"ക്യാംസ്കാനർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

814 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
== കാസ്പെർസ്കി ലാബ് ==
2019 ഓഗസ്റ്റ് 27 - ന്, റഷ്യൻ സൈബർ സുരക്ഷാ കമ്പനിയായ കാസ്പെർസ്കി ലാബ്, ക്യാംസ്കാനറിന്റെ പുതിയ ആൻഡ്രോയ്ഡ് പതിപ്പുകളിൽ ട്രോജൻ ഡ്രോപ്പർ ഉൾക്കൊള്ളുന്ന ഒരു പരസ്യ ലൈബ്രറി കണ്ടെത്തിയിരുന്നു. ക്യാംസ്കാനർ കൂടാതെ ചൈനീസ് മൊബൈലുകളിൽ 'പ്രീ-ഇൻസ്റ്റാൾ' ചെയ്ത് ലഭിക്കുന്ന പല ആപ്ലിക്കേഷനുകളിലും ഇതേ ലൈബ്രറി കണ്ടെത്തിയിരുന്നു. ഈ പരസ്യ ലൈബ്രറി, ഒരു സിപ് ഫയലിനെ ഡിക്രിപ്റ്റ് ചെയ്യുകയും തുടർന്ന് ഹാക്കർമാർ നിയന്ത്രിക്കുന്ന അധിക ഫയലുകൾ ഇന്റർനെറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യുകയും ചെയ്യുന്നു. ഇതുവഴി ഹാക്കർമാർക്ക് മൊബൈൽ നിയന്ത്രിക്കാനുള്ള അവസരം ലഭിക്കുകയും മറ്റ് പരസ്യങ്ങൾ പ്രദർശിപ്പിക്കാനും സബ്സ്ക്രിപ്ഷനുകൾക്കായുള്ള ഓൺലൈൻ പണമിടപാടുകൾ നടത്തുന്നതിനും വരെയുള്ള അവസരം ലഭിക്കുകയും ചെയ്യുന്നു. കാസ്പെർസ്കിയുടെ കണ്ടെത്തലുകളെ തുടർന്ന് ഗൂഗിൾ, പ്ലേ സ്റ്റോറിൽ നിന്ന് ഈ ആപ്ലിക്കേഷൻ പിൻവലിക്കുകയുണ്ടായി.<ref>{{cite web|url=https://www.pcmag.com/news/370451/malware-discovered-in-popular-android-app-camscanner|title=Malware Discovered in Popular Android App CamScanner|accessdate=September 7, 2019|last=Kan|first=Michael|date=August 28, 2019|publisher=PC Magazine}}</ref><ref>{{cite web|url=https://www.kaspersky.com/blog/camscanner-malicious-android-app/28156/|title=Malicious Android app had more than 100 million downloads in Google Play|accessdate=September 7, 2019|date=August 27, 2019|publisher=Kaspersky Lab}}</ref> ശേഷം 2019 സെപ്റ്റംബർ 5 - ന് ഈ പരസ്യ ലൈബ്രറി ഒഴിവാക്കിക്കൊണ്ടുള്ള പരിഷ്കരിച്ച പതിപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ പുറത്തിറക്കി.<ref>{{Cite web|url=https://www.androidauthority.com/camscanner-malware-play-store-1023576/|title=CamScanner returns to the Play Store after getting booted for malware (Updated)|access-date=September 7, 2019|last=Pelegrin|first=Williams|date=September 5, 2019|website=Android Authority}}</ref><ref>{{Cite web|url=https://www.kaspersky.com/blog/camscanner-malicious-android-app/28156/|title=CamScanner Malicious Android App|date=August 27, 2019|publisher=Kaspersky Lab}}</ref>
 
== ഇന്ത്യയിൽ ==
2020 ജൂൺ മാസത്തിൽ, സ്വകാര്യതാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിക്കൊണ്ട് ഭാരത സർക്കാർ, ക്യാംസ്കാനർ ഉൾപ്പെടെ 58 ആപ്ലിക്കേഷനുകൾ ഇന്ത്യയിൽ നിരോധിക്കുകയുണ്ടായി.<ref>{{Cite web|url=https://www.indiatoday.in/india/story/centre-announces-ban-chinese-apps-privacy-issues-1695265-2020-06-29|title=Govt bans 59 Chinese apps including TikTok as border tensions simmer in Ladakh|access-date=2020-06-29|last=DelhiJune 29|first=Rahul Shrivastava New|last2=June 29|first2=2020UPDATED:|website=India Today|language=en|last3=Ist|first3=2020 22:21}}</ref>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3418619" എന്ന താളിൽനിന്ന് ശേഖരിച്ചത്