"പൊക്കാളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3:
[[File:PokkaliKkathir.jpg|thumb|പൊക്കാളിക്കതിർ]]
[[File:Vechoor Pokkali padam,(rice fields)Vaikkom - panoramio.jpg|thumb|വെച്ചൂർ പൊക്കാളിപ്പാടം]]
ഒരാളോളം പൊക്കത്തിൽ വളരുന്ന [[ലവണം|ലവണ]] പ്രതിരോധ ശേഷിയുള്ള ഒരിനം [[നെല്ല്|നെല്ലാണ്]] '''പൊക്കാളി'''. പൊക്കത്തിൽ ആളി നിൽക്കുന്നതുകൊണ്ടാണ് ഈ പേര് വന്നത്. ലവണാംശമുള്ള മണ്ണിലും വളരാനും വിളയാനും കഴിയുന്ന പൊക്കാളി നെല്ലിന് [[അമ്ലം|അമ്ലത]] ചെറുക്കുവാനും വെള്ളപ്പൊക്കവും വെള്ളക്കെട്ടും അതിജീവിക്കുവാനും കഴിവുണ്ട്.മഴക്കാലത്ത് വെള്ളത്തിൽ മൂടി കിടന്നാലും ഈ നെൽച്ചെടി ചീഞ്ഞു പോകില്ല. വെള്ളം വാർന്നു പോകുന്നതോടെ പഴയ കരുത്തോടെ ഉയർന്നു നിൽക്കും.[[തൃശ്ശൂർ]] ജില്ലയിലെയും [[മലപ്പുറം]] ജില്ലയിലേയും [[കോൾപാടം|കോൾപ്പാടങ്ങളിൽ]] ഈ കൃഷി വ്യാപകമായി ചെയ്തു വന്നിരുന്നു.[[കണ്ണൂർ]] ജില്ലയിലെ [[ഓരു]] പ്രദേശങ്ങളായ വളപട്ടണം പുഴയുടെ തീരപ്രദേശങ്ങൾ, [[പഴയങ്ങാടി]] പ്രദേശം,[[തുരുത്തി]] പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ഈ കൃഷി ചെയ്തു വന്നിരുന്നു. എറണാകുളം ജില്ലയുടെ വൈപ്പിൻ ദ്വീപിന്റെ [[ചെറായി|ചെറായി, എടവനക്കാട്, നെടുങ്ങാട്,]] ഭാഗങ്ങളിൽ ഇന്നും പൊക്കാളി കൃഷി വ്യാപകമാണ്
 
ഈ ഇനം നെല്ലുപയോഗിച്ച് ചെയ്യുന്ന കൃഷി രീതിക്കും വിതയ്ക്കുന്ന വിത്തിനും കൃഷി നിലത്തിനും എല്ലാം പൊക്കാളി എന്നു തന്നെയാണ് പേര്<ref>http://www.karshikakeralam.gov.in/html/keralakarshakan/august04_04.html</ref>.
"https://ml.wikipedia.org/wiki/പൊക്കാളി" എന്ന താളിൽനിന്ന് ശേഖരിച്ചത്