"അതിഥി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Guest}}
{{Orphan|date=നവംബർ 2010}}
'''അതിഥി''' എന്ന വാക്കിന്റെ ഉൽഭവം ''തിഥി'' എന്ന വാക്കിൽനിന്നാണ് ''തിഥി'' എന്നാൽ സംസ്കൃതത്തിൽ ദിവസം എന്നാണ് അർത്ഥം. 'അ' തിഥി അഥവാ തിഥി തികയ്ക്കാത്ത ആൾ എന്ന അർത്ഥ ത്തിലാണ്അർത്ഥത്തിലാണ് അങ്ങനെ ഉപയോഗിക്കുന്നത്. ഒരു ദിവസം മുഴുവനും താമസിക്കാൻ നിൽക്കാത്തയാൾ എന്നർത്ഥം. പണ്ടുകാലങ്ങളിൽ വഴിയാത്രക്കാർ രാത്രിയിൽ, പോകുന്ന വഴിക്ക് ഏതെങ്കിലും ഒരു വീട്ടിൽ താമസിച്ച് പിറ്റേ ദിവസം രാവിലെയാണ് യാത്ര തിരിച്ചിരുന്നത്. ഇങ്ങനെ ഒരു ദിവസം മുഴുവനും താമസിക്കാത്ത ആളുകളെന്ന അർത്ഥത്തിലാണ് അതിഥികളെന്ന് പറഞ്ഞിരുന്നത്.{{തെളിവ്}}
 
ഗൃഹസ്ഥന്റെ അതേ ഗ്രാമത്തിൽ സ്ഥിരമായി താമസിക്കാത്തവനും വീട്ടിൽ വന്നാൽ ഒരു രാത്രി മാത്രം തങ്ങുന്നവനും സൂര്യൻ വൃക്ഷങ്ങളുടെ മുകളിൽ ചാഞ്ഞുനില്ക്കുമ്പോൾ (രാവിലെയും വൈകുന്നേരവും) വരുന്നവനുമാണ് അതിഥി എന്ന് ഗൌതമധർമസൂത്രത്തിൽ പ്രസ്താവിച്ചിട്ടുണ്ട്. 'അസമാനഗ്രാമഃ അതിഥിഃ ഐകരാത്രികഃ അധിവൃക്ഷ സൂര്യോപസ്ഥായീ' എന്നാണ് അതിഥിക്ക് അദ്ദേഹം കൊടുത്തിരിക്കുന്ന ലക്ഷണങ്ങൾ.
 
അതിഥി ആരായാലും പൂജനീയനാണെന്നും ഒരു കാരണവശാലും അയാളെ ഭഗ്നാശനാക്കി അയയ്ക്കരുതെന്നും അങ്ങനെ ചെയ്യുന്നത് ഗൃഹസ്ഥനു ദോഷമാണെന്നും ഹൈന്ദവ പുരാണങ്ങളിൽ സൂചിപ്പിച്ചിട്ടുണ്ട്. ആശ്രമത്തിൽ അതിഥിയായി ചെന്ന ദുർവാസാവിനെ ശ്രദ്ധിച്ചില്ലെന്നുള്ള കാരണത്താൽ ശകുന്തളയ്ക്ക് ശാപം ഏല്ക്കേണ്ടിവന്നു. അങ്ങനെ അതിഥിസല്കാരം അലംഘനീയമായ ഒരു ശിഷ്ടാചാരമാണെന്ന് കാളിദാസൻ അഭിജ്ഞാന ശാകുന്തളത്തിൽ സൂചിപ്പിച്ചിരിക്കുന്നു.
 
== ഇതും കാണുക ==
* [[Guest beer]], 1989 legislation in the British Parliament concerning the sale of beer
"https://ml.wikipedia.org/wiki/അതിഥി" എന്ന താളിൽനിന്ന് ശേഖരിച്ചത്