"പെരുമ്പിലാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ഫലകം ചേർത്തു (+ {{തൃശ്ശൂർ ജില്ല}} ) (via JWB)
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 70:
[[തൃശ്ശൂർ ജില്ല|തൃശ്ശൂർ ജില്ലയിലെ]] ഒരു അതിർത്തി പ്രദേശമാണ് '''പെരുമ്പിലാവ്'''. [[കുന്നംകുളം|കുന്നംകുളത്തിനടുത്ത്]] സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം വർഷങ്ങൾക്കു മുമ്പ് കാലിച്ചന്തയുടെ പേരിൽ ആണ് അറിയപ്പെട്ടിരുന്നത്. 1990കൾ വരെ കാലിച്ചന്ത ഇവിടെ നിലകൊണ്ടു. പിന്നീട് അത് അടുത്ത പ്രദേശമായ ഒറ്റപ്പിലാവിലേക്ക് മാറ്റി. തൃശ്ശൂർ, [[പാലക്കാട് ജില്ല|പാലക്കാട്]], [[മലപ്പുറം ജില്ല|മലപ്പുറം]] എന്നീ ജില്ലകളുടെ സംഗമസ്ഥാനത്ത്, പാലക്കാട് ജില്ലയിലെ [[പട്ടാമ്പി]]യിലേക്കും മലപ്പുറം ജില്ലയിലെ എടപ്പാൾ, കുറ്റിപ്പുറം എന്നീ സ്ഥലങ്ങളിലേക്കും വഴിതിരിയുന്ന ഒരു മുക്കവലയാണ് പെരുമ്പിലാവ്. [[പട്ടാമ്പി]]യും കുന്നംകുളവുമാണ് അടുത്തുള്ള പ്രധാന പട്ടണങ്ങൾ
 
അൻസാർ ഇംഗ്ലീഷ് സ്കൂൾ, ടി.എം ഹൈസ്കൂൾ, എൽ.എം.യു.പി സ്കൂൾ എന്നിവ പ്രധാന വിദ്യഭ്യാസ സ്ഥാപനങ്ങളാണ്. അൻസാർ ഹോസ്പിറ്റലും പെരുമ്പാലാവിലുണ്ട്. അയ്യപ്പൻ തിയ്യാട്ട് എന്ന പേരിലുള്ള അപൂർവ പരമ്പരാഗതകല അരങ്ങേറുന്ന ഒരു അയ്യപ്പക്ഷേത്രവും ഇവിടെ നിലകൊള്ളുന്നു. {{തെളിവ്}} അക്കിക്കാവ്, കടവല്ലൂർ എന്നിവ സമീപ പ്രദേശങ്ങൾ. [[കുന്നംകുളം നിയമസഭാമണ്ഡലം|കുന്നംകുളം നിയോജകമണ്ഡലത്തിന്റെയും]] [[ആലത്തൂർ ലോക്സഭാ നിയോജകമണ്ഡലം|ആലത്തൂർ ലോക്സഭാ മണ്ഡലത്തിന്റെയും]] ഭാഗമായ പെരുമ്പിലാവ് [[കടവല്ലൂർ ഗ്രാമപഞ്ചായത്ത്|കടവല്ലൂർ പഞ്ചായത്തിലാണ്]] നിലകൊള്ളുന്നത്. പുതന്കുളം, ആൽത്തറ, പള്ളിക്കുളം തുടങ്ങിയ സ്ഥലങ്ങൾ ഉൾകൊള്ളുന്ന ഒരു പ്രദേശമാണ് പെരുമ്പിലാവ്. ഇന്ന് പെരുമ്പിലാവ് വിദ്യഭ്യാസ സ്ഥാഭനങ്ങളുടെ ഒരു കേന്ദ്രമാണ്.
{{തൃശ്ശൂർ ജില്ല}}
[[വർഗ്ഗം:തൃശ്ശൂർ ജില്ലയിലെ ഗ്രാമങ്ങൾ]]
"https://ml.wikipedia.org/wiki/പെരുമ്പിലാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്