"ഡൗൺ സിൻഡ്രോം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
 
വരി 26:
ജനിച്ചുവീഴുന്ന 800 മുതൽ 1000 വരെ കുട്ടികളിൽ ഒരാൾക്ക് ഡൗൺ സിൻഡ്രോം ഉണ്ടാകാം. പ്രായമേറിയ അമ്മമാർക്ക് ജനിക്കുന്ന കുട്ടികളിൽ ഡൗൺ സിൻഡ്രോം നിരക്ക് കൂടുതലാണ്‌. അമ്നിയോസെന്റസിസ് എന്നറിയപ്പെടുന്ന പരിശോധനയിലൂടെ ഗർഭിണികൾക്ക് ഗർഭസ്ഥ ശിശുവിന് ഡൗൺ സിൻഡ്രോം ഉണ്ടോയെന്ന് അറിയാൻ കഴിയും. ഗർഭസ്ഥ ശിശുവിന് ഡൗൺ സിൻഡ്രോം ഉണ്ടെന്ന് കണ്ടെത്തിയാൽ അബോർഷൻ താല്പര്യമെങ്കിൽ തിരഞ്ഞെടുക്കാം. യുണൈറ്റഡ് കിംഗ്ഡത്തിലും യൂറോപ്പിലും ഇത്തരം 92% കേസുകളും നിർത്തലാക്കുന്നു.
 
ഡൗൺ സിൻഡ്രോം മാനസിക വൈകല്യത്തിന് കാരണമാകുന്നു. ഇത് സൗമ്യമോ കഠിനമോ ആകാം. ഡൗൺ സിൻഡ്രോം ഉള്ള ഒരു ചെറുപ്പക്കാരന്റെ ശരാശരി ഐക്യു 50 ആണ്. ഇത് 8 അല്ലെങ്കിൽ 9 വയസ്സുള്ള കുട്ടിയുടെ മാനസിക പ്രായത്തിന് തുല്യമാണ്. പക്ഷേ പലപ്പോഴും ഇത് വ്യക്തിയെ ആശ്രയിച്ചിരിക്കുന്നു. ഇത് വ്യാപകമായി വ്യത്യാസപ്പെടാം. പക്ഷേ തൃപ്തികരമായ രീതിയിൽ ജീവിതം നയിക്കണമെങ്കിൽ മിക്ക വ്യക്തികൾക്കും മേൽനോട്ടം ആവശ്യമാണ്. ഈ അവസ്ഥയിലുള്ള കുട്ടികൾ പുതിയ കാര്യങ്ങൾ പഠിക്കാൻ കൂടുതൽ സമയം എടുക്കും. ഡൗൺ സിൻഡ്രോം ഉള്ളവരോട് വിദ്യാഭ്യാസ സമ്പ്രദായത്തിലും പൊതുവായി സമൂഹത്തിലും വിവേചനം കാണാറുണ്ട്. മാർച്ച് 21 ലോക ഡൗൺ സിൻഡ്രോം ദിനമായി ആചരിക്കുന്നു.
 
== ലക്ഷണങ്ങൾ ==
"https://ml.wikipedia.org/wiki/ഡൗൺ_സിൻഡ്രോം" എന്ന താളിൽനിന്ന് ശേഖരിച്ചത്