"ചിറ്റമൃത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 43:
 
==പ്രത്യേകതകൾ==
[[File:Tinospora cordifolia-- fruirs-.jpg|thumb|ചിറ്റമൃതിന്റെ പഴുതിത കായ്കൾ]]
കടും പച്ചനിറവും ഹൃദയാകാരവുമുള്ള ഇലകൾ ഏകാന്തരന്യാസത്തിൽ ക്രമീകരിച്ചിരിക്കുന്നു. വള്ളിക്ക് വിരലിന്റെ കനമേ കാണുകയുള്ളു. വള്ളിയുടെ പുറത്ത് ഇളം തവിട്ടുനിറത്തിൽ നേരിയ ഒരു തൊലിയുണ്ട്. ഈ തൊലി മാറ്റിയാൽ നല്ല പച്ചനിറമായിരിക്കും. ആകൃതിയിൽ അല്പംകൂടി ചെറുതും നിറം അല്പം കുറഞ്ഞതുമായ അമൃതിനെ ''ചിറ്റമൃത്'' എന്നു വിളിക്കുന്നു. [[കാട്ടമൃത്|കാട്ടമൃതിന്റെ]] (ടി. മലബാറിക്ക) ഇല വലിപ്പം കൂടിയതാണ്. ഇളംതണ്ടിലും ഇലയുടെ അടിവശത്തും വെള്ളരോമങ്ങളുണ്ട്. അമൃതിന്റെ വള്ളിയുടെ ഒരു കഷ്‌ണം മുറിച്ച്‌ ഏതെങ്കിലും മരക്കൊമ്പിൽ വച്ചിരുന്നാൽ ഒരറ്റത്തുനിന്നും വേരു പതിയെ താഴോട്ടു വളർന്ന് മണ്ണിലെത്തി പുതിയ ചെടി ഉണ്ടായി വരും. അതോടൊപ്പം തന്നെ മറ്റേ അറ്റത്ത്‌ ഇലകൾ മുളച്ചും വരും.
 
"https://ml.wikipedia.org/wiki/ചിറ്റമൃത്" എന്ന താളിൽനിന്ന് ശേഖരിച്ചത്