"എസ്.പി. വെങ്കിടേഷ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 21:
 
== ചലച്ചിത്രജീവിതം ==
ഡെന്നിസ് ജോസഫ് ആണ് എസ്.പി. വെങ്കിടേഷിനെ മലയാളം സിനിമകളിലേയ്ക്ക് കൊണ്ട് വന്നത് എന്ന് പറയപ്പെടുന്നു. [[തമ്പി കണ്ണന്താനം]] സം‌വിധാനം ചെയ്ത ''രാജാവിന്റെ മകൻ'' എന്ന ചലച്ചിത്രമാണ് എസ്.പി. വെങ്കിടേഷ് സംഗീതം നൽകിയ ആയആദ്യ ചലച്ചിത്രം. ഈ ചിത്രത്തിലെ സംഗീതം വളരെയധികം ജനപ്രീതി ആർജ്ജിച്ചു. തുടർന്ന് തമ്പി കണ്ണന്താനത്തിന്റെ എല്ലാ സിനിമകളിലും എസ്.പി. വെങ്കടേശ് ആയിരുന്നു സംഗീതം നൽകിയത്. ഈ സിനിമകളിലെ സംഗീതം എല്ലാം തന്നെ വൻ ഹിറ്റുകളായി. തൊണ്ണൂറുകളിൽ ഇദ്ദേഹം സംഗീതം നൽകിയ ഇന്ദ്രജാലം, കിലുക്കം, തുടർക്കഥ, ധ്രുവം, കൗരവർ എന്നീ ചിത്രങ്ങളിലെ സംഗീതം ജനങ്ങൾ മനസ്സിലേറ്റിയപ്പോൾ എസ്.പി. വെങ്കിടേഷ് ഇക്കാലയളവിലെ ഏറ്റവും തിരക്കുള്ള സംഗീതസം‌വിധായകരിൽ ഒരാളായി മാറി.
 
[[സുരേഷ് ഗോപി]], [[ജയറാം]] എന്നിവർ അഭിനയിച്ച് [[ജയരാജ്]] സം‌വിധാനം ചെയ്ത '''പൈതൃകം''' എന്ന ചിത്രത്തിലെ ഗാനങ്ങൾ ഇദ്ദേഹത്തിന് ആദ്യമായി കേരള സർക്കാരിന്റെ മികച്ച സംഗീതസം‌വിധായകനുള്ള പുരസ്കാരത്തിന് അർഹനാക്കി.
"https://ml.wikipedia.org/wiki/എസ്.പി._വെങ്കിടേഷ്" എന്ന താളിൽനിന്ന് ശേഖരിച്ചത്