"ലൈംഗികബന്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 28:
ആരോഗ്യകരമായ ഭക്ഷണം, വ്യായാമം, സന്തോഷകരമായ മാനസികാവസ്ഥ, മതിയായ ഉറക്കം, ലഹരിവർജ്ജനം, വ്യക്തിശുചിത്വം പാലിക്കുക, ശരീര ദുർഗന്ധം ഒഴിവാക്കുക പ്രത്യേകിച്ച് വായ വൃത്തിയായി സൂക്ഷിക്കുക തുടങ്ങിയവ മികച്ച ലൈംഗിക ജീവിതത്തിന് സഹായിക്കുമെന്ന് വിദഗ്ദ്ധർ സാക്ഷ്യപ്പെടുത്തുന്നു. വികസിത രാജ്യങ്ങൾ ഇക്കാര്യത്തിൽ ഏറെ മുൻപോട്ട് പോയെങ്കിലും മറ്റു ചില സമൂഹങ്ങളിൽ ലൈംഗികതയെ ഒരു പാപമായി കണക്കാക്കുന്നതും സർവ സാധാരണമാണ്. സാധാരണ ഒരു ലൈംഗികബന്ധം ഏതാണ്ട് അരമണിക്കൂർ കുറഞ്ഞ വേഗത്തിൽ നടക്കുന്നതിന് തുല്യമായ വ്യായാമം കൂടിയാണ്. ഇതുവഴി സ്ത്രീകളിൽ 213 കാലറിയും പുരുഷന്മാരിൽ 276 കാലറിയും ഉപയോഗിക്കുമെന്ന് പഠനങ്ങൾ പറയുന്നു.
 
ഇത്രയെല്ലാം ഗുണങ്ങൾ ഉണ്ടെങ്കിലും എന്നാൽ സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെ ആഗ്രഹിക്കാത്ത ഗർഭധാരണം; കൂടാതെ HIV/എയ്ഡ്‌സ്, HPV അണുബാധ അതുമൂലം ഗർഭാശയമുഖ കാൻസർ, ഹെർപ്പിസ്, സിഫിലിസ്, ഗൊണേറിയ, ഹെപ്പറ്റൈറ്റിസ്, പെൽവിക്ക് ഇൻഫെക്ഷൻ തുടങ്ങിയ ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗങ്ങളും (STDs) പിടിപെടാൻ സാധ്യതയുണ്ട്. ബന്ധപ്പെടുന്ന സമയത്ത് സ്രവങ്ങൾ, ശുക്ലം എന്നിവ വഴി രോഗാണുക്കൾ പകരാം. രോഗാണുവാഹകരുമായുള്ള ലൈംഗികബന്ധം ഒഴിവാക്കുന്നതും, ഗർഭനിരോധന ഉറയുടെ (Condom) ഉപയോഗവും ഇത്തരം രോഗങ്ങളെ ചെറുക്കുവാൻ സഹായിക്കുന്നു. പങ്കാളിയോടുള്ള അന്ധമായ വിശ്വാസം മൂലമോ അല്ലെങ്കിൽ പങ്കാളിയുടെ നിര്ബന്ധത്തിനു വഴങ്ങിയോ സുരക്ഷിതമല്ലാത്ത ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നത് പലപ്പോഴും അപകടങ്ങൾ ക്ഷണിച്ചു വരുത്താറുണ്ട്.
 
ഏതൊരു ലൈംഗികമായ ഇടപെടലിലും പങ്കാളിയുടെ സമ്മതം വളരെ പ്രധാനമാണ്. അത് ബലം പ്രയോഗിച്ചോ നിർബന്ധിച്ചോ നേടിയെടുക്കേണ്ട ഒന്നല്ല. പ്രായപൂർത്തി ആകാത്തവരുമായി ഉള്ളമുതിർന്ന വ്യക്തികൾ നടത്തുന്ന ലൈംഗികബന്ധവും (Pedophilia), ഉഭയ സമ്മതത്തോടെയല്ലാതെയുള്ള ലൈംഗികപീഡനവും ബലാത്സംഗത്തിന്റെ പരിധിയിൽ പെടുന്ന ഒന്നാണ്. പല രാജ്യങ്ങളിലും ഇവ കടുത്ത കുറ്റകൃത്യങ്ങളാണ്. ഇവിടെ വ്യക്തിയുടെ സമ്മതം (Consent) പ്രധാനമാണ്. മുതിർന്ന വ്യക്തി കുട്ടികളുമായി നടത്തുന്ന ലൈംഗികബന്ധം ചൂഷണമാണെന്നും, ഇതവർക്ക് ശാരീരിക മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെന്നും, കുട്ടികളുടെ സമ്മതം മൂല്യവത്തല്ലെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. അതിനാൽ തന്നെ 'പീഡോഫീലിയ' എന്ന മനസ്സികാവസ്ഥയുള്ളവർ നടത്തുന്ന ബാലലൈംഗികപീഡനം ഒരു കുറ്റകൃത്യമാണ്. പ്രശ്നങ്ങൾ ഒഴിവാക്കാൻ പല വികസിത രാജ്യങ്ങളിലും ശാസ്ത്രീയമായ ലൈംഗികാരോഗ്യ വിദ്യാഭ്യാസം ചെറുപ്പത്തിലേ നൽകി വരുന്നുണ്ട്.
 
എന്നാൽ ലൈംഗിക താല്പര്യമോ ലൈംഗിക ശേഷിയോ, ചിലപ്പോൾ പ്രത്യുത്പാദന ശേഷിയോ തീരെ ഇല്ലാത്ത വ്യക്തികളുമുണ്ട്. ഇവരെ "അലൈംഗികർ (Asexuals)" എന്ന് അറിയപ്പെടുന്നു. ഈ സവിശേഷതയെ "അലൈംഗികത (Asexuality)" എന്ന് വിളിക്കുന്നു. അലൈംഗികർക്ക് ലൈംഗികബന്ധത്തിൽ ഏർപ്പെടെണമെന്നോ സ്വയംഭോഗം ചെയ്യണമെന്നോ ഉള്ള താല്പര്യം തീരെ ഉണ്ടായിരിക്കുകയില്ല. അതില്ലാതെ തന്നെ ഇക്കൂട്ടർ സന്തുഷ്ടരാണ്. ഇവർ ലിംഗ-ലൈംഗികന്യൂനപക്ഷങ്ങളിൽ (LGBTIA+) ഉൾപ്പെടുന്ന 'A' എന്ന വിഭാഗമാണ്. ഇത് ബ്രഹ്മചര്യമല്ല. ബാക്ടീരിയ തുടങ്ങിയ ഏകകോശജീവികളിലും, ഹൈഡ്ര തുടങ്ങിയവയിലും അലൈംഗിക പ്രത്യുത്പാപാദനം കാണാം.
"https://ml.wikipedia.org/wiki/ലൈംഗികബന്ധം" എന്ന താളിൽനിന്ന് ശേഖരിച്ചത്