"മൂഷിക രാജവംശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 20:
[[ഏഴിമല]] ആസ്ഥനമാക്കി ഭരിച്ചിരുന്ന ഒരു രാജവംശമാണ് '''മൂഷിക രാജവംശം'''. മഹിഷ്മതി കേന്ദ്രമാക്കി ഭരിച്ചിരുന്ന ഹേഹയാ സാമ്രാജ്യത്തിൽ നിന്നാണ് മൂഷകവംശത്തിൻറെ ഉദ്ഭവം എന്ന് പറയപ്പെടുന്നു.കോലായൻമാരാണ്('''യാദവർ''' അഥവാ '''മണിയാണി''')കോലത്തിരിമാർ എന്നാണ് നാട്ടുചൊല്ലുകൾ പറയുന്നത്.പേരിലെ സാമ്യതയും മണിയാണിമാരുടെയും കോലത്തിരിമാരുടെയും അമ്മദൈവാരാധന സവിശേഷതയും ഈ വാദം ശരി വയ്ക്കുന്നു.കോലായൻമാർ കുലദൈവമായ് ആരാധിക്കുന്ന '''തായ്പരദേവത''' തന്നെയാണ് കോലസ്വരൂപത്തിൻറെ കുലദൈവമായ കോലസ്വരൂപത്തിങ്കൽ തായ്.തിരുവർക്കാട്ട് ഭഗവതി,മാടായിക്കാവിലമ്മ എന്നീ പേരുകളിലറിയപ്പെടുന്നതും തായപരദേവത തന്നെ..
 
ഈ രാജവംശത്തിന്റെ ചരിത്രത്തെ പറ്റിയുള്ള വിവരണമായി ലഭ്യമായ ഒരു പുരാതന കൃതിയാണ് '''[[മൂഷികവംശം]]'''. ഇതിൽ ഒന്നാം മൂഷികനായ രാമഘടമൂഷികൻ മുതൽ ശ്രീകണ്ഠൻ വരെ മൂഷികവംശത്തിലെ 115 രാജാക്കന്മാരെക്കുറിച്ച് അതുലൻ എന്ന കേരളീയകവി ക്രി.വ. പന്ത്രണ്ടാം ശതകത്തിൽ രചിച്ച പതിനഞ്ചു സർഗ്ഗങ്ങളുള്ള ഈ സംസ്കൃതമഹാകാവ്യത്തിൽ പ്രതിപാദിക്കുന്നുണ്ട്. ആദ്യകാല രാജാക്കന്മാരിൽ ഒരാളായ ശതസോമനാൻ ചെല്ലൂർ ഗ്രാമത്തിൽ ശിവക്ഷേത്രം നിർമ്മിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. [[തളിപ്പറമ്പ്|തളിപ്പറമ്പിനടുത്തുള്ള]] ചെല്ലൂർ പ്രാചീന കേരളത്തിലെ ആദ്യ ബ്രാഹ്മണഗ്രാമങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. വലഭൻ പണിതപട്ടണമായ വലഭപട്ടണമാണ് പിന്നീട് [[വളപട്ടണം]] ആയി മാറിയത്. പ്രധാനപട്ടണമായ [[മാടായി|മാടായിയും]] ഇദ്ദേഹമാണ് പണിതത്. ഈ രാജ്യത്തിലെ പ്രധാന തുറമുഖങ്ങൾ [[നൗറ]] [[(നവറ എന്നഎന്ന് സംഘകാല കൃതികളിൽ കാണുന്ന പേർനാമമാണ് നവറ]]. [[നെയ്നിറയാർ എന്നതാണിതിന്റെ അർത്ഥം]]), [[ഏഴിമല]] എന്നിവയായിരുന്നു. [[കോരപ്പുഴ]] മുതൽ വടക്ക് ചന്ത്രഗിരിപ്പുഴവരെ നീണ്ടുകിടന്ന [[കോലത്തിരി]] രാജവംശമായും ഇത് പരിണമിച്ചു.
 
== ഇതും കാണുക ==
"https://ml.wikipedia.org/wiki/മൂഷിക_രാജവംശം" എന്ന താളിൽനിന്ന് ശേഖരിച്ചത്