"സുഭദ്ര (മഹാഭാരതം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
ഒരു വാക്ക് തിരിച്ചിട്ടു
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 9:
യാദവരാജാവായ [[വസുദേവർ|വസുദേവർക്ക്]] [[രോഹിണീദേവി|രോഹിണീദേവിയിൽ]] പിറന്ന ഇളയ പുത്രിയാണ് സുഭദ്ര. വർഷങ്ങളോളം കാരാഗൃഹത്തിൽ കിടന്ന വസുദേവരെ മകൻ [[ശ്രീകൃഷ്ണൻ]] രക്ഷിച്ചശേഷമാണ് സുഭദ്ര പിറന്നത്. അതിനാൽത്തന്നെ ജ്യേഷ്ഠന്മാരായ [[ബലരാമൻ]], ശ്രീകൃഷ്ണൻ എന്നിവരേക്കാൾ വളരെ ഇളയതായിരുന്നു ഈ രാജകുമാരി.
 
അജ്ഞാതവാസം നടത്തുന്ന കാലത്ത് മാതൃസഹോദരനായ വസുദേവരുടെ ദ്വാരകയിലായിരുന്നു [[പാണ്ഡവർ]] കഴിഞ്ഞിരുന്നത്. ഈ കാലഘട്ടത്തിൽ ശ്രീകൃഷ്ണൻ, ബലരാമൻ എന്നിവരോടൊപ്പം സുഭദ്രയുമായും പാണ്ഡവർ നിരന്തരസമ്പർക്കം പുലർത്തിപ്പോന്നു. പിന്നീട് പാണ്ഡവമധ്യമനായമധ്യമ പാണ്ഡവനായ [[അർജ്ജുനൻ|അർജ്ജുനനും]] സുഭദ്രയും അനുരാഗികളായിത്തീരുകയും ചെയ്തു.
 
ഈ പ്രണയബന്ധത്തിൽ സഹോദരങ്ങളായ ശ്രീകൃഷ്ണനും ബലരാമനും രണ്ട് താല്പര്യങ്ങളായിരുന്നു. ഉറ്റതോഴനായ അർജ്ജുനനുമായുള്ള ബന്ധത്തിന് ശ്രീകൃഷ്ണൻ മനസാ അനുകൂലിച്ചപ്പോൾ തൻറെ ശിഷ്യനായ [[ദുര്യോധനൻ|ദുര്യോധനന്]] സഹോദരിയെ വിവാഹം കഴിച്ചുകൊടുക്കാനായിരുന്നു ബലരാമന് താല്പര്യം. പ്രണയസാഫല്യം നേടണമെങ്കിൽ സുഭദ്രയെ തട്ടിക്കൊണ്ടുപോകാൻ ശ്രീകൃഷ്ണൻ അർജ്ജുനനെ ഉപദേശിച്ചു. തട്ടിക്കൊണ്ടുപോകുന്നതിനിടയിൽ തേരാളിയായിരിക്കാൻ സുഭദ്രയോട് ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് അർജ്ജുനൻ സുഭദ്രയെ തട്ടിക്കൊണ്ടുപോകുകയായിരുന്നില്ല എന്ന സ്ഥാപിക്കാനായിരുന്നു ശ്രീകൃഷ്ണൻ ഈ വിദ്യ ഉപയോഗിച്ചത്.
"https://ml.wikipedia.org/wiki/സുഭദ്ര_(മഹാഭാരതം)" എന്ന താളിൽനിന്ന് ശേഖരിച്ചത്