"എം.ജി. സോമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 32:
 
===അഭിനയജീവിതം===
[[നാടകം|നാടകത്തിലൂടെയാണ്]] എം.ജി.സോമൻ അഭിനയം ആരംഭിച്ചത്.<ref name="janam1"/> 1970-ൽ [[വ്യോമസേന|വ്യോമസേ]]<nowiki/>നയിൽനിന്നു വിരമിച്ച സോമൻ 1972 മുതൽ നാടകരംഗത്തുണ്ട്. [[കൊട്ടാരക്കര ശ്രീധരൻ നായർ|കൊട്ടാരക്കര ശ്രീധരൻ നായരുടെ]] സംഘത്തിലും കായംകുളം കേരള ആർട്സ് തിയേറ്റേഴ്സിലും സജീവമായിരുന്നു. ഇടയ്ക്കൊക്കെ അമച്വർ നാടകങ്ങളിലും അഭിനയിച്ചിരുന്നു.
 
[[മലയാറ്റൂർ രാമകൃഷ്ണൻ|മലയാറ്റൂർ രാമകൃഷ്ണൻ]] രചിച്ച [[ഗായത്രി (ചലച്ചിത്രം)|ഗായത്രി]] എന്ന സിനിമയിലെ വേഷത്തിന് ആളെ തിരയുന്ന സമയത്ത് കേരള ആർട്സ് തിയേറ്റേഴ്സിന്റെ രാമരാജ്യം എന്ന നാടകം കണ്ട [[മലയാറ്റൂർ രാമകൃഷ്ണൻ|മലയാറ്റൂരിന്റെ]] ഭാര്യ വേണിയാണ് സോമനെ നായകനായി നിർദ്ദേശിച്ചത്. 1973-ൽ റിലീസായ ഗായത്രിയിൽ ദിനേശ് എന്ന പേരിലാണ് സോമൻ അഭിനയിച്ചത്. രാജാമണി എന്ന ബ്രാഹ്മണയുവാവിന്റെ വേഷമാണ് ചിത്രത്തിൽ അവതരിപ്പിച്ചത്. [[ചുക്ക്]], [[മാധവിക്കുട്ടി]] എന്നീ ചലച്ചിത്രങ്ങളിലും അതേ വർഷം സോമൻ അഭിനയിച്ചു.
 
1975-ൽ സഹനടനുള്ള സംസ്ഥാന അവാർഡും ([[ചുവന്ന സന്ധ്യകൾ]], [[സ്വപ്നാടനം]]) 1976-ൽ മികച്ച നടനുള്ള സംസ്ഥാന അവാർഡും ([[തണൽ]], [[പല്ലവി]]) നേടി. 1977-ൽ മാത്രം 47 ചിത്രങ്ങളിൽ അഭിനയിച്ചു. [[ചട്ടക്കാരി |ചട്ടക്കാരിയിലെ]] റിച്ചാർഡ്, [[ഇതാ ഇവിടെവരെ]] വിശ്വനാഥൻ [[രാസലീല|രാസലീലയിലെ]] ദത്തൻ നമ്പൂതിരി, [[തുറമുഖം|തുറമുഖത്തിലെ]] ഹംസ, [[രക്തമില്ലാത്ത മനുഷ്യൻ|രക്തമില്ലാത്ത മനുഷ്യനിലെ]] ശിവൻകുട്ടി, [[ചട്ടക്കാരി |ചട്ടക്കാരിയിലെ]] റിച്ചാർഡ്, [[ഇതാ ഇവിടെവരെ |ഇതാ ഇവിടെവരെയിലെ]] വിശ്വനാഥൻ, [[അനുഭവം|അനുഭവത്തിലെ]] ബോസ്കോ, [[ഒരു വിളിപ്പാടകലെ|ഒരു വിളിപ്പാടകലെയിലെ]] മേജർ, വന്ദനത്തിലെ കമ്മീഷണർ, നമ്പർ 20 മദ്രാസ് മെയിലിലെ RK നായർ, [[ലേലം|ലേലത്തിലെ]] ആനക്കാട്ടിൽ ഈപ്പച്ചൻ തുടങ്ങിയ കഥാപാത്രങ്ങൾ ശ്രദ്ധേയങ്ങളായിരുന്നു. 100 ദിവസത്തിലേറെ ഓടിയ [[അവൾ ഒരു തുടർക്കഥ]], [[കുമാരവിജയം]] എന്നിവയും ശ്രദ്ധേയമായിരുന്നു.
"https://ml.wikipedia.org/wiki/എം.ജി._സോമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്