"ഭഗത് സിംഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ശരിയായ താളിലേക്ക് തിരിച്ചുവിട്ടു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വിവരങ്ങൾ കൂട്ടിച്ചേർത്തു.
വരി 73:
==മാർക്സിസം==
ഷഹീദ് ഭഗത് സിങ്ങ് [[മാർക്സിസം|മാർക്സിസ്റ്റ്]] ചിന്തയിൽ അതീവ ആകൃഷ്ടനായിരുന്നു.<ref name=sbs12>{{cite web|title=ഭഗത് സിംഗിന്റെ ജീവചരിത്രം - അദ്ധ്യായം 14|url=http://www.shahidbhagatsingh.org/biography/c014.htm|publisher=ഷഹീദ് ഭഗത് സിംഗ്.ഓർഗ്|accessdate=1 മാർച്ച് 2013}}</ref> ഭാരതത്തിന്റെ ഭാവി [[മാർക്സിസം|മാർക്സിസ്റ്റ്]] തത്ത്വങ്ങളനുസരിച്ച് പുനർനിർമ്മാണം ചെയ്യുക എന്നത് ഷഹീദ് ഭഗത് സിങ്ങിന്റെ ആദർശങ്ങളിൽ ഒന്നായിരുന്നു. 1926 മുതൽ അദ്ദേഹം ഭാരതത്തിലും വിദേശത്തും വിപ്ലവ പ്രസ്ഥാനത്തിന്റെ പുരോഗതിയെക്കുറിച്ച് പഠിച്ചിരിന്നു.<ref name=reader1>[http://www.marxists.org/archive/bhagat-singh/1929/04/08.htm അസ്സംബ്ലി ഹാളിൽ വിതരണം ചെയ്ത ലഘുലേഖ] മാർക്സിസ്റ്റ് ആർക്കൈവിൽ നിന്നും ശേഖരിച്ചത്</ref> ജയിൽ തടവുകാരനായിരിക്കുന്ന സമയത്ത് ഭഗത് ധാരാളം പുസ്തകങ്ങൾ വായിക്കുമായിരുന്നു. [[കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ]], [[മൂലധനം (ഗ്രന്ഥം)|ദാസ് ക്യാപിറ്റൽ‍‍]], [[ഫ്രഞ്ച് വിപ്ലവം]] എന്നിങ്ങനെ [[കാൾ മാർക്സ്|കാറൽ മാർക്സിന്റേയും]], [[ഫ്രെഡറിക് ഏംഗൽസ്|ഫ്രെഡറിക് ഏംഗൽസിന്റേയും]] പുസ്തകങ്ങൾ ഉൾപ്പെടെ കുറേയെറെ അദ്ദേഹം വായിച്ചു കൂട്ടിയിരുന്നുവെന്ന് സഹതടവുകാർ ഓർമ്മിക്കുന്നു.<ref name="marxist1" /><ref name=reader2>[http://www.shahidbhagatsingh.org/index.asp?linkid=32 ഭഗത് സിംഗിന്റെ വായനാശീലത്തെക്കുറിച്ച്] ഷഹീദ് ഭഗത് സിംഗ് എന്ന വെബ് വിലാസത്തിൽ നിന്നും ശേഖരിച്ചത്</ref><ref name=marxist4>[http://www.marxist.com/baghat-singhs-revolutionary-legacy-2012.htm ഭഗത് സിംഗിന്റെ വിപ്ലവപൈതൃകം] മാർക്സിസ്റ്റ്.കോം - ശേഖരിച്ചത് 1 ഒക്ടോബർ 2012</ref><ref name=marxist5>[http://www.cpgb-ml.org/index.php?art=329&secName=proletarian&subName=display ഭഗത് സിംഗിന്റെ ജന്മദിനാഘോഷം] കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഗ്രേറ്റ് ബ്രിട്ടൻ - ഔദ്യോഗിക വിലാസം</ref><ref name=marxist7>[http://www.cpiml.org/liberation/year_2006/March/bhagat_singh_revolutionary_mindset.htm അരാജകത്വവാദത്തിൽനിന്നും മാർക്സിസത്തിലേക്ക്] കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ് - ലെനിസിസ്റ്റ്‍) ഔദ്യോഗിക വെബ് വിലാസം</ref> ഞാൻ എന്തുകൊണ്ട് ഒരു നിരീശ്വരവാദിയായി എന്ന വിഷയത്തെക്കുറിച്ച് ഒരു ലഘുലേഖയും ഭഗത് ജയിലിൽ വച്ച് എഴുതിയിരുന്നു.
 
== അഭ്രപാളിയിൽ ==
ഭഗത് സിംഗിനെ കഥാപാത്രമാക്കികൊണ്ട് നിരവധി ചലച്ചിത്രങ്ങളും ടി വി സീരിയലുകളും നിർമ്മിക്കപ്പെട്ടിട്ടുണ്ട്.1954ൽ നിർമ്മിക്കപ്പെട്ട ഷഹീദ്-ഇ-ആസാദ് ഭഗത് സിംഗ് എന്ന ചലച്ചിത്രത്തിൽ പ്രേം അബീദ് ആണ് ഭഗത് സിംഗിന്റെ വേഷം ചെയ്തത്.തുടർന്ന് ഷഹീദ് ഭഗത് സിംഗ് (1963), ഷഹീദ് (1965), അമർ ഷഹീദ് ഭഗത് സിംഗ്( 1974) എന്നീ ചിത്രങ്ങൾ പുറത്തിറങ്ങി.2002 ൽ സുകുമാർ നായർ സംവിധാനം ചെയ്ത ഷഹീദ്-ഇ-ആസാം, 23 മാർച്ച് 1931: ഷഹീദ്, ദെ ലജന്റ് ഒഫ് ഭഗത് സിംഗ് എന്നിങ്ങനെ മൂന്ന് ചിത്രങ്ങൾ ഇറങ്ങി.റംഗ് ദേ ബസന്തി,ഷഹീദ് ഉദ്ദം സിംഗ് എന്നീ ചലച്ചിത്രങ്ങളിലും ചന്ദ്രശേഖർ എന്ന ടി വി സീരിയലിലും ഭഗത് സിംഗ് കഥാപാത്രമായി വരുന്നുണ്ട്.<ref>{{Cite web|url=https://www.freepressjournal.in/cmcm/bhagat-singh-death-anniversary-7-movies-based-on-the-life-of-bhagat-singh|title=|access-date=|last=|first=|date=|website=|publisher=}}</ref>
 
== ഓർമ്മ ==
ഭഗത് സിംഗിന്റെ ഓർമ്മയ്ക്കായി ഭാരത സർക്കാർ 1968ൽ അദ്ദേഹത്തിന്റെ 61 ആം ജന്മദിനത്തിൽ 20 പൈസയുടെ തപാൽ സ്റ്റാമ്പും 2012 ൽ 5 രുപയുടെ നാണയവും പുറത്തിറക്കി.
 
പാകിസ്താനിലെ ഭഗതി സിംഗ് ഫൌണ്ടേഷൻ ഭഗത് സിംഗ് മെമ്മോറിയൽ ഫൌണ്ടേഷൻ എന്നീ സംഘടനകൾ ഭഗത് സിംഗിനെ പാകിസ്താനിലെ വീരപുരുഷനായി പ്രഘ്യാപിക്കുന്നതിന് 2018 ൽ ആവശ്യപ്പെട്ടിരുന്നു.<ref>{{Cite web|url=https://economictimes.indiatimes.com/news/politics-and-nation/two-groups-in-pakistan-want-bhagat-singh-to-be-declared-a-national-hero/articleshow/63441488.cms|title=Bhagath singh national hero in Pakisthan|access-date=|last=|first=|date=|website=|publisher=}}</ref>
 
 
 
"https://ml.wikipedia.org/wiki/ഭഗത്_സിംഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്