും പങ്കാളികൾക്ക് മതപരമായും ഗോത്രപരമായും വിവാഹത്തോടെ അംഗീകാരം ലഭിക്കുന്നു എന്ന്‌ പറയാം. വിവാഹശേഷം ദമ്പതികൾ ഒന്നിച്ചു ചിലവഴിക്കുന്ന ആദ്യത്തെ രാത്രിയെ 'ആദ്യരാത്രി' എന്ന് പറയുന്നു. ചില സമൂഹങ്ങളിൽ ശാന്തിമുഹൂർത്തം എന്ന പേരിൽ ദമ്പതികളുടെ ആദ്യത്തെ ലൈംഗികബന്ധം അനുഷ്ഠിക്കപ്പെടുന്നു. വിവാഹശേഷമുള്ള ആദ്യനാളുകൾ മധുവിധു എന്നറിയപ്പെടുന്നു. ഈ കാലഘട്ടത്തിൽ ദമ്പതികൾ ഒരുമിച്ചു യാത്ര പോവുക, വിനോദസഞ്ചാര കേന്ദ്രങ്ങൾ, ബന്ധുജനങ്ങളുടെ ഭവനങ്ങൾ തുടങ്ങിയവ സന്ദർശിക്കുക എന്നിവ ചെയ്യാറുണ്ട്. കൂടുതൽ സ്നേഹം പ്രകടിപ്പിക്കുക, ലൈംഗികമായ പങ്കുവെക്കലുകൾ എന്നിവയും സർവ സാധാരണമാണ്. എന്നാൽ കാലം കടന്ന് പോകുന്തോറും ഇത്തരം സ്നേഹ പ്രകടനങ്ങൾ പലപ്പോഴും കുറഞ്ഞു വരുന്നതായി കാണപ്പെടുന്നു. ഇത് പ്രശ്നങ്ങളിലേക്ക് നയിക്കാറുണ്ട്.
 
മിക്ക രാജ്യങ്ങളിലും മതപരമായ-ഗോത്രപരമായ ആചാരങ്ങളിലൂടെ നടക്കുന്ന വിവാഹങ്ങളും എല്ലാ സർക്കാരുകളും അംഗീകരിക്കുന്നുണ്ട്. നമ്മുടെ നാട്ടിൽ പള്ളികളിലും ക്ഷേത്രങ്ങളിലും വച്ചു നടക്കുന്ന വിവാഹങ്ങളും ഇത്തരത്തിലുള്ളതാണ്. ചില മതങ്ങളിൽ പള്ളി പോലെയുള്ള മത സ്ഥാപനങ്ങളിൽ വച്ചു മാത്രമേ വിവാഹം നടത്താൻ പാടുള്ളൂ എന്ന് നിഷ്ക്കർഷിക്കുന്നുണ്ട്. 'താലികെട്ട്' പോലെയുള്ള ചടങ്ങുകൾ മിക്ക ഭാരതീയ വിവാഹങ്ങളിലും കാണാം. താലി എന്നത് വിവാഹബന്ധത്തിലെ സ്ത്രീയുടെ ചാരിത്ര്യശുദ്ധിയുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. എന്നാൽ പുരുഷന് ഇത്തരം നിയന്ത്രണങ്ങൾ പൊതുവേ കാണപ്പെടുന്നില്ല. പരമ്പരാഗത സമൂഹങ്ങൾ വിവാഹത്തിന് പലപ്പോഴും വധുവിന്റെ പ്രായം പുരുഷനേക്കാ കുറഞ്ഞിരിക്കണം എന്ന് താല്പര്യപ്പെടാറുണ്ട്. എന്നാൽ പ്രായം കൂടിയ സ്ത്രീയെ വിവാഹം ചെയ്യുന്ന പുരുഷന്മാരെയും ഇന്ന് കാണാൻ സാധിക്കും. എന്നാൽ സ്‌ത്രീപുരുഷന്മാരുടെ പ്രായം വിവാഹത്തിന് ഒരു മാനദണ്ഡമല്ലെന്നും മനപ്പൊരുത്തമാണ്‌ പ്രധാന ഘടകമെന്നും വിദഗ്ദർ അഭിപ്രായപ്പെടുന്നു, പ്രത്യേകിച്ചും പുരുഷന്മാരുടെ ശരാശരി ആയുസ് സ്ത്രീകളെക്കാൾ കുറവായതിനാൽ പ്രായത്തിന് അല്പം ഇളയ പുരുഷനെ വിവാഹം ചെയ്യുന്നതാണ് സ്ത്രീകളുടെ ദീർഘമാംഗല്യത്തിന് അനുയോജ്യമെന്ന് മുരളീ തുമ്മാരുകുടി അഭിപ്രായപ്പെടുന്നു. അഭിഷേക്ബച്ചൻ, സച്ചിൻ ടെണ്ടുൽക്കർ തുടങ്ങിയ പ്രമുഖർ ഇത്തരത്തിൽ പുരുഷനേക്കാൾ പ്രായം കൂടിയ സ്‌ത്രീകളെ വിവാഹം ചെയ്ത ആളുകളാണ്.
 
വ്യക്തികൾ പരസ്പരം ഇഷ്ട്ടപ്പെട്ടു നടത്തുന്ന വിവാഹങ്ങളെ 'പ്രണയവിവാഹം'(ലവ് മാര്യേജ്) എന്നറിയപ്പെടുന്നു. ഗാന്ധർവ വിവാഹത്തോട് സാമ്യമുള്ള ഒന്നാണിത്. മനസിനിണങ്ങിയ ഇണയെ കണ്ടെത്താനുള്ള മനുഷ്യ പ്രകൃതിയുടെ ഒരു സവിശേഷതയാണ് പ്രണയം എന്ന് വിലയിരുത്തപ്പെടുന്നു. ചില മിശ്രവിവാഹങ്ങളിൽ പുരുഷന്റെ മതത്തിലേക്ക് സ്‌ത്രീ മാറേണ്ടുന്ന സാഹചര്യം കാണപ്പെടുന്നു. പലപ്പോഴും ജാതി, മതം, സാമ്പത്തികം, വർണ്ണം തുടങ്ങിയവ പ്രണയ വിവാഹങ്ങൾക്ക് ഒരു തടസമാകാറുണ്ട്. വിവാഹബന്ധം വേര്പെടുത്തുക, പുനർവിവാഹം ചെയ്യുക തുടങ്ങിയവ ഒരു പാപമായി കണക്കാക്കുന്ന സമൂഹങ്ങളും ധാരാളമുണ്ട്. തീർത്തും ചേർന്ന് പോകാൻ കഴിയാത്ത ദമ്പതികൾ വിവാഹബന്ധം വേർപെടുത്തുന്നതാണ് പിന്നീടുള്ള പ്രശ്നങ്ങൾ ഒഴിവാക്കാൻ ഉചിതം എന്ന് ഈ രംഗത്തെ വിദഗ്ദർ ശുപാർശ ചെയ്യുന്നു. വിധവകൾ, വിഭാര്യർ തുടങ്ങി പലർക്കും പുനർവിവാഹം ചെയ്യാൻ സാമൂഹികമായ തടസങ്ങൾ നേരിടേണ്ടി വരാറുണ്ട്. കൂടാതെ പല മധ്യവയസ്‌ക്കർക്കും, വൃദ്ധർക്കും രണ്ടാമതൊരു വിവാഹം ചെയ്യാൻ സാധിക്കാതെ വരാറുണ്ട്. മാതാപിതാക്കൾ പുനർവിവാഹം ചെയ്യുന്നത് ഒരു വലിയ തെറ്റായിമോശമായി കാണുന്ന മക്കളും ചില സമൂഹങ്ങളിൽ കുറവല്ല. ഇന്ത്യയിൽ രാജാറാം മോഹൻ റോയ്, വിടി ഭട്ടതിരിപ്പാട് പോലെയുള്ള സാമൂഹിക പരിഷ്ക്കർത്താക്കൾ വിധവാവിവാഹം പ്രോത്സാഹിപ്പിച്ച ആളുകളാണ്.
 
എന്നാൽ പ്രായപൂർത്തിയായ വ്യക്തികൾക്ക് വിവാഹം കഴിക്കാതെ തന്നെ ഒന്നിച്ചു ജീവിക്കുവാനും ഇന്ത്യയിൽ നിയമം അനുവദിക്കുന്നുണ്ട്.
വരി 14:
പല രാജ്യങ്ങളിലും സ്വവർഗാനുരാഗികളും ട്രാൻസ്ജെൻഡറുകളും നിയമപരമായി വിവാഹം ചെയ്യാറുണ്ട്. ഇതിനെ '''വിവാഹ സമത്വം (Marriage equality)''' എന്നറിയപ്പെടുന്നു. അത്തരം രാജ്യങ്ങളിൽ ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങൾക്ക് (LGBTIQ) എതിർലിംഗാനുരാഗികളെ (Heterosexuals) പോലെ കുഞ്ഞുങ്ങളെ ദത്തെടുക്കാനും വാടക ഗർഭപാത്രം വഴി പുതുതലമുറയ്ക്ക് ജന്മം കൊടുക്കാനും തുടങ്ങിയ എല്ലാവിധ അവകാശങ്ങളും ലഭ്യമാണ്.
 
വിവാഹജീവിതം എന്ന സ്ഥാപനം സങ്കീർണ്ണമായ സാമ്പത്തിക ബന്ധങ്ങളിലൂടെ വികസിച്ചുവന്ന ഒന്നാണ്. അത് അതിലേർപ്പെടുന്ന വ്യക്തികളുടെ സ്വകാര്യസ്വത്തിന്റെ അവകാശക്രമങ്ങളേയും ദായക്രമങ്ങളേയും അത് വ്യക്തമാക്കുന്നുണ്ട്. സ്ത്രീധനം, മഹർ, അമിതമായി സ്വർണ്ണാഭരണങ്ങൾ ധരിക്കുന്ന വധു, ആഡംബരവിവാഹം തുടങ്ങിയവ ഇതിന്‌ ഉദാഹരണമാണ്. സ്വകാര്യ സ്വത്ത് എന്ന ആശയം വികസിച്ചിട്ടില്ലാത്ത സമൂഹങ്ങളിൽ ആധുനികകാലത്തെന്ന പോലുള്ള ബാന്ധവരീതികളല്ല ഉണ്ടായിരുന്നത്. ജാതിയും മതവും ഗോത്രവും ഇതിൽ വ്യക്തമായ പങ്കുവഹിക്കുന്നുണ്ട്. സംബന്ധം, പുടവകൊട തുടങ്ങിയ ചടങ്ങുകൾക്കായിരുന്നു പഴയ കാലത്ത് കേരളത്തിൽ പ്രാധാന്യം. സ്വയംവരം പോലെയുള്ള ചടങ്ങുകൾ നടത്തിയിരുന്ന സമൂഹങ്ങളും പല രാജ്യങ്ങളിലും ഉണ്ടായിരുന്നു. ചില രാജ്യങ്ങളിൽ ആളുകൾക്ക് ഇഷ്ടമുള്ള വ്യക്തികളോടൊത്തു ജീവിക്കാനും അനുവദിച്ചിരുന്നു. ചില രാജ്യങ്ങളിൽ ഇതൊരു ഉടമ്പടിയായും അംഗീകരിച്ചിരിക്കുന്നു.
 
പാശ്ചാത്യ രാജ്യങ്ങളിൽ കുറേക്കാലം ഒരു പങ്കാളിയോടൊപ്പം ഒരുമിച്ചു താമസിച്ചതിന് ശേഷം, പിന്നീട് അവർക്ക് താല്പര്യമുണ്ടെങ്കിൽ മാത്രമേ വിവാഹം നടത്താറുള്ളു. ഇത്തരം വിവാഹങ്ങളിൽ പങ്കാളികളുടെ മക്കളും പങ്കെടുക്കുന്നു. യൂറോപ്യൻ രാജ്യങ്ങളിലും അമേരിക്കയിലും മറ്റും കാണപ്പെടുന്ന പല വിവാഹങ്ങളും ഇത്തരത്തിൽ ഉള്ളതാണ്.
എന്നാൽ ആധുനിക പരിഷ്‌കൃത സമൂഹങ്ങളിൽ, പ്രത്യേകിച്ച് വികസിത രാഷ്ട്രങ്ങളിൽ, വ്യക്തികൾ ഒരുമിച്ച് താമസിക്കാൻ തീരുമാനമെടുക്കുകയും അതേ സമയം വിവാഹം എന്ന ഉടമ്പടിയിൽ നിന്നകന്നു നിൽക്കുകയും ചെയ്യുന്നു. ഇതിനെ '''സഹജീവനം (Living Together, Cohabitation)''' എന്ന് പറയുന്നു. ഇന്ത്യയിലും ധാരാളം മനുഷ്യർ ലിവിങ് ടുഗെതർ തുടങ്ങിയ രീതികൾ അവലംബിക്കാറുണ്ട്. വിവാഹമെന്ന വ്യവസ്ഥിതിയുടെ സങ്കീർണതകളും ന്യൂനതകളും ബാദ്ധ്യതകളും, മതത്തിനും ജാതിക്കും വർണ്ണത്തിനും കൊടുക്കുന്ന അമിതപ്രാധാന്യം, വ്യക്തിയുടെ അവകാശങ്ങൾക്ക് മേൽ ഉള്ള കടന്നുകയറ്റം, അമിതമായ സാമ്പത്തിക ചെലവുകൾ, സ്ത്രീധനവും മഹറും, സമത്വമില്ലായ്മ, പുരുഷാധിപത്യം, ലൈംഗികനീതിയില്ലായ്മ തുടങ്ങിയവയും മറ്റുമാണ് പരമ്പരാഗത വിവാഹം ഒഴിവാക്കുവാനായി അവർ ചൂണ്ടിക്കാട്ടുന്നത്.
 
ഒരേസമയം ഒന്നിലധികം ഭാര്യമാരെയും ഭർത്താക്കന്മാരേയും അംഗീകരിക്കുന്ന ഗോത്രങ്ങളും മതങ്ങളും നിലവിലുണ്ട്. ഉദാഹരണത്തിന് ഇസ്ലാം മതത്തിൽ പുരുഷന് ഒരേസമയം നാല് സ്‌ത്രീകളെ വരെ വിവാഹം ചെയ്യാവുന്നതാണ്. അതുപോലെ ചില ഗോത്രങ്ങളിൽ സ്ത്രീകൾക്കും ഒന്നിലധികം ഭർത്താക്കന്മാരെ സ്വീകരിക്കാം.
"https://ml.wikipedia.org/wiki/വിവാഹം" എന്ന താളിൽനിന്ന് ശേഖരിച്ചത്