"പോമോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎top: ചരത്തിന്റെ പേര് മാറ്റി
No edit summary
വരി 21:
വടക്കൻ കാലിഫോർണിയയിലെ ഒരു ഭാഷാ കുടുംബത്തെ ഉൾക്കൊള്ളുന്ന നിരവധി വംശീയ ഭാഷാ ഗ്രൂപ്പുകളാണ് പോമോ ഇന്ത്യൻ സംസ്കാരങ്ങൾ. അവരുടെ ചരിത്രപരമായ വാസസ്ഥാനം പസഫിക് തീരത്ത് നിന്നുതുടങ്ങി ഏകദേശം ക്ലിയോണിനും ഡങ്കൻസ് പോയിന്റിനും ഇടയിൽ ക്ലിയർ തടാകം വരെ വ്യാപിച്ചിരുന്നു. "ബാൻഡുകൾ" എന്ന് വിളിക്കപ്പെടുന്ന ചെറിയ ഗ്രൂപ്പുകളിൽ താമസിക്കുവാനാണ് പോമോ ഇന്ത്യക്കാർ ഇഷ്ടപ്പെട്ടിരുന്നത്. ഈ ബാൻഡുകൾ ഭൂമിശാസ്ത്രപരമായി, വംശീയമായും, വിവാഹ ബന്ധങ്ങളിലൂടെയും ബന്ധിപ്പിക്കപ്പെട്ടിരുന്നു. പോമോ സംസ്കാരങ്ങൾ യഥാർത്ഥത്തിൽ നൂറുകണക്കിന് സ്വതന്ത്ര കമ്മ്യൂണിറ്റികളെ ഉൾക്കൊള്ളുന്നു.
 
മറ്റ് പല പ്രാദേശിക ഗ്രൂപ്പുകളേയും പോലെ, വടക്കൻ കാലിഫോർണിയയിലെ പോമോ ഇന്ത്യക്കാരും അവരുടെ ദൈനംദിന ഭക്ഷണ വിതരണത്തിനായി [[മീൻപിടുത്തം|മത്സ്യബന്ധനം]], വേട്ട, ഭക്ഷ്യവസ്തു ശേഖരണം എന്നിവയെ ആശ്രയിച്ചിരുന്നു. അവർ സാൽമൺ, കാട്ടു പച്ചിലകൾ, കീടങ്ങൾ, കൂൺ, സരസഫലങ്ങൾ, വെട്ടുകിളികൾ, [[മുയൽ|മുയലുകൾ]], [[കറുത്ത എലി|എലികൾ]], [[അണ്ണാൻ (കുടുംബം)|അണ്ണാൻ]] എന്നിവ ആഹരിച്ചിരുന്നു. ഭക്ഷണത്തിലെ ഏറ്റവും പ്രധാനപ്പെട്ടയിനം [[ഓക്ക് (മരം)|ഓക്കുവൃക്ഷത്തിന്റ]] കായ ആയിരുന്നു. പോമോ ഇന്ത്യൻ സമൂഹങ്ങളിലെ തൊഴിൽ വിഭജനം സാധാരണഗതിയിൽ സ്ത്രീകൾ സസ്യങ്ങൾ അടിസ്ഥാനമാക്കിയുള്ള ഭക്ഷണങ്ങൾ ശേഖരിക്കുന്നതും തയ്യാറാക്കുന്നതും ഉൾപ്പെട്ടിരുന്നു, അതേസമയം പുരുഷന്മാർ വേട്ടക്കാരും മത്സ്യത്തൊഴിലാളികളുമായിരുന്നു.
 
സങ്കീർണ്ണമായ കൊട്ടകൾ നെയ്യുന്ന പാരമ്പര്യത്തിന്റെ പേരിൽ പോമോ ഇന്ത്യൻ സംസ്കാരം പ്രസിദ്ധമാണ്, പ്രത്യേകിച്ചും വിലമതിക്കുന്ന ഇത്തരം കൊട്ടകൾ നെയ്യുന്നതിന് പക്ഷികളുടെ തൂവലുകൾ ഉൾപ്പെടുത്തുന്നു. "ഗോസ്റ്റ് ഡാൻസ്", "ഫാർ സൗത്ത്" എന്നിവ അവരുടെ സാംസ്കാരിക പ്രാധാന്യമുള്ള ചില നൃത്തരൂപങ്ങളാണ്. "ഗോസ്റ്റ് ഡാൻസ്" ചടങ്ങിനിടെ, മരിച്ചവർ തിരിച്ചറിയപ്പെടുന്നതായി വിശ്വസിക്കപ്പെടുകയും ചെയ്തു. കുട്ടികൾക്ക് ഗോത്രത്തിലേക്കുള്ള കടന്നുവരവിനുള്ള ചടങ്ങായി "ഫാർ സൗത്ത്" നൃത്തം ആഘോഷിക്കപ്പെട്ടു.<ref name="ReferenceA">The Pomo Nation. Tribes of Native America.</ref>
"https://ml.wikipedia.org/wiki/പോമോ" എന്ന താളിൽനിന്ന് ശേഖരിച്ചത്