"മമ്പുറം സയ്യിദ് അലവി തങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
(ചെ.) മഖാം നടത്തിപ്പുകാർ
വരി 83:
==അന്ത്യ വിശ്രമം==
1844 -ൽ (1260 മുഹറം 7) ആണ് അദ്ദേഹത്തിന്റെ വിയോഗം സംഭവിക്കുന്നത്. ചേരൂർ യുദ്ധത്തിനിടെ കാലിൽ സംഭവിച്ച മുറിവാണ് മരണ കാരണമെന്ന് വിശ്വസിക്കപ്പെടുന്നു. മരണ ശേഷം ശിഷ്യൻ ഉമർ ഖാളി വിലാപ സ്തുതി ഗീതം രചിച്ചു.<ref>قطب الزمان سراج الارض سيدنا * من دار دنيا الى دار البقاء سرى
(ഖുതുബുസ്സമാനും ഭൂമിയുടെ വെളിച്ചവുമായ നമ്മുടെ നായകൻ ഈ ക്ഷണിക ലോകം വിട്ടു ശാശ്വത ലോകത്തേക്ക് യാത്രയായി).-ഉമർ ഖാളി -മർസിയത്ത് </ref> മമ്പുറത്ത് [[ഹസ്സൻ ജിഫ്രി]]യുടെ ശവ കുടീരത്തിനരികിലാണ് സയ്യിദ് അലവിയെ കബറടക്കിയത്. <ref>http://www.islamonweb.net/article/2015/06/45564/</ref> ഈ സ്ഥലം [[മമ്പുറം മഖാം]] എന്നറിയപ്പെടുന്നു.കേരളത്തിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് ഇത്<ref>{{cite book|title=എൻസൈക്ലോപീഡിയ ഓഫ് ഇസ്‌ലാം-വാള്യം 6|url=https://archive.org/stream/EncyclopaediaDictionaryIslamMuslimWorldEtcGibbKramerScholars.13/06.EncycIslam.NewEdPrepNumLeadOrient.EdEdComCon.BosDonLewPel.etc.UndPatIUA.v6.Mah-Mid.Leid.EJBrill.1990.1991.#page/n484/mode/1up|last=|first=|page=463|publisher=|year=1988|quote=}}</ref>. ജാതിമതഭേദമന്യേ ജനങ്ങൾ ഇവിടേക്ക് സന്ദർശിക്കാറെത്താറുണ്ട്. അധിനിവേശ വിരുദ്ധ പോരാളികളുടെ സംഗമ സ്ഥാനമായതിനാൽ 1850 ഉകളിൽ മമ്പുറം മഖാം തകർക്കാനുള്ള നീക്കം ബ്രിട്ടീഷ് അധികാരികൾ നടത്തിയിരുന്നുവെങ്കിലും ഭവിഷ്യത്ത് ഭയന്ന് പിന്മാറുകയായിരുന്നു. <ref>dr kk kareem in Kerala Muslim History Directory Part-2 page 395</ref> [[ഹസൻ ജിഫ്രി]]യുടെ സ്മരണയ്ക്ക് മമ്പുറം തങ്ങൾ ആരംഭിച്ച സ്വലാത്ത്‌ സദസ്സ്‌ എല്ലാ വ്യാഴാഴ്‌ചകളിലും ഇവിടം നടന്നു പോരുന്നു. തിരൂരങ്ങാടി ചെമ്മാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ദാറുൽഹുദായുടെ മാനേജിങ് കമ്മിറ്റിയാണ് മമ്പുറം മഖാമിൻറെ നടത്തിപ്പുകാർ.
 
==ഇതും കൂടി കാണുക==
"https://ml.wikipedia.org/wiki/മമ്പുറം_സയ്യിദ്_അലവി_തങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്