"ഇന്ത്യൻ നാഷണൽ ലീഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 14:
*നാഷണൽ പ്രവാസി ലീഗ്
*നാഷണൽ വെൽഫയർ ലീഗ്
==നിയമനിർമ്മാണ സഭകളിൽ==
 
തമിഴ്നാട്ടിലും കേരളത്തിലും കർണ്ണാടകയിലും ഐ.എൻ.എല്ലിന് എം.എൽ.എ.മാർ ഉണ്ടായിട്ടുണ്ട്. തമിഴ്നാട്ടിൽ അന്തരിച്ച ദേശീയ സെക്രട്ടറി എം.എ. ലത്തീഫിന്റെ നേതൃത്വത്തിൽ 5 ഉം കർണാടകയിലെ ഗുൽബർഗയിൽ നിന്ന് 1 ഉം കേരളത്തിൽ കോഴിക്കോട് സൗത്തിൽ 1 ഉം നിയമ സഭാംഗങ്ങൾ ഉണ്ടായിട്ടുണ്ട്.
മുന്നണി
പാർട്ടി രൂപീകരണം മുതൽ കേരളത്തിൽ 25 വർഷക്കാലം [[ഇടതുപക്ഷ ജനാധിപത്യ മുന്നണി]] യോടൊപ്പം തെരഞ്ഞെടുപ്പുകളെ നേരിട്ട ഐ.എൻ.എല്ലിനെ 2019 ലാണ് ഔദ്യോഗികമായി എൽ.ഡി.എഫ്. ഘടക കക്ഷിയാക്കിയത്. ഉത്തർപ്രദേശിൽ നിന്നുള്ള [[പ്രൊഫ: മുഹമ്മദ് സുലൈമാൻ]] ആണ് നിലവിൽ ദേശീയ പ്രസിഡണ്ട്. പ്രേംചന്ദ് കുരീൽ (യു.പി.) ദേശീയ വർക്കിംഗ് പ്രസിഡണ്ടും കെ.എസ്. ഫക്രുദ്ദീൻ (കേരളം) വൈസ് പ്രസിഡണ്ടും അഹമ്മദ് ദേവർ കോവിൽ (കേരളം), മുൻ തമിഴ്നാട് എം.എൽ.എ. അഡ്വ: എം.ജി.കെ. നിസാമുദ്ദീൻ എന്നിവർ ജനറൽ സെക്രട്ടറിമാരും ഡോ: എ.എ.അമീൻ ട്രഷററുമാണ്. അഡ്വ: പി.ടി.എ.റഹീം എം.എൽ.എ.യുടെ നാഷണൽ സെക്കുലർ കോൺഫറൻസ് (എൻ.എസ്.സി.) 2019 ൽ കോഴിക്കോട് ലയന സമ്മേളനം നടത്തി ഐ.എൻ.എല്ലിൽ ലയിച്ചു.<ref>https://www.thehindu.com/news/national/kerala/nsc-completes-merger-with-inl/article26259639.ece</ref>
കേരള ഐ.എൻ.എൽ. സംസ്ഥാന പ്രസിഡണ്ടായി പ്രവർത്തിക്കുന്ന [[പ്രൊഫ: എ.പി.അബ്ദുൽ വഹാബ് ]] നിലവിൽ സംസ്ഥാന പിന്നോക്ക ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷൻ ചെയർമാനും സംസ്ഥാന ജനറൽ സെക്രട്ടറി [[കാസിം ഇരിക്കൂർ]] കേരള ടൂറിസം ഡെവലപ്മെന്റ് കോർപറേഷൻ (കെ.ടി.ഡി.സി.) ഡയറക്ടറുമാണ്. ചരിത്രത്തിലാദ്യമായി ഒരു വനിതാ പ്രതിനിധി കേരള ഹജ്ജ് കമ്മിറ്റി മെമ്പറായി തെരഞ്ഞെടുക്കപ്പെട്ടത് ഐ.എൻ.എൽ.വനിതാ നേതാവും കാഞ്ഞങ്ങാട് നഗരസഭാ വൈസ് ചെയർപേഴ്സണുമായ എൽ.സുലൈഖയാണ്.
 
"https://ml.wikipedia.org/wiki/ഇന്ത്യൻ_നാഷണൽ_ലീഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്