"പൊന്നാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 36:
 
പ്രാചീന നാടൻ കലാരൂപങ്ങളായ [[കാളവേല]], [[തെയ്യം]], [[തിറ]], [[മൗത്തളപ്പാട്ട്]], [[കോൽക്കളി]], [[ഒപ്പന]], [[ദഫ്മുട്ട്]], [[പുള്ളുവൻപാട്ട്]], [[പാണർപാട്ട്|പാണൻപാട്ട്]] എന്നിവ പൊന്നാനിയിൽ ഇപ്പോഴും സജീവമാണ്.
 
 
 
<!-- ==പൊന്നാനിക്കാരുടെ ചില രുചികൾ==
 
 
പുരാതന നഗര  &nbsp;സംസ്‌കൃതിയുടെ  &nbsp;ശേഷിപ്പുകൾ ഇപ്പോഴും  &nbsp; കാത്തുവെയ്ക്കുന്ന മലബാറിലെ തുറമുഖനഗരങ്ങളിലൊന്നാണ്  &nbsp;പൊന്നാനി ..വിവിധ കാലങ്ങളിൽ സാമ്രാജ്യത്വ മോഹവുമായി  &nbsp;മലബാറിലേക്ക് വന്ന അധിനിവേശ ശക്തികളുമായി നിരന്തരം  &nbsp;സംഘർഷത്തിലേർപ്പെട്ടതിന്റെ ചരിത്രവും ഈ ദേശത്തിനുണ്ട്.  &nbsp;കലയിലും കച്ചവടത്തിലും  &nbsp;സാഹിത്യത്തിലുമെല്ലാം മലബാറിന്റെ കേന്ദ്രസ്ഥാനത്ത് നിർത്താവുന്ന പ്രദേശമാണ്  &nbsp;പൊന്നാനി. അറബിക്കടലും,  &nbsp;ഭാരതപ്പുഴയും, അഴിമുഖവും പൂക്കൈതപ്പുഴയും  &nbsp;ചേർന്ന് ഒരുക്കുന്ന ദൃശ്യഭംഗി പോലെ തന്നെ ഗംഭീരമാണ് പൊന്നാനിയുടെ അന്നപ്പെരുമയും  &nbsp;  &nbsp;  &nbsp;  &nbsp;  &nbsp;  &nbsp;  &nbsp;
 
 &nbsp;  &nbsp;  &nbsp;  &nbsp;*******
 
ഒരു  &nbsp;സമൂഹത്തിന്റെയും  &nbsp;ഭക്ഷണശീലങ്ങളെ  &nbsp;രൂപപ്പെടുത്തുന്നതിൽ  &nbsp;വ്യത്യസ്ത  &nbsp;ഘടകങ്ങൾക്കുള്ള പ്രാധാന്യത്തെ സംബന്ധിച്ച്  &nbsp; "feast  &nbsp;and fast in south india " എന്ന  &nbsp;ഗ്രന്ഥമെഴുതിയ കോളിൻസ് ടൈലർ സെൻ ചില  &nbsp;നിരീക്ഷണങ്ങൾ മുന്നോട്ടു വെക്കുന്നുണ്ട് .  &nbsp;ഭൂമിശാസ്ത്രം, കാലാവസ്ഥ, വാണിജ്യബന്ധങ്ങൾ. മതം എന്നീ ഘടങ്ങൾ  &nbsp;സമന്വയിച്ചുകൊണ്ടുള്ള ഒരു  &nbsp;സാംസ്കാരിക  &nbsp;പരിസരത്തിൽ  &nbsp;നിന്നാണ് ഓരോ  &nbsp;പ്രദേശത്തെയും ഭക്ഷണശീലങ്ങൾ രൂപപ്പെടുന്നത് അല്ലെങ്കിൽ ഈ സാംസ്കാരിക അംശങ്ങളുടെയെല്ലാം  &nbsp;മൂർത്തമായ  &nbsp;ആവിഷ്കാരമാണ്  &nbsp;ഭക്ഷണം എന്ന് പറയാം. തനത്  &nbsp;എന്ന് നാം  &nbsp;അവകാശപ്പെടുന്ന ഏതൊരു  &nbsp;ഭക്ഷണവും നിരവധിയായ  &nbsp;കൊടുക്കൽ  &nbsp;വാങ്ങലുകളിലൂടെയാണ്  &nbsp;രൂപപ്പെട്ടിട്ടുള്ളത് . നാം  &nbsp;നിത്യജീവിതത്തിൽ പാചകത്തിനുപയോഗിക്കുന്ന  &nbsp;ചേരുവകൾ നോക്കിയാൽ ഇവയെല്ലാം  &nbsp;പല നാടുകളിൽ നിന്ന് എത്തിയതാണെന്നു കണ്ടെത്താൻ കഴിയും.  &nbsp;പോർച്ചുഗീസ്,അറേബ്യ,  &nbsp;ഡച്ച്‌,  &nbsp;യൂറോപ്പ് തുടങ്ങി പല നാടുകളുടെയും സ്വാധീനത്താൽ നിർമ്മി ക്കപ്പെട്ടതാണ് നമ്മുടെ  &nbsp;രുചികളിൽ  &nbsp;ഏറെയും.  &nbsp;.  &nbsp; ഇങ്ങനെ ദേശാന്തരങ്ങൾ  &nbsp;താണ്ടിയെത്തിയ  &nbsp;ചേരുവകൾ എല്ലാം  &nbsp;ചേർത്ത്  &nbsp;ഓരോ  &nbsp;പ്രദേശവും തങ്ങളുടേതായ രീതിയിൽ  &nbsp;രൂപപ്പെടുത്തിയെടുക്കുന്ന ചില  &nbsp;ഭക്ഷണരീതികൾ  &nbsp;ഉണ്ട്.  &nbsp; അതിനെയാണ്  &nbsp; തനത്  &nbsp;എന്ന പരികല്പന കൊണ്ട് നാം  &nbsp;വിശേഷിപ്പിക്കുന്നത്. അത്തരത്തിൽ നിർമ്മിക്കപ്പെട്ട  &nbsp;പൊന്നാനിയുടെ  &nbsp;ഭക്ഷണ ശീലങ്ങളെ  &nbsp;ചെറിയ  &nbsp;രീതിയിൽ  &nbsp;ഒന്നു  &nbsp;പരിചയപ്പെ ടുത്തുക  &nbsp;എന്നതാണ് ഈ കുറിപ്പിന്റെ  &nbsp;ഉദ്ദേശം
 
 &nbsp;  &nbsp;  &nbsp;  &nbsp; **************
 
ജീവിതത്തിലെ എല്ലാ സവിശേഷ സന്ദർഭങ്ങളിലും പലഹാരങ്ങൾ  &nbsp;ഉണ്ടാക്കിയും അത് പരസ്പരം കൈമാറിയും തിന്നും  &nbsp;തീറ്റിച്ചും  &nbsp;ആഘോഷിക്കുന്നവരാണ് പൊന്നാനിക്കാർ. വൈവിധ്യം നിറഞ്ഞ  &nbsp;ഒരു പലഹാരജീവിതം ഈ നാട്ടുകാർക്കുണ്ട്.  &nbsp;പ്രധാനമായും  &nbsp;പൊന്നാനി  &nbsp;അങ്ങാടിയെ കേന്ദ്രീകരിച്ചാണ് ഈ  &nbsp;പലഹാരലോകം  &nbsp;നില നിൽക്കുന്നത്  &nbsp;.അട മുതൽ അലീസ വരെ (പ്രയോഗത്തിന് കടപ്പാട്:Khaleem Kalmaj) യുള്ള വിവിധങ്ങളായ  &nbsp;അപ്പത്തരങ്ങളാൽ സമ്പന്നമാണ്  &nbsp;പൊന്നാനിയിലെ  &nbsp;ഓരോ അടുക്കളയും.നോമ്പ്,  &nbsp;പെരുന്നാൾ, കല്യാണം,  &nbsp;ജനനം, മരണം എന്നിങ്ങനെ എല്ലാം ആചാരങ്ങളുടെയും ആഘോഷങ്ങളുടെയും ഭാഗമായി  &nbsp;ഇവർ പലഹാരങ്ങൾ ഉണ്ടാക്കുന്നു. വ്യത്യസ്ത ചേരുവകളും നിർമ്മാണക്രമങ്ങളും ഉള്ള ധാരാളം പലഹാരങ്ങൾ പൊന്നാനിക്കാർക്ക് സ്വന്തമായുണ്ട്. കയ്യിൽ കിട്ടുന്ന എന്തും  &nbsp;പലഹാരമാക്കി മാറ്റാൻഉള്ള പ്രത്യേക വൈധഗ്ധ്യം  &nbsp;പൊന്നാനിയിലെ  &nbsp;പെണ്ണുങ്ങൾ  &nbsp;ആർജിച്ചെടുത്തിട്ടുണ്ട്.  &nbsp; സ്ത്രീകൾ അവരുടെ  &nbsp;അധ്വാനത്തിന്റെ വലിയൊരു പങ്കും  &nbsp;ചെലവഴിച്ചിരുന്നത് ഈ പലഹാരം നിർമ്മാണത്തിനു വേണ്ടിയായിരുന്നു.വ്യത്യസ്ത രുചികളും മണങ്ങളിലുമുള്ള  &nbsp;  &nbsp;പല പേരിലുള്ള പലഹാരങ്ങൾ  &nbsp; &nbsp;സ്ത്രീകളിലൂടെ  &nbsp;പിറവിയെടുത്തു.
 
 &nbsp;  &nbsp;  &nbsp;  &nbsp;*******  &nbsp;  &nbsp;
 
ഗോതമ്പും ആട്ടിറച്ചിയും ചേർത്തുണ്ടാക്കുന്ന 'അലീസ' അതിവിശിഷ്ടമായ ഒരു പലഹാരമാണ്. മുട്ടയുടെ വെള്ളയും  &nbsp;പഞ്ചാരയും ചേർത്തുണ്ടാക്കുന്ന  &nbsp;'മുട്ടസുർക്ക',  &nbsp;മുട്ടയുടെ  &nbsp;മഞ്ഞക്കരുവും പഞ്ചാരപ്പാനിയും ചേർത്തുണ്ടാക്കുന്ന 'മുട്ടമാല',  &nbsp;മൈദയും, മുട്ടയും പഞ്ചാരയും കണ്ണൻ ചിരട്ടയിലൂടെ  &nbsp;ഒഴിച്ച്  &nbsp;ഉണ്ടാക്കിയെടുക്കുന്ന 'ചിരട്ടമാല'.  &nbsp;അമ്പാലത്തിന്റെ അട, പച്ചരിയും  &nbsp;ഉഴുന്നും  &nbsp;ചേർത്തരച്ചുണ്ടാക്കുന്ന മുട്ടയില്ലാത്ത  &nbsp;'മുട്ടപ്പത്തിരി'. ഈ  &nbsp;പലഹാരം പൊന്നാനിക്കാരുടെ  &nbsp;ആത്മാവിന്റെ അപ്പമാണ്.അത്രമേൽ പൊന്നാനിക്കാരുടെ ജീവിതവുമായി  &nbsp;ചേർന്നു നിൽക്കുന്ന പലഹാരമാണത്.  &nbsp;നോമ്പുകാലത്ത് മുട്ടപ്പത്തിരിയും  &nbsp;ഇറച്ചിച്ചാറും തിന്നാൻ വേണ്ടി  &nbsp;മാത്രം ആയൽനാടുകളിൽ നിന്നെല്ലാം  &nbsp; ആളുകൾ  &nbsp;പൊന്നാനിയിലേക്ക്  &nbsp;വരും. വലിയജുമുഅത്ത് പള്ളിക്കു സമീപമുള്ള മുട്ടപ്പത്തിരി  &nbsp;വിൽക്കുന്ന  &nbsp;കട നോമ്പുതുറ മുതൽ  &nbsp;സുബ്ഹി ബാങ്ക്  &nbsp;കൊടുക്കുന്നത്  &nbsp;വരെ  &nbsp;സജീവമായിരിക്കും. റംസാൻ  &nbsp;കാലം  &nbsp;പൊന്നാനിക്കാരെ  &nbsp;സംബന്ധിച്ച്  &nbsp;ഇരവ്  &nbsp;പകലായി  &nbsp;മാറുന്ന  &nbsp;കാലമാണ്. രാത്രിയിൽ അങ്ങാടിയും  &nbsp;പരിസരവും ആളുകളെ കൊണ്ട്  &nbsp;നിറയും .  &nbsp;പലഹാരങ്ങൾക്ക് വിശേഷപ്പെട്ട ഒരു  &nbsp;കാലം കൂടിയാണ് ഇത് .  &nbsp;ഓരോ  &nbsp;വീടുകളിൽ  &nbsp;നിന്നും പുതിയാപ്പിള  &nbsp;വീടുകളിലേക്കും ബന്ധുവീടുകളിലേക്കും അയൽവീടുകളിലേക്കും കൂടകളിലാക്കി  &nbsp;പലഹാരങ്ങൾ കൊടുത്തുവിടും. മൂന്നു കൂട, ഏഴു കൂട എന്നിങ്ങനെ യൊക്കെയാണ്  &nbsp;കണക്കുകൾ, എല്ലാ വീട്ടുകാരും  &nbsp;പരസ്പരം പലഹാരം  &nbsp;കൈമാറും അവസാനം കൈമാറി കൈമാറി ആ  &nbsp;പലഹാരം അത്  &nbsp;ഉണ്ടാക്കിയ  &nbsp;വീട്ടിൽ  &nbsp;തന്നെ എത്തും. ഇത്തരം  &nbsp; രസകരമായ ഏറെ  &nbsp;പലഹാരക്കഥകൾ  &nbsp; അവർക്കു പങ്കുവെക്കാനുണ്ട് . പൊന്നാനിയിലെ  &nbsp;വിശേഷപ്പെട്ട മറ്റൊരു  &nbsp;പലഹാരം ആണ് ബിണ്ടി ഹൽവ .ലക്ഷദ്വീപിൽ നിന്ന് കൊണ്ട് വരുന്ന  &nbsp; ചക്കരയും അരിപ്പൊടിയും ചേർത്തുണ്ടാക്കുന്ന പലഹാരം ആണ്  &nbsp;ബിണ്ടി ഹൽവ. പഴയ കാലത്ത്  &nbsp;ഈ പലഹാരം  &nbsp;ഉണ്ടാക്കാൻ  &nbsp;അറിയുന്നവർ  &nbsp;ധാരാളം ഉണ്ടായിരുന്നുവെങ്കിലും  &nbsp;ഇന്ന് അപൂർവ്വം  &nbsp;കുടുംബങ്ങൾ  &nbsp;മാത്രമേ ബിണ്ടി ഹലുവയുടെ  &nbsp;കൂട്ട്  &nbsp;അറിയുന്നവരായുള്ളൂ. രുചിയിൽ  &nbsp;മാത്രമല്ല പൊന്നാനി പലഹാരങ്ങൾക്ക്  &nbsp;പേരിലും  &nbsp;ചില  &nbsp;സവിശേഷതകൾ ഉണ്ട്.  &nbsp; പലഹാരങ്ങൾ  &nbsp;ഉണ്ടാക്കാൻ ഉപയോഗിച്ച കൂട്ടുകൾ  &nbsp;ബാക്കിയായപ്പോൾ  &nbsp;ആ കൂട്ടുകൾ ചേർത്തു  &nbsp;പുതിയ പലഹാരം  &nbsp;ഉണ്ടാക്കി. പുതിയതായി  &nbsp;ഉണ്ടാക്കിയ പലഹാരത്തിന്റെ  &nbsp;പേര് ചോദിച്ചയാളോട് പാചകക്കാരി "അല്ലാഹു അഅലം"(പടച്ചോനെ അറിയൂ )  &nbsp; എന്ന്  &nbsp;പറഞ്ഞപ്പോൾ  &nbsp;കേട്ടയാൾ  &nbsp; &nbsp;പലഹാരത്തിന്റെ  &nbsp;പേര് "അല്ലാഹു അഅലം" എന്നാണെന്നു ധരിക്കുകയും  &nbsp;  &nbsp;ആ പലഹാരത്തിന്റെ  &nbsp;പേര് അല്ലാഹുഅഅലം എന്നായി മാറുകയും ചെയ്തു . അരിമണി വറുത്തതും ചക്കരച്ചായയും പൊന്നാനിയിലെ നാലുമണി  &nbsp;പലഹാരങ്ങളിലെ  &nbsp;നിത്യ സാന്നിധ്യം ആയിരുന്നു. ഇതു കൂടാതെ  &nbsp;വെട്ടപ്പം, ബിസ്ക്കറ്റപ്പം,  &nbsp;ചുക്കപ്പം,  &nbsp;കിമ്മത്ത്,  &nbsp;കുറൈവത്ത്,കിടുത, മണ്ട,  &nbsp;കോഴിയട, വായക്ക നിറച്ചത്,  &nbsp;, കാരക്ക അപ്പം,  &nbsp;പാലിയത്ത് അപ്പം, തേങ്ങാ മിട്ടായി, ചുക്കപ്പം,  &nbsp; കലത്തപ്പം, പൂവപ്പം,  &nbsp;കാജ, മൂസാൻ ഉണ്ട,  &nbsp;വായക്കട,  &nbsp;അരീരപ്പം,കുഴിയപ്പം,കുരി യപ്പം എന്നിങ്ങനെ ഇനിയുമുണ്ട്  &nbsp;പലഹാരങ്ങൾ.
 
 &nbsp;  &nbsp;  &nbsp; ************
 
നോമ്പ് സൽക്കാരം  &nbsp;പോലെ തന്നെ വളരെ വിശേഷപ്പെട്ട മറ്റൊരു സൽക്കാരം ആണ്  &nbsp;പുതിയാപ്പിള സൽക്കാരം.  &nbsp;  &nbsp;  &nbsp;  &nbsp;  &nbsp;  &nbsp;  &nbsp;  &nbsp;  &nbsp;  &nbsp;വധുവിന്റെ വീട്ടിലേക്ക് വരുന്ന വരനെ  &nbsp; സൽക്കരിക്കുന്ന ഏർപ്പാടിനെ ആണ് പുതിയാപ്ല സൽക്കാരം എന്നുപറയുന്നത്.  &nbsp;പുതിയാപ്പിള സൽക്കാരത്തിന് വിഭവങ്ങൾ ഒന്നുകൂടി വൈവിധ്യം നിറഞ്ഞതാണ് നെയ്ച്ചോറ്, തേങ്ങച്ചോറ്,  &nbsp; നുറുക്കരിച്ചോറ്, അലീസ,  &nbsp;പോത്തുകുറുമ,  &nbsp;ആട് കുറുമ,  &nbsp;കോഴി നിർത്തി പൊരിച്ചത്, ചേന പൊരിച്ചത്,  &nbsp;മുരിങ്ങന്റലകറി,  &nbsp;ചക്കര പുളി, പുളികൂട്ടാൻ,  &nbsp;കടുമാങ്ങ ഈ വിഭവങ്ങളെല്ലാം പുതിയാപ്പിള സൽക്കാരത്തിന് മാത്രമായി ഒരുക്കുന്നതാണ്.  &nbsp;പല തരം പത്തിരികളും  &nbsp; മുട്ടപ്പത്തിരി,  &nbsp;ചട്ടിപ്പത്തിരി, അട്ടിപ്പത്തിരി  &nbsp;ഇറച്ചി പത്തിരി, നൈസ് പത്തിരി  &nbsp;എന്നിങ്ങനെ പത്തിരിയിയിലും  &nbsp;പൊന്നാനി ക്കാർ  &nbsp;വലിയ വൈവിധ്യം വെച്ചു പുലർത്തുന്നുണ്ട്. "പാത്തുമ്മ വിറ്റാളരിപത്തിരി ചാറിൽ മുക്കി മൂക്കറ്റം തിന്നേ, നിന്നച്ചീരണി"പൊന്നാനിക്കാരുടെ പത്തിരി തീറ്റയെ കുറിച്ച്എം. ഗോവിന്ദൻ തന്റെ കവിതയിൽ  &nbsp;ഇങ്ങനെ  &nbsp; പരാമർശിക്കുന്നുണ്ട്.  &nbsp;(പൊന്നാനിക്കാരന്റെ മനോരാജ്യം )  &nbsp;. പത്തിരി പൊന്നാനിക്കാരുടെ ഇഷ്ടവിഭവമാണ്.പത്തിരിയും  &nbsp;ഇറച്ചിക്കറിയും പൊന്നാനിക്കാരുടെ  &nbsp;തീറ്റ രസങ്ങളിൽ മുമ്പനാണ്
 
<nowiki>*****************</nowiki>-
 
 &nbsp;  &nbsp;  &nbsp;പൊന്നാനിയിലെ സാഹിത്യത്തിലും  &nbsp;സംഗീതത്തിലുമെല്ലാം  &nbsp; &nbsp;പലഹാരലോകം ആവിഷ്കരിക്കപെട്ടിട്ടുണ്ട്. വക്കീൽ രാമൻ മേനോന്റെ  &nbsp;ഗുമസ്തനായിരുന്ന  &nbsp;മഹാകവി  &nbsp;ഇടശ്ശേരി പൊന്നാനിയിലെ  &nbsp;മുസ്ലീം  &nbsp;വീടുകളിലെ നിത്യസന്ദർശകനായിരുന്നു. അമ്പാടിയിലേക്കു  &nbsp;വീണ്ടും എന്ന തന്റെ കവിതയിൽ  &nbsp;ജീവിതത്തെ  &nbsp;പലഹാരമായി സങ്കല്പിക്കുന്ന കവിയെ നമുക്ക്  &nbsp; കാണാം  &nbsp;." ഇടയ്ക്ക്  &nbsp;കണ്ണീരുപ്പു  &nbsp;പുരട്ടാതെന്തിന് ജീവിത പലഹാരം" തനിക്ക് ചിരപരിചിതമായ പൊന്നാനിയിലെ  &nbsp;പലഹാരലോകം ആയിരിക്കാം  &nbsp;ജീവിതത്തെ  &nbsp;പലഹാരമായി  &nbsp;കാണാൻ കവിയെ  &nbsp;പ്രേരിപ്പിച്ചത്.
 
<nowiki>*****************</nowiki>
 
പൊന്നാനിയിലെ അകങ്ങളിൽ മരുമക്കത്തായ  &nbsp;സമ്പ്രദായമാണ്  &nbsp;നിലനിന്നിരുന്നത്.ഈ വീടുകളിൽ സ്ത്രീകൾ  &nbsp;പുറത്തിറങ്ങുന്നത്  &nbsp; അപൂർവ്വമാണ്. പകലന്തിയോളം  &nbsp;വീട്ടിലേ പുതിയാപ്പിളമാരെയും  &nbsp;മറ്റുള്ളവരെയും  &nbsp;തീറ്റിപ്പോറ്റുക എന്നതായിരുന്നു  &nbsp; പെണ്ണിന്റെ  &nbsp;ഉത്തരവാദിത്വം. ഒരുപക്ഷേ ജീവിതത്തിന്റെ  &nbsp;സിംഹഭാഗവും  &nbsp;അവർ  &nbsp;ചിലവഴിച്ചത്  &nbsp;ഇതിനു  &nbsp;വേണ്ടിയായിരുന്നു.വ്യത്യസ് ത രുചികളിലും  &nbsp;മണങ്ങളിലും  &nbsp;ആയി  &nbsp; സ്ത്രീകൾ തങ്ങളുടെ ജീവിതത്തെ തന്നെയാണ് പലപ്പോഴും  &nbsp;ഈ പലഹാരങ്ങളിലൂടെ ആവിഷ്കരിച്ചത്.  &nbsp;അമ്പത്  &nbsp;അംഗങ്ങൾ  &nbsp;വരെ  &nbsp;ഒരേ  &nbsp;സമയം  &nbsp;താമസിച്ചിരുന്ന പൊന്നാനിയിലെ  &nbsp;അകങ്ങൾ  &nbsp; (വീടുകൾ) പലതും  &nbsp;കാലയവനികക്കുള്ളിൽ  &nbsp;മറയുകയും അപൂർവ്വമായി  &nbsp;താമസമുള്ളിടങ്ങളിൽ  &nbsp;തന്നെ ഇന്ന് മൂന്നും  &nbsp;നാലും  &nbsp;അംഗങ്ങൾ  &nbsp; മാത്രമായി  &nbsp;ചുരുങ്ങുകയും  &nbsp;ചെയ്തു .  &nbsp;മാത്രമല്ല ഇത്തരം  &nbsp;അദ്ധ്വാനങ്ങൾക്ക്  &nbsp;വേണ്ടി  &nbsp;ഏറെ  &nbsp; സമയം ചിലവഴിക്കാൻ  &nbsp;  &nbsp;കഴിയാതെ  &nbsp;വരികയും  &nbsp;ചെയ്തതോടെ  &nbsp; പൊന്നാനിയുടെ  &nbsp;പലഹാരപകിട്ടിന് ചില  &nbsp;മങ്ങലുകൾ സംഭവിച്ചിട്ടുണ്ട്. എന്നാലും  &nbsp;പൊന്നാനി അതിന്റെ ആത്‌മാവിൽ  &nbsp;  &nbsp; &nbsp;പലഹാര ലോകത്തെ ഇപ്പോഴും  &nbsp;കാത്ത് വെക്കുന്നുണ്ട്.
 
<nowiki>*********</nowiki>-***--
 
അങ്ങാടിയിലെ ഭക്ഷണരീതികളിൽ നിന്നും  &nbsp;തികച്ചും വ്യത്യസ്തമാണ് പൊന്നാനിയിലെ  &nbsp;മത്സ്യതൊഴിലാളികളുടെ ഭക്ഷണശീലങ്ങൾ .അമ്പരപ്പിക്കുന്ന  &nbsp;രുചി വൈവിധ്യങ്ങൾക്ക് പുറത്ത് നിൽക്കുന്ന ജനതയാണ് പൊന്നാനിയിലെ  &nbsp;മത്സ്യത്തൊഴിലാളികൾ. കടൽ കനിഞ്ഞു നല്കുന്നതെന്തും അവർക്ക്  &nbsp;അന്നമാണ്. മീനുകൾ  &nbsp;പലതുണ്ടെങ്കിലും മത്തിയോളം വരില്ല  &nbsp;അവയൊന്നും.. അപ്പോൾ പിടിച്ചമത്തി  &nbsp;ചെതുമ്പൽ  &nbsp;പോലും കളയാതെ കടപ്പുറത്ത്  &nbsp;വെച്ചുതന്നെ ചുട്ടെടുക്കും  &nbsp;ഇരുപതും മുപ്പതും മത്തികൾ ഒറ്റയിരിപ്പിനു തിന്നുതീർക്കും.  &nbsp; അങ്ങനെ മത്തി കഴിച്ചുണ്ടാക്കിയ തടിയാണ്  &nbsp;തങ്ങളുടേതെന്ന് അഭിമാനം വെച്ചു പുലർത്തുന്നവരാണ് പൊന്നാനിയിലെ  &nbsp;പഴയകാല  &nbsp;മത്സ്യതൊഴിലാളികൾ.  &nbsp;കപ്പയും  &nbsp;മത്തിയും  &nbsp;ചേർന്നുണ്ടാക്കുന്ന ചേലാക്കിയാണ്  &nbsp;ഇവരുടെ  &nbsp;വിശിഷ്ടഭോജ്യം."കപ്പയും കടൽ മത്തി കുഴമ്പും ചമ്മന്തിയും പൂക്കൈത തഴപ്പായിൽ കപ്പലിൻ നാട്ടിൽ തിന്നാം" (പൊന്നാനിക്കാരന്റെ മനോരാജ്യം : എം ഗോവിന്ദൻ  &nbsp;)  &nbsp;ഇത്തരത്തിൽ  &nbsp; വിശ്രുതമാണ്  &nbsp;പൊന്നാനിക്കാരുടെ  &nbsp; &nbsp;മത്തിത്തീറ്റ  &nbsp; ..സ്രാവ്  &nbsp;കറിവെച്ചത്, ഏട്ടത്തല കറി, മത്തി മുളകിട്ടത്, ചെമ്മീൻ പലകൂട്ടുകൾക്കൊപ്പം  &nbsp;ചേർത്തു  &nbsp;വെക്കുന്നത്  &nbsp;ഇങ്ങനെ  &nbsp;പലതരം മീൻ  &nbsp;വിഭവങ്ങളും ഇതിനൊപ്പം ചേർക്കാം.  &nbsp;  &nbsp; ആഴക്കടലിലേക്ക് മത്സ്യം പിടിക്കാൻ പോയവർ  &nbsp;എത്തുന്നതും  &nbsp;കാത്ത് വിശന്നിരിക്കുന്ന  &nbsp;കുഞ്ഞുങ്ങളുടെ  &nbsp;കരച്ചിൽമാറ്റാനായി വെറും കലത്തിൽ വെള്ളം  &nbsp;വെച്ച്  &nbsp;തീകത്തിച്ച്‌  &nbsp;ഇളക്കിക്കൊണ്ടിരിക്കും അമ്മമാർ,  &nbsp; കഞ്ഞി വെന്തോ  &nbsp;എന്ന് ചോദിക്കുമ്പോൾ ഇപ്പൊവേവും എന്നു പറഞ്ഞു  &nbsp; കുട്ടികളെ  &nbsp;ആശ്വസിപ്പിക്കും.ചോദിച്ച് ചോദിച്ച് കുട്ടികളങ്ങനെ ഉറങ്ങിപ്പോകും പലഹാരങ്ങളുടെ  &nbsp; രുചിവൈവിധ്യങ്ങൾക്കപ്പുറത്ത് വറുതിയുടെ മറ്റൊരു ലോകത്തിൽ ജീവിക്കുന്നവരാണ്
 
മത്സ്യത്തൊഴിലാളികൾ.. എന്നാൽ  &nbsp;എല്ലാ ഇല്ലായ്മകളെയും  &nbsp;അതിജീവിക്കുന്ന വലിയ സംഘബോധം  &nbsp; &nbsp;മനുഷ്യർക്കിടയിൽ ഉണ്ട്  &nbsp;
 
 &nbsp;  &nbsp;****************
 
വിശേഷപ്പെട്ടതെന്തും  &nbsp;പങ്കുവെച്ചും കൂടിയിരുന്നും  &nbsp;കഴിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് പൊന്നാനിക്കാർ.. ഒരു  &nbsp;പക്ഷെ  &nbsp;ഈ പങ്കുവെക്കൽ  &nbsp;അവരുടെ  &nbsp;  &nbsp;വിശ്വാസത്തിന്റെ കൂടി ഭാഗമാണ്. വിശേഷപ്പെട്ടതെന്തും അവർക്ക്  &nbsp; ചീരണിയാണ്(കാഴ്ച വെക്കുന്ന വസ്തു, പ്രസാദം ). എല്ലാവരും കൂടി പങ്കിടുമ്പോൾ മാത്രമേ അത്  &nbsp;ഫലപ്പെടുകയുള്ളൂ എന്ന്  &nbsp;അവർ  &nbsp;ഉറച്ചു വിശ്വസിക്കുന്നു  &nbsp;"അയൽക്കാരൻ പട്ടിണി കിടക്കുമ്പോൾ വയറുനിറച്ചുണ്ണുന്നവൻ എന്റെ വംശത്തിൽ  &nbsp;പെട്ടവനല്ല" എന്ന  &nbsp; നബി  &nbsp;വചനമാണ്  &nbsp;അവരുടെ  &nbsp;പ്രമാണം. ഇസ്ലാമിലെ വന്മല എന്ന  &nbsp;കവിത "അലവി" എന്ന  &nbsp;തന്റെ കൂട്ടുകാരനെ സങ്കല്പിച്ച് എഴുതിയതാണെന്ന് ഇടശ്ശേരി പറയുന്നു.  &nbsp;അലവി ചായക്കടക്കാരൻ മൊയ്‌തീൻ കുട്ടിയുടെ മകനാണ്.  &nbsp; കഴിക്കാൻ ഉണ്ട് എന്നാൽ  &nbsp;അവന്റെ  &nbsp;കൂട്ടുകാരൻ ആ ആര്യബാലകൻ അവൻ നിത്യപ്പട്ടിണിയിലാണ്. അത് മനസ്സിലാക്കിയ അലവി തന്റെ  &nbsp;ബാപ്പയുടെ കടയിൽ നിന്നും  &nbsp;എന്നും പഴം മോഷ്ടിച്ച്  &nbsp;കൂട്ടുകാരന്  &nbsp;നൽകും. ഒരു ദിവസം അലവിയുടെ മോഷണം മൊയ്തീൻകുട്ടി  &nbsp;കയ്യോടെ പിടികൂടുന്നു. അലവിയെ  &nbsp;പൊതിരെ  &nbsp;തല്ലുന്നു . അടികൊണ്ട് അലവി ഇപ്പോൾ  &nbsp;തന്റെ  &nbsp;പേര് പറയുമെന്നും തന്റെ മാനം എന്നന്നേക്കുമായി ഇടിഞ്ഞു വീഴുമെന്നു കരുതി  &nbsp;ആ ആര്യബാലകൻ  &nbsp;നിന്ന്  &nbsp;വിറയ്ക്കുന്നു."ഇപ്പോഴേ യെൻ പേർ പുറത്തു ചാടും ഇപ്പോഴെൻ മാനമിടിഞ്ഞു വീഴും "  &nbsp;എന്നാൽ പൊതിരെ തല്ലു കിട്ടിയിട്ടും  &nbsp;അലവി യൊരിക്കലും തന്റെ കൂട്ടുകാരന്റെ  &nbsp;പേര് പറയാൻ തയ്യാറാകുന്നില്ല.  &nbsp;ആ ചുള്ളലിന്റെ തുള്ളലിന് മുമ്പിൽ ഒരു വന്മല പോലെ നിന്ന്  &nbsp;തന്റെ  &nbsp;കൂട്ടുകാരന്റെ  &nbsp;അഭിമാനത്തിനും  &nbsp; വിശ്വാസത്തിനും  &nbsp;മേൽ അലവിയൊരു  &nbsp;കോട്ടകെട്ടുന്നു. "നൂറു ശതമാനമെന്റെ മിത്രം കൂറും പെരുമയുമുള്ള മുസ്ലീം. തുള്ളി പിടഞ്ഞതവന്റെ ദേഹം ഉള്ളമോ വന്മല പോലെ  &nbsp;നിന്നു" തന്റെ സഹോദരനോട് കാണിക്കേണ്ട ഈ വിശ്വാസവും, കരുതലും പങ്കുവെക്കലുമാണ്  &nbsp;പൊന്നാനിക്കാരുടെ ഈ  &nbsp;അന്നവിചാരത്തിന്റെ ആകെ ഉള്ളടക്കം
-->
 
"https://ml.wikipedia.org/wiki/പൊന്നാനി" എന്ന താളിൽനിന്ന് ശേഖരിച്ചത്