"അടിമത്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 7:
സാമൂഹികമായി നോക്കുമ്പോൾ അടിമത്തത്തിനു വേറൊരു പ്രത്യേകതയുണ്ട്. അടിമയ്ക്ക് സാമൂഹികബന്ധങ്ങൾ നിഷേധിക്കപ്പെടുന്നു. അടിമയ്ക്ക് ജാതിയില്ല, മതമില്ല, ബന്ധുക്കളില്ല. നിയമത്തിന്റെ കണ്ണിൽ അടിമ ഒരു വ്യക്തിയേ അല്ല. സ്വകീയമായ സാമൂഹിക-സാംസ്കാരികബന്ധങ്ങളെല്ലാം വിച്ഛേദിക്കപ്പെട്ട്, വേരറ്റ ചെടിപോലെ ഉടമകളുടെ [[ലോകം|ലോകത്തിന്റെ]] ഏറ്റവും താഴ്ന്നപടിയിൽ നിക്ഷിപ്തമാകുന്ന അടിമകളുടെ യാതനകൾ എണ്ണമറ്റതാണ്. മിക്ക ഉടമാസമുദായങ്ങളും [[അടിമ]] ഒരു മനുഷ്യജീവിയാണെന്ന കാര്യം തീരെ മറന്നിരുന്നില്ല. (ഇതിനൊരപവാദം യു.എസ്സിലെ തെക്കൻ സംസ്ഥാനങ്ങളായിരുന്നു. അടിമയും മനുഷ്യനാണ് എന്ന് അവിടുത്തെ വെള്ളക്കാർ സമ്മതിക്കുന്നതായി അവരുടെ വാക്കിലും പ്രവൃത്തിയിലും കാണുന്നില്ല.)
 
തൊഴിലാളി, മുതലാളിയുടെ ആശ്രിതനോ സേവകനോ അല്ലെന്നുള്ള ആശയം ആധുനിക സമുദായങ്ങൾ അടുത്തകാലത്താണ് സ്വീകരിക്കാൻ തുടങ്ങിയത്. വേതനത്തിനുവേണ്ടി ഇന്നത്തെ തൊഴിൽവിപണിയിൽ തൊഴിലാളി കൈമാറ്റം ചെയ്യുന്നത് അവന്റെ യത്നം മാത്രമാണ്. പക്ഷേ, പൗരാണികസമുദായങ്ങൾ സ്വീകരിച്ചിരുന്ന നിലപാട് അങ്ങനെ ആയിരുന്നില്ല, വേതനം നല്കുന്നവന്റെ ആശ്രിതനോ കീഴാളനോ ദാസനോ ആണ് തൊഴിലാളി എന്നതായിരുന്നു അവരുടെ വിശ്വാസം. ആശ്രിതതൊഴിലിന്റെ (dependent labour) നീചമായ വകഭേദമാണ് അടിമത്തം. [[ഇന്ത്യ|ഇന്ത്യയിലെ]] [[ശൂദ്രർ]], [[ബാബിലോണിയ|ബാബിലോണിയയിലെ]] മുഷ്കെനു (Mushkenu), [[ചൈന|ചീനയിലെ]] കോ (Ko'), [[റോം|റോമിലെ]] ക്ളയന്റ്സ് (Clients) എന്നിവരെല്ലാം അടിമകളെപ്പോലെ വേല ചെയ്തിരുന്ന ആശ്രിതതൊഴിലാളികളായിരുന്നു. വളരെ പരിമിതമായ അവകാശങ്ങളും സ്വാതന്ത്ര്യവും മാത്രമുണ്ടായിരുന്ന ഇത്തരത്തിലുള്ള തൊഴിലാളികൾ വിരളമായ സമുദായത്തിലാണ് യഥാർത്ഥ അടിമത്തത്തിന് പ്രചാരം സിദ്ധിച്ചത്. യൂറോപ്പിലും, പ്രേത്യേകിച്ചു പ്രാചീന റോമാസാമ്രാജ്യം, പ്രാചീന ഗ്രീസ്, യു.എസ്സിലെ തെക്കൻ സംസ്ഥാനങ്ങൾ എന്നിവയുടെ സമ്പദ് വ്യവവസ്ഥ അടിമത്തൊഴിലിൽ അധിഷ്ഠിതമായിരുന്നു. [[ചീന]], [[ഇന്ത്യ]], [[ഈജിപ്ത്]] എന്നിവിടങ്ങളിലെ പ്രാചീന സമുദായങ്ങളിൽ ജംഗമവസ്തുക്കളായി കരുതപ്പെട്ടിരുന്ന അടിമകൾ ഉണ്ടായിരുന്നുവെങ്കിലും ധാരാളമായി ആശ്രിതതൊഴിലാളിവർഗങ്ങൾ ഉണ്ടായിരുന്നതുകൊണ്ട് അടിമത്തൊഴിലായിരുന്നില്ല അവരുടെ ആർഥിതജീവിതത്തിന്റെ അസ്തിവാരം.
 
== ചരിത്രം ==
"https://ml.wikipedia.org/wiki/അടിമത്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്