"മതേതരത്വം ഇന്ത്യയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മതനിരപെക്ഷത
"Secularism in India" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
(വ്യത്യാസം ഇല്ല)

06:23, 19 ഓഗസ്റ്റ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഇന്ത്യ ഒരു മതേരതര രാഷ്ട്രമാണ്. 1976 ലെ ഇന്ത്യൻ ഭരണഘടനയുടെ നാൽപത്തിരണ്ടാം ഭേദഗതി പ്രാബല്യത്തിൽ വന്നതോടെ രാജ്യം ഒരു മതേതര രാഷ്ട്രമാണെന്ന് പ്രഖ്യാപിച്ചു. [1] ഭരണഘടനയുടെ ആമുഖം ഇന്ത്യ ഒരു മതേതര രാഷ്ട്രമാണെന്ന് പ്രഖ്യാപിക്കുന്നു.. [2] [3] ഔദ്യോഗികമായി മതേതരത്വം നിലപാടുള്ളതിനാൽ എല്ലായ്പ്പോഴും ആധുനിക ഇന്ത്യയുടെ ആവേശമായിമാറിയിട്ടുണ്ട്. അതെസമയം മതേതരത്വത്തിന്റെ പാശ്ചാത്യ സങ്കൽപ്പങ്ങളിൽ നിന്ന് വ്യത്യസ്തമായുള്ള മതേതര സങ്കൽപ്പമാണ് ഇന്ത്യക്കുള്ളത്. അതയാത് ഇന്ത്യയുടെ മതേതരത്വം എന്നത് മതത്തെയും ഭരണകൂടത്തെയും വേർതിരിക്കുന്നില്ല എന്നതാണ്. ഇന്ത്യൻ ഭരണഘടന മതപരമായ കാര്യങ്ങളിൽ ഭരണകൂടത്തിന്റെ വ്യാപകമായ ഇടപെടൽ അനുവദിച്ചിട്ടുണ്ട്. [4]

ഇന്ത്യ മതത്തെയും ഭരണകൂടത്തെയും ഭാഗികമായി വേർതിരിക്കുന്നു. ഉദാഹരണത്തിന്, ഇന്ത്യക്ക് രാജ്യത്തിൻറെ ഔദ്യോഗിക , സർക്കാർ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മതപരമായ നിർദ്ദേശങ്ങൾ നൽകാനും കഴിയില്ല. [5] എന്നിരുന്നാലും, ആധുനിക ഇന്ത്യയിലെ നിയമസംഹിത ഒരുപോലെയല്ല. വിവാഹം, വിവാഹമോചനം, അനന്തരാവകാശം, ജീവനാംശം തുടങ്ങിയ കാര്യങ്ങളിൽ ഇന്ത്യയുടെ സ്വകാര്യ നിയമങ്ങൾ ഒരു വ്യക്തിയുടെ മതവുമായി വ്യത്യാസപ്പെട്ടിരിക്കുന്നു. [6] [7] . ഇന്ത്യൻ ഭരണഘടന മത സ്കൂളുകൾക്ക് ഭാഗികമായി സാമ്പത്തിക സഹായവും മത കെട്ടിടങ്ങൾക്കും ധനസഹായത്തിനും സംസ്ഥാനം അനുമതി നൽകുന്നു. [8] ഇസ്ലാമിക് സെൻട്രൽ വക്ഫ് കൗൺസിലും നിരവധി ഹിന്ദു ക്ഷേത്രങ്ങളും ഭരിക്കുന്നതും കൈകര്യം ചെയ്യുന്നതും ഇന്ത്യൻ സർക്കാരാണ്. ബഹുഭാര്യത്വം , സ്വത്തിൻറെ പിന്തുടർച്ചാവകാശം, വിവാഹമോചനം,മത പുസ്തകങ്ങളുടെ വ്യാഖ്യാനങ്ങൾ തുടങ്ങിയ സംഭവങ്ങളിൽ നിരവധി പ്രശ്നങ്ങളുണ്ടായിട്ടുണ്ട്. [9] [10]

പാശ്ചാത്യ മതേതരത്വവുമായി ഇന്ത്യയിലെ മതനിരപേക്ഷത എന്നത് ഏറെ വ്യത്യാസപ്പെട്ടതാണ്. "ന്യൂനപക്ഷങ്ങളെയും ബഹുസ്വരതയെയും" ബഹുമാനിക്കുന്നതാണ് ഇന്ത്യയിലെ മതേതരത്വം. അതെസമയം മതേതരത്വത്തിന്റെ ഇന്ത്യൻ രൂപത്തെ " കപട-മതേതരത്വം " എന്നാണ് വിമർശകർ അവകാശപ്പെടുന്നത്. [2] [11] മതം നോക്കാതെ ഓരോ പൗരനും തുല്യമായ നിയമങ്ങളുള്ള ഒരു ഏകീകൃത സിവിൽ കോഡ് അവതരിപ്പിക്കാനുള്ള ഏതൊരു ശ്രമവും ഭൂരിപക്ഷ ഹിന്ദുക്കളുടെ അജണ്ടകളും ആദർശങ്ങളും അടിച്ചേൽപ്പിക്കാൻ കാരണമാകുമെന്നാണ് കാരണം. [12] [7] ശരീഅത്തും മതനിയമങ്ങളും ഇന്ത്യ അംഗീകരിക്കുന്നതിന് നിയമത്തിന് മുന്നിൽ സമത്വം എന്ന തത്വം ലംഘിക്കുന്നുണ്ടെന്നാണ് ഒരു വിഭാഗം വിമർശകർ പറയുന്നത്. [13]

ഇതും കാണുക

  • ഇന്ത്യയിൽ മതസ്വാതന്ത്ര്യം
  • ഇന്ത്യൻ ഹ്യൂമനിസ്റ്റ് യൂണിയൻ
  • ഇന്ത്യയിലെ ക്രമക്കേട്
  • കപട-മതേതരത്വം
  • സർവ ധർമ്മ സമാ ഭവ

പരാമർശങ്ങൾ

  1. "The Constitution (Forty-Second Amendment) Act, 1976". Government of India. Archived from the original on 28 March 2015. Retrieved 1 December 2010.
  2. 2.0 2.1 Jaffrelot, Christophe (15 May 2011). "A skewed secularism?".
  3. Rajagopalan 2003.
  4. Smith 2011, പുറങ്ങൾ. 133–134.
  5. Smith 2011, പുറങ്ങൾ. 126–132.
  6. Smith 2011, പുറങ്ങൾ. 277–291.
  7. 7.0 7.1 D. D. Acevedo (2013), "Secularism in the Indian Context", Law & Social Inquiry, Volume 38, Issue 1, pp 138–167, doi:10.1111/j.1747-4469.2012.01304.x
  8. Smith 2011, പുറങ്ങൾ. 126–134.
  9. Larson 2001.
  10. Zoya Hasan and Ritu Menon (2005), The Diversity of Muslim Women's Lives in India, Rutgers University Press, ISBN 978-0-8135-3703-0, pp. 26–45, 59–64, 92–119
  11. Pantham, Thomas (1997). "Indian Secularism and Its Critics: Some Reflections". The Review of Politics. Cambridge University Press. 59 (3): 523–540. doi:10.1017/s0034670500027704.
  12. Craig Duncan, "Shah Bano: The Dilemma of Religious Liberty and Sex Equality", Cornell University, Ithaca, 2009
  13. John H. Mansfield, "The Personal Laws or a Uniform Civil Code?" in Robert D. Baird, ed., Religion and Law in Independent India (Manohar Press, 1993), pp. 139–177
"https://ml.wikipedia.org/w/index.php?title=മതേതരത്വം_ഇന്ത്യയിൽ&oldid=3417648" എന്ന താളിൽനിന്ന് ശേഖരിച്ചത്