"തൃക്കാക്കര വാമനമൂർത്തിക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഭരണത്തിലാണ് ക്ഷേത്രം
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 83:
 
=== നാലമ്പലങ്ങൾ ===
വാമനക്ഷേത്രത്തിനും ശിവക്ഷേത്രത്തിനും പ്രത്യേകമായി നാലമ്പലങ്ങൾ പണിതിട്ടുണ്ട്. രണ്ടിടത്തും നാലമ്പലം ഓടുമേഞ്ഞതാണ്. വാമനക്ഷേത്രത്തിലെ നാലമ്പലത്തിന്റെ പുറംചുവരുകളിൽ വിളക്കുമാടം കാണാം. നാലമ്പലത്തിലേയ്ക്ക് കടക്കുന്ന വഴിയിൽ ഇരുവശവുമായി വാതിൽമാടങ്ങൾ സ്ഥിതിചെയ്യുന്നു. തെക്കേ നാലമ്പലത്തിനകത്ത് തെക്കുകിഴക്കേമൂലയിൽ തിടപ്പള്ളിയും വടക്കുകിഴക്കേമൂലയിൽ [[കിണർ|കിണറും]] കാണാം. ശ്രീകോവിലിന്റെ തെക്കുപടിഞ്ഞാറേമൂലയിൽ പ്രത്യേകം ശ്രീകോവിലുകളിൽ കിഴക്കോട്ട് ദർശനമായി [[ശാസ്താവ്|ശാസ്താവും]] [[ഭഗവതി]]യും കുടികൊള്ളുന്നു. സാധാരണരൂപത്തിലുള്ള വിഗ്രഹങ്ങളാണ്വിഗ്രഹമാണ് ഇരുവർക്കുംഭഗവതിയ്ക്ക്. ശാസ്താവിന്റെ നടയ്ക്കുമുന്നിലാണ്വടക്കുപടിഞ്ഞാറേമൂലയിൽ [[ശബരിമലഅയ്യപ്പൻ|അയ്യപ്പസ്വാമിയ്ക്ക്]] തീർത്ഥാടകർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതുംപ്രതിഷ്ഠയുണ്ട്. വടക്കുകിഴക്കേമൂലയിൽ പടിഞ്ഞാട്ട് ദർശനമായി [[ശ്രീകൃഷ്ണൻ|ശ്രീകൃഷ്ണഭഗവാന്റെ]] പ്രതിഷ്ഠ കാണാം. ഗോപാലകൃഷ്ണഭാവത്തിലുള്ള പ്രതിഷ്ഠയാണിത്. നാലടി ഉയരം വരുന്ന വിഗ്രഹമാണിവിടെ. 'കടമ്പനാട്ട് തേവർ' എന്നും ഈ പ്രതിഷ്ഠ അറിയപ്പെടുന്നു.
 
ശ്രീകോവിലിനുചുറ്റും അകത്തെ ബലിവട്ടം പണിതിട്ടുണ്ട്. അഷ്ടദിക്പാലകർ (കിഴക്ക് - [[ഇന്ദ്രൻ]], തെക്കുകിഴക്ക് - [[അഗ്നി]], തെക്ക് - [[യമൻ]], തെക്കുപടിഞ്ഞാറ് - [[നിര്യതി]], പടിഞ്ഞാറ് - [[വരുണൻ]], വടക്കുപടിഞ്ഞാറ് - [[വായു]], വടക്ക് - [[കുബേരൻ]], വടക്കുകിഴക്ക് - [[ഈശാനൻ]]), [[സപ്തമാതൃക്കൾ]] (ബ്രാഹ്മി/ബ്രഹ്മാണി, വൈഷ്ണവി, മഹേശ്വരി, ഇന്ദ്രാണി, വരാഹി, കൗമാരി, [[ചാമുണ്ഡി]]), [[വീരഭദ്രൻ]], [[ഗണപതി]], ശാസ്താവ്, [[സുബ്രഹ്മണ്യൻ]], ബ്രഹ്മാവ്, [[ദുർഗ്ഗ]], [[അനന്തൻ]], നിർമ്മാല്യധാരി (ഇവിടെ വിഷ്വക്സേനൻ]] എന്നിവരെ പ്രതിനിധീകരിയ്ക്കുന്ന ബലിക്കല്ലുകൾ ഇവിടെ പ്രതിഷ്ഠിച്ചിരിയ്ക്കുന്നു. ശീവേലിസമയത്ത് ഇവയിൽ ബലിതൂകുന്നു. ബലിക്കല്ലുകൾ ദേവന്റെ വികാരങ്ങളെ പ്രതിനിധീകരിയ്ക്കുന്നു എന്നാണ് വിശ്വാസം.
"https://ml.wikipedia.org/wiki/തൃക്കാക്കര_വാമനമൂർത്തിക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്