"ചുനക്കര രാമൻകുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5:
 
ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ ചുനക്കര പഞ്ചായത്തിൽ കരിമുളയ്ക്കൽ കാര്യാട്ടിൽ കിഴക്കതിൽ വീട്ടിൽ കൃഷ്ണന്റെയും നാരായണിയുടെയും മകനായി 1936 ജനുവരി 19നു രാമൻകുട്ടി ജനിച്ചു. ചുനക്കര ഹൈസ്കൂളിൽനിന്നും സ്കൂൾവിദ്യാഭ്യാസം നേടിയ ശേ-ഷം പന്തളം എൻ.എസ്.എസ്. കോളേജിൽ നിന്നും മലയാള സാഹിത്യത്തിൽ ബിരുദം നേടി.<ref name=mb>{{Cite news|last=|first=|date=2020-08-13|title=ചുനക്കര രാമൻകുട്ടി അന്തരിച്ചു|work=മാതൃഭൂമി|url=|url-status=live|access-date=}}</ref> <ref name=db>{{Cite news|last=|first=|date=2020-08-13|title=ഹൃദയവനിയിൽ പൂത്ത ദേവദാരു|work=ദേശാഭിമാനി|url=|url-status=live|access-date=}}</ref> വാണിജ്യ വ്യവസായ പവകുപ്പിൽ ഉദ്യോഗസ്ഥനായി ജോലിനേടി.
 
==കലാ സാഹിത്യ ജീവിതം==
 
ആകാശവാണിയിലെ ലളിതഗാനങ്ങളിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്. പിന്നീട് നാടഗരംഗത്ത് സജീവമായി. കൊല്ലം അസീസി, മലങ്കര തീയറ്റേഴ്സ്, നാഷണൽ തീയറ്റേഴസ്, കൊല്ലം ഗായത്രി, കേരള തീയറ്റേഴ്സ് എന്നീ നാടകസംഘങ്ങൾക്കായി ഗാനങ്ങൾ എഴുതി.<ref name=db/> തിരുവനന്തപുരം മലയാള നാടകവേദി എന്ന പേരിൽ സ്വന്തം നാടകസമിതി തുടങ്ങി. 1977ൽ ആശ്രമം എന്ന സിനിമയിൽ (1978ൽ പുറത്തിറങ്ങിയത്) ഗാനങ്ങളെഴുതിയാണ് സിനിമാഗാന രചനാരംഗത്തേക്ക് ചുവടുവച്ചത്.<ref name=mb/> പി.ജി. വിശ്വംഭരൻ സംവിധാനം ചെയ്ത ഒരു തിര പിന്നെയും തിര എന്ന സിനിമയിലെ ഗാനങ്ങൾ ചുനക്കര രാമൻകുട്ടിയെ പ്രശസ്തനാക്കി. 1984ൽ മാത്രം മുപ്പതിലധികം ഗാനങ്ങളാണ് വിവിധ സിനിമകൾക്കായി അദ്ദേഹം രചിച്ചത്.<ref name=mb/>
===പുസ്തകങ്ങൾ===
 
എന്റെ ഭാരതം, ബാപ്പുജി കരയുന്നു, മഹാഗണി, അഗ്നിസന്ധ്യ, സ്നേഹാടനക്കിളികൾ എന്നിവയാണ് കവിതാസമാഹാരങ്ങൾ.<ref name=db/>
 
==പുരസ്കാരങ്ങൾ==
 
നാടകരംഗത്തെ സമഗ്ര സംഭാവനയ്ക്ക് കേരള സംഗീതനാടക അക്കാദമിയുടെ ഗുരുശ്രേഷ്ഠ പുരസ്കാരം (2015) ലഭിച്ചു.<ref name=db/>
 
==കലാ സാഹിത്യ ജീവിതം==
"https://ml.wikipedia.org/wiki/ചുനക്കര_രാമൻകുട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്