"കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Neelakantan Nambisan}}
{{IMG|Neelakandan Nambisan.gif}}
'''കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ''' 1919-ൽ [[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലെ]] [[കോതച്ചിറ|കോതച്ചിറയിൽ]] ജനിച്ചു. ആധുനിക കഥകളി സംഗീതചരിത്രത്തിൽ അദ്ദേഹം അഗ്രഗണ്യനാണ്. ആകർഷകമായ ഘനശാരീരം, സംഗീത ജ്ഞാനം, കഥകളിയുടെ ചിട്ടയിൽ ആഴത്തിലുള്ള അറിവ്, ആശായ്മ എന്നിങ്ങനെ പല മേഖലകളിൽ അദ്ദേഹത്തിനുള്ള കഴിവ് അപാരമാണ്. കലാമണ്ഡലത്തിൽ ദീർഘകാലം അദ്ധ്യാപകനായിരുന്ന നമ്പീശന് നിരവധി പ്രഗൽഭരായ ശിഷ്യന്മാരുണ്ട്. [[കലാമണ്ഡലം ഉണ്ണിക്കൃഷ്ണക്കുറുപ്പ്]], [[കലാമണ്ഡലം രാമൻകുട്ടി വാര്യർ]], [[കലാമണ്ഡലം ഗംഗാധരൻ]], [[കലാമണ്ഡലം ശങ്കരൻ എമ്പ്രാന്തിരി]], [[കലാമണ്ഡലം മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരി]], [[കലാമണ്ഡലം ഹൈദരാലി]], [[കലാമണ്ഡലം തിരൂർ നമ്പീശൻ]], [[കലാമണ്ഡലം വെണ്മണി ഹരിദാസ്]], [[കലാമണ്ഡലം സുബ്രഹ്മണ്യൻ]] തുടങ്ങിയവർ അദ്ദേഹത്തിന്റെ പ്രമുഖ ശിഷ്യന്മാരാണ്. കലാമണ്ഡലത്തിൽ സംഗീതവിഭാഗത്തിന്റെ പഠനക്രമം രൂപപ്പെടുത്തിയതും, കർണാടക സംഗീത പഠനം നിർബന്ധമാക്കിയതും നമ്പീശന്റെ നേതൃത്വത്തിലാണ്. കലാമണ്ഡലത്തിന്റെ പ്രിൻസിപ്പാളായാണ് അദ്ദേഹം വിരമിച്ചത്. തുടർന്ന് അദ്ദേഹം കൊട്ടക്കൽ പി. എസ്. വി. നാട്യസംഘത്തിലും കുറച്ചു കാലം അഭ്യസിപ്പിച്ചു. 1985-ൽ കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ അന്തരിച്ചു.<ref>Kathakali Encyclopedia (Vijnanakosam), page 377)</ref>
 
"https://ml.wikipedia.org/wiki/കലാമണ്ഡലം_നീലകണ്ഠൻ_നമ്പീശൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്