"ഇന്തോ - നോർവീജിയൻ പ്രോജക്ട്, നീണ്ടകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 8:
[[സമുദ്രം|സമുദ്രത്തെയും]] സമുദ്രവിഭവങ്ങളെയും സംബന്ധിച്ച ഗവേഷണപരിപാടികളും ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌; ഇതിനായി 'വരുണ' എന്ന പേരിൽ ഒരു ജലയാനം [[കൊച്ചി]]യിൽ ഗവേഷണപ്രവർത്തനങ്ങളിലേർപ്പെട്ടിരിക്കുന്നു. 1957-ൽ [[നീണ്ടകര]]യിൽ ഒരു [[റഫ്രിജറേറ്റർ|റഫ്രിജറേഷൻ]] പ്ലാന്റ്‌ സ്ഥാപിക്കുകയുണ്ടായി. [[കടവ്|കടൽത്തീരത്തുനിന്നും]] അകലെയുള്ള സ്ഥലങ്ങളിൽ [[മത്സ്യം]] വേഗം എത്തിക്കാനായി എട്ടു വാനുകളും പ്രവർത്തിച്ചുതുടങ്ങി.
 
ഇന്തോ-നോർവീജിയൻ പ്രോജക്‌ടിന്റെ ആഭിമുഖ്യത്തിൽ മത്സ്യത്തൊഴിലാളികളുടെ സഹകരണസംഘങ്ങളും ഉടലെടുത്തിട്ടുണ്ട്‌. തൊഴിലാളികൾക്കു പ്രയോജനപ്രദമായ രീതിയിൽ മത്സ്യവിപണനം നടത്തുവാൻ സംഘം പരിശ്രമിക്കുന്നു. പ്രോജക്‌ട്‌പ്രദേശത്തെ എല്ലാവർക്കും സൗജന്യചികിത്സ നല്‌കുവാനുദ്ദേശിച്ചുകൊണ്ടുള്ള ഒരു ഹെൽത്ത്‌സെന്ററും പ്രവർത്തിക്കുന്നുണ്ട്‌. ശുദ്ധജലവിതരണപ്രശ്‌നം പരിഹരിക്കുന്നതിന്റെ ഭാഗമായി പൈപ്പുനിർമ്മാണത്തിനായി [[1957]]-ൽ പ്രിമോപൈപ്പ്‌[[പ്രിമോ പൈപ്പ്‌ ഫാക്‌ടറി, കൊല്ലം|പ്രിമോ പൈപ്പ്‌ ഫാക്‌ടറിയും]] സ്ഥാപിക്കപ്പെട്ടു. ഈ പ്രദേശത്തെ ശുദ്ധജലവിതരണത്തിനാവശ്യമായ പൈപ്പുകളുടെ നിർമ്മാണം പൂർത്തിയായതിനെത്തുടർന്ന്‌ [[1959]]-ൽ ഈ ഫാക്‌ടറി [[കേരള സർക്കാർ|കേരളസർക്കാരിന്‌]] സംഭാവന ചെയ്യപ്പെട്ടു.
 
ആഗോള സാമ്പത്തിക സഹകരണരംഗത്തെ ഒരു പരിപാടിയായ ഇന്തോ-നോർവീജിയൻ പ്രാജക്‌ടിന്റെ ഭരണച്ചുമതല [[1963]] [[ഏപ്രിൽ 1]] മുതൽ [[കേന്ദ്രസർക്കാർ|ഇന്ത്യാഗവൺമെന്റ്]]‌ ഏറ്റെടുക്കുകയുണ്ടായി. [[ശക്തികുളങ്ങര]]യിലെ ബോട്ടുനിർമ്മാണശാല, വർക്ക്‌ഷോപ്പ്‌, [[നീണ്ടകര]]യിലെ ഐസ്‌ ഫാക്‌ടറി, റഫ്രിജറേഷൻ പ്ലാന്റ്‌ എന്നിവ ഷിഷറീസ്‌ ഡിപ്പാർട്ട്‌മെന്റിന്റെ ഭരണച്ചുമതലയിലാണ്‌. ഹെൽത്ത്‌ സെന്ററിന്റെ ചുമതല ആരോഗ്യവകുപ്പ്‌ ഏറ്റെടുത്തു.