"എ.എം. ആരിഫ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

61 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  9 മാസം മുമ്പ്
(ചെ.)
Cleaned up using AutoEd
(ചെ.) (Cleaned up using AutoEd)
| name = എ.എം. ആരിഫ്
| image = A M Arif.jpg
| caption =
|office = ലോക്സഭ അംഗം
|constituency =[[ആലപ്പുഴ ലോക്‌സഭാ നിയോജകമണ്ഡലം|ആലപ്പുഴ]]
|term_start = [[മേയ് 24]] [[2019]]
|term_end =
|predecessor =[[കെ.സി. വേണുഗോപാൽ]]
|successor =
|office1 = [[കേരള നിയമസഭ|കേരളനിയമസഭയിലെ]] അംഗം
|constituency1 =[[അരൂർ നിയമസഭാമണ്ഡലം|അരൂർ]]
| death_place =
| party = [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)|സി.പിഎം.]]
| religion =
|father =അബ്ദുൾ മജീദ്
|mother=നബീസ (തങ്കമ്മ)
| spouse =ഷഹനാസ് ആരിഫ്
| children =ഒരു മകൻ ഒരു മകൾ
| website =
| footnotes =
| date = ഓഗസ്റ്റ് 28
| year = 2020
 
== ജീവിത രേഖ ==
പോലീസ് ഉദ്യോഗസ്ഥനായിരുന്ന അബ്ദുൾ മജീദിന്റെയും നബീസ(തങ്കമ്മ)യുടെയും മൂന്നു മക്കളിൽ മൂത്തമകനായ ആരിഫ് 1964 മെയ് 24ന് ആലപ്പുഴ ജില്ലയിൽ ജനിച്ചു. ആലപ്പുഴ വൈ.എം.സി.എ. എൽ.പി. സ്‌കൂൾ, ആലപ്പുഴ ലിയോ തേർട്ടീൻത് സ്‌കൂൾ, കുത്തിയതോട് ഇ.സി.ഇ.കെ. യൂണിയൻ സ്‌കൂൾ എന്നിവിടങ്ങളിലായി സ്‌കൂൾ പഠനവും ആലപ്പുഴ [[സനാതന ധർമ്മ കോളേജ്|എസ്.ഡി. കോളേജിൽ]] പ്രീഡിഗ്രിയും ചേർത്തല എസ്. എൻ. കോളേജിൽ ബി.എസ്.സി.യും പൂർത്തിയാക്കി.
 
തിരുവനന്തപുരം ലോ അക്കാദമി ലോ കോളേജിൽ നിന്ന് നിയമബിരുദം നേടിയ എ. എം. ആരിഫ് ചേർത്തല കോടതിയിൽ അഭിഭാഷകനായും സേവനമനുഷ്ഠിച്ചു.
 
ആരിഫിന്റെ ഭാര്യ ഡോ. ഷഹനാസ് ആലപ്പുഴയിലും എറണാകുളത്തും ഒബീസിറ്റി ആൻഡ് വെയിറ്റ് മാനേജ്‌മെന്റ് ക്ലിനിക് നടത്തുന്നു. ബികോം പഠനം പൂർത്തിയാക്കിയ സൽമാനും  വിദ്യാർത്ഥിനിയായ റിസ്വാനയുമാണ് മക്കൾ.
[[ശ്രീ നാരായണ കോളേജ്, കൊല്ലം|എസ്.എൻ. കോളേജ്]] പഠനകാലത്ത് പോലീസ് ക്വാർട്ടേഴ്‌സിൽ താമസിച്ചുകൊണ്ട് ആരിഫ് രാഷ്ട്രീയ പ്രവർത്തനം നടത്തിയതിന്റെ പേരിൽ പോലീസ് ഉദ്യോഗസ്ഥനായിരുന്ന ആരിഫിന്റെ പിതാവിനെ ചേർത്തലയിൽ നിന്നും കൈനകരിയ്ക്കു സ്ഥലം മാറ്റി. തുടർന്ന് ആരിഫിനെയും കുടുംബത്തെയും ക്വാർട്ടേഴ്‌സിൽ നിന്നും എസ്.പി.യുടെ ഉത്തരവ് പ്രകാരം ഇറക്കിവിട്ടു.
 
തിരുവനന്തപുരം ലോ അക്കാഡമി ലോ കോളേജിൽ ഒന്നാം വർഷ നിയമ വിദ്യാർത്ഥി ആയിരിക്കുമ്പോൾ ആലപ്പുഴ ജില്ലാ കൗൺസിൽ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടു. [[ജി. സുധാകരൻ|ജി. സുധാകരൻ]] പ്രസിഡന്റായിരുന്ന ജില്ലാ കൗൺസിലിൽ മുതിർന്ന നേതാക്കളായിരുന്ന എൻ. പി. തണ്ടാർ, അഡ്വ. ജനാർദ്ദന പ്രഭു, മുഹമ്മദാലി സാഹിബ് തുടങ്ങിയവരോടൊപ്പം ആരിഫ് പ്രവർത്തിച്ചു. ഈ കാലയളവിൽ തന്നെ [[കേരള സർ‌വകലാശാല|കേരള സർവകലാശാല]] സെനറ്റ് അംഗമായും തിരഞ്ഞെടുക്കപ്പെട്ടു.
 
ജില്ലാ കൗൺസിൽ അംഗമായിരിക്കെ വിദ്യാർത്ഥികളുടെ യാത്രാ കൺസഷൻ സമരത്തിന് നേതൃത്വം നൽകിയ ആരിഫ് പോലീസ് അറസ്റ്റിലായി. 26 വിദ്യാർത്ഥികളോടൊപ്പം ആലപ്പുഴ സബ്ജയിലിൽ റിമാന്റ് ചെയ്യപ്പെട്ടു.
 
1986ൽ സി.പി.എം. പാർട്ടി അംഗമായ അദ്ദേഹം ചേർത്തല ടൗൺ ഈസ്റ്റ് ലോക്കൽ കമ്മിറ്റി, ചേർത്തല ഏരിയ കമ്മിറ്റി തുടങ്ങിയ ഘടകങ്ങളിലും പ്രവർത്തിച്ചു. 1996ൽ [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)|സി.പി.ഐ.(എം.)]] ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗമായി. 2000 മുതൽ 2006ൽ എം.എൽ.എ. ആയി തിരഞ്ഞെടുക്കപ്പെടുന്നത് വരെ സി.പി.ഐ. (എം) ചേർത്തല ഏരിയ സെക്രട്ടറിയുടെ ചുതമലയും നിർവഹിച്ചു. ഏരിയ സെക്രട്ടറിയായി പ്രവർത്തിക്കുന്ന കാലയളവിൽ [[മുത്തങ്ങ സംഭവം|മുത്തങ്ങ]]<nowiki/>യിൽ ആദിവാസികളെ വെടിവെച്ചു കൊന്ന സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിന് നേതൃത്വം നൽകിയതിനെ തുടർന്ന് ക്രൂരമായ ലാത്തി ചാർജ്ജിനു വിധേയനായി തുടയ്ക്കും നട്ടെല്ലിനും പരിക്കേറ്റു.
|+ തിരഞ്ഞെടുപ്പുകൾ
!വർഷം||മണ്ഡലം|| വിജയി!!പാർട്ടി!!മുഖ്യ എതിരാളി!!പാർട്ടി
|-
|2006 ||[[അരൂർ നിയമസഭാമണ്ഡലം]]|| [[എ.എം. ആരിഫ് ]] || [[സി.പി.ഐ (എം)]], [[എൽ.ഡി.എഫ്.]] ||[[കെ.ആർ. ഗൗരിയമ്മ]] ||[[ജനാധിപത്യ സംരക്ഷണ സമിതി]], [[യു.ഡി.എഫ്]]
|-
|20112006 ||[[അരൂർ നിയമസഭാമണ്ഡലം]]|| [[എ.എം. ആരിഫ്]] || [[സി.പി.ഐ (എം)]], [[എൽ.ഡി.എഫ്.]] || [[കെ.ആർ.ഷുക്കൂർ ഗൗരിയമ്മ]] ||[[കോൺഗ്രസ്സ്ജനാധിപത്യ (ഐ)സംരക്ഷണ സമിതി]], [[യു.ഡി.എഫ്]]
|-
|20162011||[[അരൂർ നിയമസഭാമണ്ഡലം]]|| [[എ.എം. ആരിഫ്]] || [[സി.പി.ഐ (എം)]], [[എൽ.ഡി.എഫ്.]] || [[സി.ആർ. ജയപ്രകാശ്ഷുക്കൂർ]] ||[[കോൺഗ്രസ്സ് (ഐ)]], [[യു.ഡി.എഫ്]]
|-
|2006 2016||[[അരൂർ നിയമസഭാമണ്ഡലം]]|| [[എ.എം. ആരിഫ് ]] || [[സി.പി.ഐ (എം)]], [[എൽ.ഡി.എഫ്.]] || [[കെസി.ആർ. ഗൗരിയമ്മജയപ്രകാശ്]] ||[[ജനാധിപത്യകോൺഗ്രസ്സ് സംരക്ഷണ സമിതി(ഐ)]], [[യു.ഡി.എഫ്]]
|-
|2019|| [[ആലപ്പുഴ ലോക്‌സഭാ നിയോജകമണ്ഡലം]] ||[[എ.എം. ആരിഫ്]] || [[സി.പി.ഐ (എം)]], [[എൽ.ഡി.എഫ്]], || [[ഷാനിമോൾ ഉസ്‌മാൻ]] ||[[കോൺഗ്രസ്സ് (ഐ)]], [[യു.ഡി.എഫ്]]
|}
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3424231" എന്ന താളിൽനിന്ന് ശേഖരിച്ചത്