"ബുക്കിറ്റ് ബട്ടോക് ടൌൺ പാർക്ക്," എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ചരത്തിന്റെ പേര് മാറ്റി
No edit summary
 
വരി 7:
സമീപത്തുള്ള [[ബുകി ബടോക് ദേശീയോദ്യാനം|ബുകി ബടോക് ദേശീയോദ്യാനത്തോടൊപ്പം]], ബുകിറ്റ് ബടോക് ടൌൺ പാർക്ക്, ബുക്കിത് ബഡോക് ആസൂത്രണ മേഖലയിലെ 77 ഹെക്ടർ പ്രദേശം ഉപയോഗിക്കുന്നു. ഇ പ്രദേശത്തിൽ സബ് സോണുകളായ [[ബുക്കിത് ഗോമ്പാക്ക്]], [[ഹോങ് കാഹ്]], [[ബ്രിക്ക് വർക്സ്]], [[ഹിൽവിവ്]] എന്നിവയും ഉൾക്കൊള്ളുന്നു. ഈ ഉദ്യാനം മുമ്പ്  ഗോമ്പാക്ക് നോറൈറ്റ് എന്നറിയപ്പെടുന്ന ഒരു തരം ഗ്രാനൈറ്റ് കുഴിച്ചെടുക്കുന്ന ക്വാറി ആയിരുന്നു. ഈ പ്രദേശത്തിന്റെ പേര്, “ബുക്കിറ്റ് ബറ്റോക്ക്” എന്നതിനർത്ഥം "ചുമയ്ക്കുന്ന മലകൾ" എന്നാണ്. സമീപത്തെ ക്വാറി പ്രവർത്തനങ്ങളുടെ ഫലമായുണ്ടായ ശബ്ദങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞ പദമാണിത്.
 
സമുദ്രനിരപ്പിനു താഴെ സ്ഥിതിചെയ്യുന്ന ഈ പ്രദേശത്തുനിന്ന് ഗ്രാനൈറ്റ് വേർതിരിച്ചെടുക്കുകയും അതു പ്രദേശത്തിന്റെ [[വാസസ്ഥലം|പരിസ്ഥിതിയ്ക്കു]] ഭീഷണിയാവുകയും ചെയ്തപ്പോൾ സർക്കാർ ബുക്കിറ്റ് ബറ്റോക്കിലെ ക്വാറികൾ അടച്ചു പൂട്ടാൻ തീരുമാനിക്കുകയും ഗ്രനൈറ്റിന്റെ ആവശ്യങ്ങൾ നിറവേറ്റുവാന് [[ഇന്തോനേഷ്യ|ഇൻഡോനേഷ്യയിൽ]] നിന്നു ഗ്രാനൈറ്റ് വാങ്ങുവാനുള്ള കരാറുകൾ ഉണ്ടാക്കുകയും ചെയ്തിരുന്നു.
 
തത്ഫലമായി, ക്വാറി ഉപേക്ഷിക്കപ്പെടുകയും കാലാകാലങ്ങളിലായി, മഴവെള്ളം ഈ പ്രദേശത്തെ ക്വാറിയിൽ നിറയുകയും അത് ഒരു ചെറു തടാകമായി മാറുകയും ചെയ്തു.
"https://ml.wikipedia.org/wiki/ബുക്കിറ്റ്_ബട്ടോക്_ടൌൺ_പാർക്ക്," എന്ന താളിൽനിന്ന് ശേഖരിച്ചത്