"കാസർഗോഡ് കുള്ളൻ പശു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 33:
ലവണാംശം - 0.7 %
<ref name="deshabhimani-ക" >{{cite news|publisher=ദേശാഭിമാനി ദിനപത്രം|type=കിളിവാതിൽ സപ്ലിമെന്റ്|url=http://www.deshabhimani.com/periodicalContent5.php?id=1283|title=പൊക്കമില്ലായ്മയാണ് പൊക്കം|author=എം.ജി.|archiveurl=http://web.archive.org/web/20140608201915/http://www.deshabhimani.com/periodicalContent5.php?id=1283|archivedate=2014-06-08 20:19:15}}</ref>
== വിവരണം ==
സുവർണ പീത നിറം . വെള്ളി/ നേർത്ത ചുവപ്പ് പടർന്ന കണ്ണുകൾ . വെളുപ്പ്‌ കലർന്ന മൂക്ക്. ചർമത്തിന്റെ നിറം പടർന്ന ചെറിയ കൊമ്പുകൾ- കുളമ്പുകൾ . 85-100 cm ഉയരം . ഏകദേശം 150 ൽ താഴെ ശരീര തൂക്കം .കാലാവസ്ഥാ വ്യതിയാനത്തിന് അനുസരിച്ച് നിറം മാറുന്ന പ്രകൃതം ( വേനലിൽ ഇളം നിറവും, തണുപ്പ് കാലത്ത് ഇരുണ്ട നിറവും ) എന്നിവ ഇവയുടെ ലക്ഷണങ്ങളാണ് .
 
സപ്തർഷികളിൽപ്പെട്ട കപില മഹർഷിയുടെ കമണ്ഡലുവിലെ പാൽ യാഗവേളയിൽ അസുരന്മാർ തട്ടിത്തെറിപ്പിച്ചപ്പോൾ മഹാമുനി ദിവ്യശക്തിയാൽ സൃഷ്ടിച്ച പശുവാണ് കപില എന്നതാണ് ഐതിഹ്യം.
 
മഹാഭാരതത്തിൽ കപില വർഗ്ഗത്തിന് 10- വക ഭേദം ഉള്ളതായി പറയപ്പെടുന്നു 1)സുവർണ്ണ കപില( സ്വർണ്ണം പോലെ മഞ്ഞ നിറമുള്ളത് ) 2)ഗൗരപിംഗല (വെള്ളയും മഞ്ഞയും നിറം കലർന്നത്‌ ) 3)ആരക്ത പിംഗാക്ഷി (ചെറിയ ചുവപ്പു നിറവും മഞ്ഞ നിറ മുള്ള കണ്ണുകളോട് ഉള്ളതും )4)ഗള പിംഗല (കഴുത്തിലെ കുറച്ചു രോമം മഞ്ഞ നിറത്തോട് കൂ ടി യത് ) 5)ബബ്ര വർണ്ണാഭാ (ശരീരം മുഴുവൻ മഞ്ഞനിറമുള്ളത്‌ ) 6)ശ്വേത പിംഗള (കുറച്ച്‌ വെളുപ്പും മഞ്ഞ നിറമുള്ള രോമത്തോട് കൂ ടി യതും ) 7)രക്ത പിംഗാക്ഷി (ചുവപ്പും മഞ്ഞ യും കലർന്ന കണ്ണുകളോട് കൂ ടി യത്‌ ) 8)ഖുർ പിംഗളാ (കുളമ്പ് മഞ്ഞ നിറത്തിൽ ഇരിക്കുന്നത് ) 9)പാടലാ (ചെറിയ ചുവപ്പു നിറത്തോട് കൂ ടി യത്‌ ) 10)പുച്ഛ പിംഗളാ (വാലിന്റെ രോമം മഞ്ഞനിറത്തിൽ ഉള്ളത് എന്നിങ്ങനെ ആണ് ആ വർഗീകരണം.
 
കപിലയിനത്തിൽപ്പെട്ട പശുക്കളുടെ വയറിനുള്ളിൽ അപൂർവ്വ ഔഷധഗുണമുള്ളതും സുഗന്ധപൂരിതവുമായ ഗോരോചനം ശേഖരിച്ചുവയ്ക്കുന്നുണ്ടെന്ന് മൃഗസംരക്ഷണമേഖലയിലെ വിദഗ്ദ്ധർ സാക്ഷ്യപ്പെടുത്തുന്നു. ആരോഗ്യമുള്ള അപൂർവ്വ ഇനം നാടൻ പശുക്കളുടെ പിത്ത സഞ്ചിയിൽ കാണപ്പെടുന്ന കല്ലാണ് ഗോരോചനം എന്നറിയപ്പെടുന്നത് .ഇവയുടെ പാലിലും ഗോരോചനം അടങ്ങിയിട്ടുണ്ട് .
 
പണ്ട് കാലത്ത് തുളു ബ്രാഹ്മണ മഠങ്ങളിലാണ് കപില പശുക്കളെ കൂടുതലായി കണ്ടു വരാറ് . അവയുടെ കണ്ണീരു വീണാൽ വീണിടം നശിക്കും എന്ന ഒരു വിശ്വാസംഉണ്ടായിരുന്നു . അതൊക്കെ കൊണ്ട് തന്നെ ആവണം അവയെ ക്ഷേത്രങ്ങളിലും അതു പോലെ ഉള്ള ഇടങ്ങളിലും മാത്രം വളർത്താൻ കാരണം. കപിലയെ കൈമാറ്റം ചെയ്‌താൽ വീടിന്റെ ഐശ്വര്യം പോകുമെന്ന വിശ്വാസം നില നിൽക്കുന്നത് കൊണ്ടും . എണ്ണത്തിൽ വളരെ കുറവായത് കൊണ്ടും ഇവയ്ക്ക് അൻപതിനായിരം മുതൽ രണ്ടു ലക്ഷം വരെ മോഹ വില ഉണ്ട് .
 
പാലിന്‌ കാസർകോഡു ഡ്വാർഫിനേക്കാൾ ഔഷധമൂല്യമുണ്ട്‌.പാലിൽ സ്വർണക്ഷാരം കലർന്നിട്ടുണ്ടെന്നു ഭാരതീയ ചികിത്സാ വിദഗ്‌ദ്ധർ പറയുന്നു. ഈ പശുവിന്റെ പാൽ സ്‌ഥിരമായി കുടിക്കുന്നത് രോഗപ്രതിരോധ ശേഷി നേടാൻ സഹായിക്കും . കപിലയുടെ പാലിൽ നിന്നുമുള്ള വെണ്ണ, നെയ്യ്‌ ,പാൽക്കട്ടി എന്നിവക്ക്‌ സ്വർണനിറമാണ്‌. കപിലയുടെ മൂത്രം ശുദ്ധീകരിച്ച്‌ തയ്യാറാക്കുന്ന ഗോഅർക്ക ആസ്‌ത്മ, പ്രമേഹം, അർശസ്‌, മൂത്രാശയ രോഗങ്ങൾ, വന്ധ്യത, ചർമ്മ രോഗങ്ങൾ, രക്‌തസമ്മർദ്ദം തുടങ്ങിയ ഒട്ടേറെ രോഗ ചികിത്സയിൽ ഉപയോഗിച്ചു വരുന്നു .
==അവലംബം==
{{reflist|2}}
"https://ml.wikipedia.org/wiki/കാസർഗോഡ്_കുള്ളൻ_പശു" എന്ന താളിൽനിന്ന് ശേഖരിച്ചത്