"ഖുർബാനി (1980)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

''''ഖുർബാനി''', എഫ് കെ ഇന്റർനാഷണലിന്റെ ബാനറിൽ ഫിറ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

14:16, 13 ഓഗസ്റ്റ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഖുർബാനി, എഫ് കെ ഇന്റർനാഷണലിന്റെ ബാനറിൽ ഫിറോസ് ഖാൻ സംവിധാനം ചെയ്ത് അഭിനയിച്ച 1980 ലെ ഒരു ഇന്ത്യൻ ആക്ഷൻ ചിത്രമാണ്. ചിത്രത്തിലെ മറ്റ് അഭിനേതാക്കളിൽ വിനോദ് ഖന്ന, സീനത്ത് അമൻ, അംജദ് ഖാൻ, ശക്തി കപൂർ, അരുണ ഇറാനി, അമ്രിഷ് പുരി, കാദർ ഖാൻ എന്നിവർ ഉൾപ്പെടുന്നു.[1] "ലൈല ഓ ലൈല",  പാക്കിസ്ഥാൻ പോപ്പ്താരമായിരുന്ന നാസിയ ഹസ്സൻ ആലപിച്ച ഡിസ്കോ ഗാനമായ "ആപ് ജൈസ കോയി" എന്നീ ഗാനങ്ങളുടെ പേരിലും ഈ ചിത്രം പ്രശസ്തമായിരുന്നു.  

1972 ൽ പുറത്തിറങ്ങിയ ദി മാസ്റ്റർ ടച്ച് എന്ന ഇറ്റാലിയൻ ആക്ഷൻ ക്രൈം ചലച്ചിത്രത്തെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം നിർമ്മിച്ചിക്കപ്പെട്ടത്. ശിവാജി ഗണേശനൊപ്പം രജനീകാന്ത്, വിഷ്ണുവർദ്ധൻ, മാധവി എന്നിവർ അഭിനയിച്ച് വിടുതലൈ എന്ന പേരിൽ തമിഴ് ഭാഷയിൽ പുനർനിർമ്മിക്കപ്പെട്ട ഇത് ബോക്സോഫീസിൽ ഒരു മിതമായ വിജയമായിരുന്നു.

അവലംബം

  1. Kumar, Anuj (27 October 2016). "Qurbani (1980)". The Hindu (in Indian English). Retrieved 20 June 2020.
"https://ml.wikipedia.org/w/index.php?title=ഖുർബാനി_(1980)&oldid=3413584" എന്ന താളിൽനിന്ന് ശേഖരിച്ചത്