"ഹനുമാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
പേരിനു പിന്നിൽ
വരി 31:
 
[[തിരുവനന്തപുരം|തിരുവനന്തപുരത്തെ]] [[പാളയം ഒ.ടി.സി. ഹനുമാൻ സ്വാമിക്ഷേത്രം|പാളയം OTC ഹനുമാൻ ക്ഷേത്രം]], [[മലപ്പുറം ജില്ല]]യിലെ [[തിരൂർ|തിരൂരിനടുത്തുള്ള]] [[ആലത്തിയൂർ ഹനുമാൻ ക്ഷേത്രം]], [[പാലക്കാട്‌ കോട്ട ഹനുമാൻ ക്ഷേത്രം]], [[എറണാകുളം ശിവക്ഷേത്രം|എറണാകുളം ശിവക്ഷേത്രത്തിനടുത്തുള്ള]] ഹനുമാൻ ക്ഷേത്രം, [[എറണാകുളം ജില്ല]]യിലെ [[ആലുവ]]യിലുള്ള [[ദേശം ഹനുമാൻ ക്ഷേത്രം]], [[പത്തനംതിട്ട ജില്ല]]യിലെ [[കവിയൂർ മഹാദേവ-ഹനുമാൻ ക്ഷേത്രം]], [[കൊല്ലം]] ബീച്ച്റോഡ് കർപ്പൂരപ്പുരയിടം ദ്രൗപദിയമ്മൻ-ഹനുമാൻ ക്ഷേത്രം, [[തൃശ്ശൂർ ജില്ല]]യിലെ [[നാട്ടിക]]യിലുള്ള [[നാട്ടിക ഹനുമാൻസ്വാമിക്ഷേത്രം|ഹനുമാൻസ്വാമിക്ഷേത്രം]] എന്നിവ കേരളത്തിലെ പ്രധാനപെട്ട ഹനുമാൻ ക്ഷേത്രങ്ങൾ ആണ്. പഴവർഗങ്ങൾ പ്രത്യേകിച്ച് ആപ്പിൾ, വെറ്റിലമാല, അവൽ നിവേദ്യം എന്നിവയാണ് പ്രധാന വഴിപാടുകൾ. ശനി, വ്യാഴം, ചൊവ്വ എന്നിവ ഹനുമത്പൂജക്ക്‌ പ്രാധാന്യമുള്ള ദിവസങ്ങൾ ആണ്.
 
== ഹനുമദ്‌ കല്യാണം ==
 
ബ്രഹ്മസൂത്രത്തിന്റെ ശങ്കരഭാഷ്യത്തിൽ നാല് തരം ബ്രഹ്മചര്യം പറയുന്നു.
 
1. ഗായത്ര - ഗായത്രി ജപിക്കുന്ന ഉപ്പും മുളകും ചേർന്ന ഭക്ഷണം ത്യജിക്കുന്ന ബ്രഹ്മചാരി.
 
2. ബ്രഹ്മ - വേദപഠനം അവസാനിക്കുന്ന വരെ മാത്രം ഉള്ള ബ്രഹ്മചര്യം.  
 
3. പ്രജാപത്യ - ഗൃഹസ്ഥാശ്രമി ആണെങ്കിലും നിശ്ചിത ദിവസങ്ങളിൽ മാത്രം ഭാര്യയുമായി ദാമ്പത്യബന്ധം നയിക്കുന്ന ബ്രഹ്മചര്യം
 
4. ബൃഹൻ/നൈഷ്ഠികൻ - ജീവിതാവസാനം വരെ ബ്രഹ്മചര്യം അനുഷ്ഠിക്കുന്ന ബ്രഹ്മചാരി
 
ഇതിൽ ഹനുമാൻ പ്രജാപത്യ ബ്രഹ്മചാരിയാണെന്നത് പരാശര സംഹിതയിൽ പറയുന്നു. ഗുരുവായ സൂര്യദേവൻ സകല വേദങ്ങളും, ശാസ്ത്രങ്ങളും ഹനുമാന് പകർന്നു നൽകി. എന്നാൽ ഒരു ഗൃഹസ്ഥാശ്രമിക്കു മാത്രം ഗ്രഹിക്കാവുന്ന നവവ്യാകരണം പകരാൻ ആഞ്ജനേയന് തന്റെ ബ്രഹ്മചര്യം തടസ്സമായി. അങ്ങനെ സൂര്യദേവൻ ദേവി സുവർചലയെ സൃഷ്ടിച്ചു. മകളായ സുവർചലയെ സൂര്യ ദേവൻ ആഞ്ജനേയന് വിവാഹം ചെയ്‌ത്‌ നൽകുകയും ചെയ്തു. ഹനുമത് മംഗളാഷ്ടകത്തിലെ വരികളിലും സുവർചലയെ കുറിച്ച് പറയുന്നു.
 
സുവർചല കളത്രായ ,
 
ചതുർഭുജ ധരായ ച ,
 
ഉഷ്ട്രാ രൂഢായ വീരായ,
 
മംഗളം ശ്രീ ഹനുമതേ
 
ഇതിൽ സുവർചല പത്നിയാണ്.
 
ഹനുമാൻ സ്വാമിയുടെ ഭാര്യയോടും മകനോടും സമേതനായ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളുണ്ട്. ജ്യേഷ്ഠഷ്ടമി നാളിൽ ഹനുമത് കല്യാണം ആഘോഷമായി കൊണ്ടാടപ്പെടുന്നു. അന്നേ ദിവസം ഹനുമദ്‌ ആരാധന നടത്തുന്നത് വിവാഹതടസ്സം, ദാമ്പത്യക്ലേശം എന്നിവ മാറാനും ദീർഘമാംഗല്യത്തിനും നല്ലതാണ് എന്നാണ് ഹൈന്ദവ വിശ്വാസം.
 
== പേരിനു പിന്നിൽ ==
"https://ml.wikipedia.org/wiki/ഹനുമാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്