"മൂലം തിരുനാൾ രാമവർമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

85 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 മാസം മുമ്പ്
പുരോഗമനപരമായ ഒരു കാൽവയ്പായിരുന്നു. മൈസൂർ കഴിഞ്ഞാൽ ഇന്ത്യൻ നാട്ടുരാജ്യങ്ങളിൽ ഇത് ആദ്യത്തേതായിരുന്നു. അഞ്ച് ഔദ്യോഗികാംഗങ്ങളും മൂന്ന് നാമനിർദ്ദേശം ചെയ്യപ്പെട്ട അനൗദ്യോഗികാംഗങ്ങളും ഉള്ള കൗൺസിലിന്റെ അധ്യക്ഷൻ ദിവാനായിരുന്നു. സഭ പാസ്സാക്കിയാലും മഹാരാജാവിന്റെ അംഗീകാരമുണ്ടെങ്കിൽ മാത്രമേ നിയമമുണ്ടാക്കാനാകുമായിരുന്നുള്ളൂ. സഭയുടെ അംഗീകാരമില്ലാതെ രാജാവിന് വിളംബരം മൂലം നിയമ നിർമ്മാണം നടത്താമായിരുന്നു. കൗൺസിലിന് കാര്യമായ അധികാരങ്ങൾ ഉണ്ടായിരുന്നില്ല. 1898-ൽ കൌൺസിലിന്റെ പരിമിതമായ അധികാരം പോലും വെട്ടിക്കുറയ്ക്കപ്പെട്ടു. 1904-ൽ സഭയുടെ അംഗസംഖ്യ പത്താക്കി ഉയർത്തി; ആറ് ഉദ്യോഗസ്ഥന്മാരും നാല് അനുദ്യോഗസ്ഥന്മാരും. 1914-ൽ വീണ്ടും അംഗസംഖ്യ വർദ്ധിപ്പിച്ചു; എട്ട് ഉദ്യോഗസ്ഥന്മാരും ഏഴ് അനുദ്യോഗസ്ഥന്മാരും. ജനങ്ങൾക്ക് പ്രാതിനിധ്യമുള്ള ശ്രീമൂലം പ്രജാസഭ 1904-ൽ സ്ഥാപിതമായി. ആണ്ടിലൊരിക്കൽ യോഗം കൂടി ജനാഭിലാഷം സർക്കാരിനെ അറിയിക്കാനും നിയമനിർമ്മാണം ശുപാർശ ചെയ്യാനും മാത്രം അധികാരമുള്ള പ്രജാസഭയിൽ 85 അംഗങ്ങൾ ഉണ്ടായിരുന്നു. 1919-ൽ ലജിസ്ലേറ്റീവ് കൗൺസിലിനെ 24 അംഗങ്ങളുള്ള നിയമനിർമ്മാണ സഭയാക്കി; 13 ഉദ്യോഗസ്ഥന്മാരും 11 അനുദ്യോഗസ്ഥന്മാരും. അനുദ്യോഗസ്ഥന്മാരിൽ എട്ടുപേരെ പ്രജാസഭ തെരഞ്ഞെടുക്കാൻ വ്യവസ്ഥ ചെയ്തിരുന്നു.
 
മലയാളി മെമ്മോറിയലിന് കാര്യമായ ഫലമുണ്ടായില്ലെങ്കിലും അതിന്റെ പ്രധാന സൂത്രധാരകനായ ജി.പി.പിള്ള തിരുവനന്തപുരം കോളജിൽ നിന്ന് നാടുകടത്തപ്പെട്ടശേഷം മദ്രാസിലെ മെയിൽ, [[മദ്രാസ് സ്റ്റാൻഡേർഡ്|മദ്രാസ് സ്റ്റാൻഡേർഡ്]] എന്നീ പത്രങ്ങളിലൂടെ സർക്കാരിന്റേയും സർക്കാരുദ്യോഗസ്ഥന്മാരുടേയും ദുർനടപടികളെ കഠിനമായി വിമർശിച്ചുകൊണ്ടിരുന്നു. 1903-ൽ അദ്ദേഹത്തിന്റെ മരണത്തിനുശേഷം ഈ പാത പിന്തുടർന്നത് കെ.രാമകൃഷ്ണപിള്ളയായിരുന്നു. കേരളപഞ്ചിക, കേരളദർപ്പണം, മലയാളി എന്നീ പത്രങ്ങളിലൂടെയും ഒടുവിൽ സ്വദേശാഭിമാനി എന്ന ജനപ്രീതി നേടിയ പത്രത്തിലൂടെയും സർക്കാരിന്റെ ചെയ്തികളെ നിശിതമായി വിമർശിച്ചു. പാറപ്പുറം എന്ന നോവലിലൂടെ മഹാരാജാവിന്റെ ദുർനടപടികളും പരസ്യപ്പെടുത്തി. ഒടുവിൽ ദിവാൻ രാജഗോപാലാചാരിക്ക് അപകീർത്തികരമായ ലേഖനം പ്രസിദ്ധീകരിച്ചതിന് പത്രം നിരോധിക്കപ്പെടുകയും 'സ്വദേശാഭിമാനി രാമകൃഷ്ണപിള്ള' 1911-ൽ നാടുകടത്തപ്പെടുകയും ചെയ്തു.
 
പൗരസമത്വവാദമായിരുന്നു മറ്റൊരു പ്രക്ഷോഭത്തിനു കാരണം. സവർണേതരരായ ഹിന്ദുക്കളും ക്രിസ്ത്യൻ, മുസ്ലീം സമുദായങ്ങളുമായിരുന്നു അതിനുപിന്നിൽ. ഈഴവർക്കും മറ്റു പിന്നോക്ക ജാതിക്കാർക്കും സർക്കാർ സർവീസിൽ ജോലി നൽകിയിരുന്നില്ല. ദേവസ്വം, റവന്യൂ ഡിപ്പാർട്ടുമെന്റിന്റെ കീഴിലായിരുന്ന ക്ഷേത്രങ്ങളിൽ ഈ സമുദായക്കാർക്കു പ്രവേശനമില്ലായിരുന്നു. ഇതിനെതിരായി ടി.കെ.മാധവൻ, ഈ.ജെ. ജോൺ മുതലായവരുടെ നേതൃത്വത്തിലുള്ള പൌരാവകാശലീഗ് സർക്കാരിനു നൽകിയ മെമ്മോറാണ്ടത്തിന്റെ ഫലമായി 1922-ൽ റവന്യൂവകുപ്പിൽ നിന്ന് ദേവസ്വം വേർപ്പെടുത്തി പ്രത്യേകം ഡിപ്പാർട്ടുമെന്റുണ്ടാക്കി. അങ്ങനെ റവന്യൂ ഡിപ്പാർട്ടുമെന്റിൽ ഈ സമുദായങ്ങൾക്കു സേവനമനുഷ്ഠിക്കാമെന്നായി.
32,072

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3423793" എന്ന താളിൽനിന്ന് ശേഖരിച്ചത്