"വി.വി. വേലുക്കുട്ടി അരയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,026 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 മാസം മുമ്പ്
 
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ കർമ്മധീരനായ ഒരു പോരാളി കൂടിയായിരുന്നു അരയൻ. [[വൈക്കം സത്യാഗ്രഹം | വൈക്കം സത്യാഗ്രഹത്തിന്റെ]] മുൻനിരയിൽ തന്നെ അദ്ദേഹം പങ്കെടുത്തു. 1920-ൽ സ്ഥാപിക്കപ്പെട്ട തിരുവിതാംകൂർ രാഷ്ട്രീയ മഹാസഭയിലെയും നേതൃത്വത്തിൽ ഇദ്ദേഹമുണ്ടായിരുന്നു. കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയപ്രസ്ഥാനമായിരുന്നു ഇത്. 1924-ൽ സ്ഥാപിക്കപ്പെട്ട അവർണ ഹിന്ദു മഹാസഭയുടെ ജനറൽ സെക്രട്ടറിയായിരുന്നു.<ref name="MO1"/> 1948-ലെ പൊതുതിരഞ്ഞെടുപ്പിൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും ഇദ്ദേഹം പരാജയപ്പെട്ടു.<ref name="MO1"/>
 
1917-ൽ അദ്ദേഹം തുടങ്ങിയ 'അരയൻ'<ref name = lsg/> എന്ന പത്രം പൊതുവേ കേരളസമൂഹത്തിന്റേയും വിശിഷ്യ അരയസമുദായത്തിന്റേയും ഒരു ജിഹ്വ ആയി നിലകൊണ്ടു. തിരുവിതാംകൂർ മഹാരാജാസ് കോളേജിൽ നടന്ന വിദ്യാർത്ഥിസമരത്തെ അമർച്ച ചെയ്യാനുള്ള ശ്രമത്തിൽ പ്രതിഷേധിച്ച് എഴുതിയ ‘വിദ്യാർത്ഥികൾക്ക് ഒരു അനുസ്മരണം‘<ref name="KK1"/> എന്ന മുഖപ്രസംഗത്തെത്തുടർന്ന് 1921-ൽ അരയൻ പത്രം കണ്ടുകെട്ടി. ശ്രീമൂലം പ്രജാസഭയിൽ അദ്ദേഹത്തെ നാമനിർദ്ദേശം ചെയ്യാനിരുന്നുവെങ്കിലും അത് ഇക്കാരണത്താൽ ഒഴിവാക്കപ്പെട്ടു.<ref name="KK1"/> 1938-ൽ വീണ്ടും ദിവാൻ ഭരണത്തെ ചോദ്യം ചെയ്തു എന്ന പേരിൽ പ്രസ് കണ്ടുകെട്ടുകയും അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തു. <ref name="MO1"/> അവർണ ജനവിഭാഗങ്ങലെ അനീതിക്കെതിരേ നിലകൊള്ളാൻ പ്രേരിപ്പിച്ച സഹോദരസംഘത്തിന്റെ ‘കാവുകളിൽ പോകരുത്‘ എന്ന ലഘുലേഖ അരയൻ പത്രത്തിലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. മറ്റുപത്രങ്ങൾ ഇത് പ്രസിദ്ധീകരിക്കാൻ മടികാണിച്ചിരുന്നു.<ref name="KK1"/>
 
സ്ത്രീകൾക്കുവേണ്ടി അരയസ്ത്രീജനമാസിക എന്നൊരു പ്രസിദ്ധീകരണവും അദ്ദേഹം ആരംഭിച്ചു.<ref name="MO1"/>
27,456

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3416204" എന്ന താളിൽനിന്ന് ശേഖരിച്ചത്