"പി. കൃഷ്ണപിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 16:
| successor =
| party = [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ]] (സിപിഐ)
| religion = [[നിരീശ്വരവാദി]]
| spouse = തങ്കമ്മ
| children =
വരി 26:
}}
[[പ്രമാണം:P. Krishnapillai Memorial Speech by Pinarayi Vijayan.JPG|thumb|200x200px|2013 ആഗസ്റ്റ് 19 ന് മുഹമ്മ കണ്ണർകാട് നടന്ന പി. കൃഷ്ണപിള്ള അനുസ്മരണ സമ്മേളനം]]
[[കമ്മ്യൂണിസം|കമ്യൂണിസ്റ്റ്]] നേതാവും [[കേരളം|കേരളത്തിലെ]] കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ([[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ]])സ്ഥാപകാംഗവും [[ഇന്ത്യയുടെ സ്വാതന്ത്ര്യസമരം|സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്നു]] '''പി. കൃഷ്ണപിള്ള''' (ജ. [[1906]] [[വൈക്കം]],[[കോട്ടയം]] - മ. [[ഓഗസ്റ്റ് 19]], [[1948]] [[മുഹമ്മ]],[[ആലപ്പുഴ]]). ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് [[ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌|ഈ.എം.എസ്സും]] [[എ.കെ. ഗോപാലൻ|ഏ.കെ.ജി.യും]] അടക്കമുള്ള കമ്മ്യൂണിസ്റ്റ് നേതാക്കൾ കേരള സംസ്ഥാനത്ത് കമ്യൂണിസ്റ്റ് പ്രസ്ഥാനം വേരുപിടിപ്പിക്കുന്നതിന് മുന്നിട്ടിറങ്ങിയത് .<ref name=frontline1>{{cite news|title=എ മാൻ ആന്റ് എ മൂവ്മെന്റ്|url=http://web.archive.org/web/20160611115852/http://www.frontline.in/static/html/fl2117/stories/20040827003109700.htm|last=ആർ.|first=കൃഷ്ണകുമാർ|publisher=ഫ്രണ്ട്ലൈൻ ഓൺനെറ്റ്|date=2004-08-17|quote=കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല പ്രവർത്തകരിൽ പ്രധാനിയായിരുന്നു സഖാവ്.പി.കൃഷ്ണപിള്ള}}</ref> [[കമ്മ്യൂണിസം|കമ്മ്യൂണിസ്റ്റ്]] പ്രവർ‌ത്തകർക്കിടയിൽ "സഖാവ്" എന്ന് ബഹുമാനപുരസ്സരം അറിയപ്പെട്ടിരുന്ന പി. കൃഷ്ണപിള്ള [[കേരളം|കേരളത്തിലെ]] "ആദ്യത്തെ കമ്മ്യൂണിസ്റ്റ്" എന്നു വിശേഷിപ്പിക്കപ്പെടുന്നു.<ref name=communist1>{{cite book|title=കേരളാസ് ഫസ്റ്റ് കമ്മ്യൂണിസ്റ്റ്;ലൈഫ് ഓഫ് സഖാവ് കൃഷ്ണപിള്ള|last=ടി.വി.|first=കൃഷ്ണൻ|url=http://books.google.com.sa/books/about/Kerala_s_first_communist.html?id=fz0P6P6Q9hgC&redir_esc=y|publisher=പീപ്പിൾസ് പബ്ലിഷിംഗ് ഹൗസ്|location=ഡെൽഹി|year=1971}}</ref><ref name=cpim2>{{cite web|title=കേരളാസ് ഫസ്റ്റ് കമ്മ്യൂണിസ്റ്റ്|url=http://pd.cpim.org/2006/0827/08272006_krishnapillai%20centenary.htm|last=പ്രകാശ്|first=കാരാട്ട്|publisher=പീപ്പിൾസ് ഡെമോക്രസി|date=2006-08-27|quote=കേരളത്തിലെ ഈ ആദ്യ കമ്മ്യൂണിസ്റ്റ് പ്രവർത്തകൻ, വരുംതലമുറകൾക്ക് പ്രചോദനമായിരുന്നു - പ്രകാശാ കാരാട്ട്}}</ref> [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്]] പ്രവർ‌ത്തകനായിരുന്ന കൃഷ്ണപിള്ള പിന്നീട് [[കോൺഗ്രസ്സ് സോഷ്യലിസ്റ്റ്‌ പാർട്ടി|കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി]] രൂപീകരിക്കുന്നതിൽ മുൻകൈയ്യെടുത്തു. അതിലെ ഒരു ഇടതുപക്ഷനിലപാടുള്ളവരെ സംഘടിപ്പിച്ച് [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ ]](CPI)യുടെ കേരളഘടകത്തിന് രൂപം നൽകുകയും നേതൃനിരയിലെത്തുകയും ചെയ്തു. 42 -ാം വയസ്സിൽ അന്തരിച്ച അദ്ദേഹം കേരളം കണ്ട മികച്ച സംഘാടകരിൽ ഒരാളായിരുന്നു.
 
[[ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭ|ഹിന്ദി പ്രചാരസഭയുടെ]] കീഴിൽ ഹിന്ദി പ്രചാരകനായി സാമൂഹ്യപ്രവർത്തനമാരംഭിച്ച കൃഷ്ണപിള്ള [[ഉപ്പുസത്യാഗ്രഹം|ഉപ്പു സത്യാഗ്രഹത്തിൽ]] പങ്കെടുത്തുകൊണ്ടാണ് രാഷ്ട്രീയ രംഗത്തേക്കു പ്രവേശിക്കുന്നത്. രാഷ്ട്രീയത്തിൽ സജീവമായതുമുതൽതന്നെ [[ബ്രിട്ടീഷ് രാജ്|ബ്രീട്ടീഷ് രാജിനെതിരേ]] പ്രവർത്തിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോയത്<ref name="frontline1" />. [[ഉപ്പുസത്യാഗ്രഹം|ഉപ്പു സത്യാഗ്രഹത്തിൽ]] പങ്കെടുത്തതിന്റെ പേരിൽ പോലീസ് അറസ്റ്റു ചെയ്തു ജയിലലടച്ചു. ജയിലിൽ നിന്നും മോചിതനായ കൃഷ്ണപിള്ള നേരെ പോയത് [[ഗുരുവായൂർ സത്യാഗ്രഹം|ഗുരുവായൂർ സത്യാഗ്രഹത്തിൽ]] പങ്കെടുക്കാനാണ് <ref name="frontline1" />. [[ചാതുർവർണ്യം|അവർണ്ണർ]] എന്നു മുദ്രകുത്തി ക്ഷേത്രപ്രവേശനം നിരോധിച്ചിരുന്ന മറ്റു ജാതിയിലുള്ളവർക്കു കൂടി ക്ഷേത്രപ്രവേശനം സാധ്യമാക്കണമെന്നതായിരുന്നു സത്യാഗ്രഹത്തിന്റെ ആവശ്യം. സമരത്തിന് ശ്രദ്ധകിട്ടണമെന്ന ഉദ്ദേശത്തോടെ, സവർണ്ണമേധാവിത്വത്തെ പ്രകോപിച്ചുകൊണ്ട് അദ്ദേഹം [[ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രം|ഗുരുവായൂർ ക്ഷേത്രത്തിൽ]] കയറി മണിമുഴക്കി. സവർണ്ണമേധാവികൾ തങ്ങളുടെ കിങ്കരന്മാരെ വിട്ട് കൃഷ്ണപിള്ളയെ മർദ്ദിച്ചു.<ref name="frontline1" /> "ഉശിരുള്ള നായർ മണിയടിക്കും, എച്ചിൽപെറുക്കി നായർ അവന്റെ പുറത്തടിക്കും" എന്ന് കാവൽക്കാരെ പരിഹസിച്ചുകൊണ്ട് ഈ കൊടിയ മർദ്ദനം മുഴുവൻ അവഗണിക്കപ്പെട്ട ഒരു സമൂഹത്തിനു വേണ്ടി കൃഷ്ണപിള്ള ഏറ്റുവാങ്ങി.<ref name=frontline11>{{cite news|title=എ മാൻ ആന്റ് എ മൂവ്മെന്റ്|url=http://web.archive.org/web/20160611115852/http://www.frontline.in/static/html/fl2117/stories/20040827003109700.htm|last=ആർ.|first=കൃഷ്ണകുമാർ|publisher=ഫ്രണ്ട്ലൈൻ ഓൺനെറ്റ്|date=2004-08-17|quote=ഗുരുവായൂർ സത്യാഗ്രഹസമയത്ത് കൃഷ്ണപിള്ള ഏറ്റുവാങ്ങിയ പീഡനങ്ങൾ - നാലാമത്തെ ഖണ്ഡിക, അവസാന വാചകം}}</ref>.
"https://ml.wikipedia.org/wiki/പി._കൃഷ്ണപിള്ള" എന്ന താളിൽനിന്ന് ശേഖരിച്ചത്