"ഔറംഗസേബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 60:
| location =
| pages =
}}</ref>എന്ന പുസ്തകം അതിനെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. രജപുത് കുടുംബത്തിൽ പെട്ട ജയ്‌സിംഗ്, ജസ്‌വന്ത് സിംഗ് എന്നിവരടക്കം ഉന്നതമായ പദവികളുള്ള ഇരുപത്തൊന്ന് ഹിന്ദു പ്രഭുക്കൻമാരുടെ പിന്തുണയുണ്ടായിരുന്നു. ദാരയെ ഇരുപത്തിനാല് പേർ പിന്തുണച്ചിരുന്നുവെങ്കിലും ഈ രണ്ട് പേരുടെയത്ര അധികാരവും ആഭിജാത്യവും അവർക്കുണ്ടായിരുന്നില്ല. കൃഷ്ണജന്മസ്ഥാനിലെ ക്ഷേത്രം പൊളിച്ചത് പോലുള്ള ചില ആരോപണങ്ങൾ ഇദ്ദേഹത്തിനെതിരെ പ്രചരിച്ചു കൊണ്ടിരിക്കുന്നു.പല പുരാതന അമ്പലങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്, ആയിരകണക്കിന് വർഷം പഴക്കം ഉള്ള ശില്പകലയിൽ നിൽക്കുന്ന അമ്പലങ്ങൾ ഇന്നും ഭരണപ്രധാന സ്ഥലങ്ങളിൽ നിലനിൽക്കുന്നത് ഈ ആരോപണത്തിന് എതിരെ ആയാണ് കരുതുന്നത്. മുഗളന്മാർ ഇന്ത്യ ഭരിച്ചിട്ടും ഇന്ത്യയിലെ ഒട്ടനവധി പുരാതന ക്ഷേത്രങ്ങൾ നിലനിർത്തിയില്ലായിരുന്നെങ്കിൽ പുരാതന ക്ഷേത്രങ്ങൾ അവിടെ ഇന്നും ഉണ്ടാവില്ല. അതേസമയം പല പള്ളികൾക്കും അമ്പലങ്ങൾക്കും ഉദാരമായി ഭൂസ്വത്തുക്കൾ പതിച്ചു കൊടുക്കുകയും ചെയ്തിട്ടുണ്ട്. ആരാധനാലയങ്ങളോടുള്ള സമീപനത്തിന്റ കാര്യത്തിൽ, അത് ഏത് മതക്കാരുടേതാണ് എന്ന് വ്യക്തമായി നോക്കിയും അതുകൊണ്ടുണ്ടാകാവുന്ന രാഷ്ട്രീയനേട്ടങ്ങളുമാണ് ചക്രവർത്തി പരിഗണിച്ചിരുന്നത്. ശ്രീകൃഷ്ണന്റെ ജന്മസ്ഥലമായി കണക്കാക്കുന്ന മഥുര-വൃന്ദാവൻ പ്രദേശത്തെ നിരവധി ക്ഷേത്രങ്ങളോട് വളരെ ഉദാരവും അനുഭാവപൂർണവുമായ നിലപാടായിരുന്നു ഔറംഗസീബ് ഉൾപ്പെടെയുള്ള മുഗൾരാജാക്കന്മാർ സ്വീകരിച്ചിരുന്നത്. അക്ബർ, ജഹാംഗീർ, ഷാജഹാൻ തുടങ്ങിയ ചക്രവർത്തിമാരെല്ലാം ഈ പ്രദേശത്തെ ക്ഷേത്രങ്ങൾക്ക് നിസ്സീമമായ ഭൂസ്വത്തുക്കൾ നൽകിയിട്ടുണ്ടെന്നതിന് വൃന്ദാവൻ റിസർച്ച്‌സെന്ററിലെ രേഖകൾ തെളിവാണ്.<ref>{{Cite web|url=http://indianexpress.com/article/explained/explained-assessing-aurangzeb/|title=The New Indian Express|access-date=30/03/2017|last=|first=|date=|website=|publisher=}}</ref>
 
ഹിന്ദുക്കളുടെ മേൽ ജസിയ നികുതി ചുമത്തിയ ഒരു ഭരണാധികാരി ആയിരുന്നു ഔറംഗസേബ്. ഒരു ഇസ്ലാമിക രാജ്യത്ത് താമസിക്കുന്ന ചില അമുസ്ലിംകൾ കൊടുക്കേണ്ടതായ നികുതിയാണ് '''ജസിയ''' ([[Arabic language|Arabic]]: جزية‎ ''''ǧizyah''''). ആരോഗ്യമുള്ളതും സൈനിക സേവനത്തിന് യോജിച്ച പ്രായമുള്ളതുമായ പുരുഷന്മാർ (ചിലരെ ഒഴിവാക്കാനുള്ള ചട്ടങ്ങളുണ്ടായിരുന്നു) ആയിരുന്നു ഈ നികുതി കൊടുക്കേണ്ടിയിരുന്നത്. ഈ നികുതിയ്ക്ക് പകരമായി അമുസ്ലിംകൾക്ക് അവരുടെ മതവിശ്വാസം തുടരുകയും സാമൂഹികമായ സ്വയംഭരണം ഒരുപരിധിവരെ അനുഭവിക്കുകയും ബാഹ്യ ആക്രമണങ്ങളിൽ നിന്ന് മുസ്ലിം ഭരണകൂടത്തിന്റെ സംരക്ഷണം അ‌നുഭവിക്കുകയും ചെയ്യാനാകുമായിരുന്നു.
"https://ml.wikipedia.org/wiki/ഔറംഗസേബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്