"സുൽത്താന റസിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 10:
റസിയക്ക് അഞ്ചു വയസ്സുള്ളപ്പോൾ, ഖുതുബുദ്ദീൻ ഐബക്ക് മരണമടയുകയും അദ്ദേഹത്തിന് ശേഷം ഇൽതുത്മിഷ് ഡൽഹിയുടെ ഭരണാധികാരിയായിത്തീരുകയും ചെയ്തു. റസിയ തന്റെ പിതാവിന്റെ പ്രിയങ്കരിയായിരുന്നതിനാൽ, ഒരു കുട്ടിയെന്ന നിലയിൽ രാജ്യകാര്യങ്ങളിലേർപ്പെടുമ്പോൾ അദ്ദേഹത്തിന് സമീപത്ത് ഹാജരാകാൻ അനുവാദമുണ്ടായിരുന്നു. പിന്നീട്, അക്കാലത്തെ മറ്റ് ചില രാജകുമാരിമാരെയുംപോലെ, അവരുടെ പിതാവിന്റെയോ ഭർത്താവിന്റെയോ അഭാവത്തിൽ ആവശ്യമെങ്കിൽ ഒരു രാജ്യം ഭരിക്കാൻ മതിയായ പരിശീലനം അവർ നേടി.<ref name="herstory">Gloria Steinem (Introduction), [http://www.crescentlife.com/thisthat/feminist%20muslims/razia.htm ''Herstory: Women Who Changed the World,''] eds. Deborah G. Ohrn and Ruth Ashby, Viking, (1995) p. 34-36. {{ISBN|978-0670854349}} {{webarchive|url=https://web.archive.org/web/20060619053357/http://www.crescentlife.com/thisthat/feminist%20muslims/razia.htm|date=19 June 2006}}</ref> മാതാവിന്റെ രാജകീയ വംശപരമ്പരയിൽനിന്നു ലഭിച്ചതിൽനിന്ന് ഒട്ടും കുറവല്ലാത്ത അവരുടെ കഴിവുകളും ഉത്സാഹവും ഇൽതുത്മിഷിൽ മതിപ്പുണ്ടാക്കുകയും അവരെ അദ്ദേഹത്തിന്റെ പ്രിയങ്കരിയാക്കുകയും ചെയ്തു. എന്നിരുന്നാലും, റസിയയുടെ സഹോദരനും ഇൽട്ടുത്മിഷിന്റെ മൂത്തമകനുമായിരുന്ന നാസിറുദ്ദീൻ മഹ്മൂദിനെ പിൻ‌ഗാമിയാക്കാൻ ഇൽട്ടുത്മിഷ് പരിശീലനം നൽകിയിരുന്നു. ക്രി.വ. 1229-ൽ നസിറുദ്ദീൻ മഹ്മൂദ് പെട്ടെന്ന് മരണമടഞ്ഞു. ഒരു പിൻഗാമിയെന്ന നിലയിലുള്ള അയാളുടെ മരണം ഇൽതുത്മിഷിനെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടമായിരുന്നു, കാരണം തന്റെ മറ്റ് പത്നിമാരിൽനിന്ന് ജനിച്ചവരായ തന്റെ അവശേഷിക്കുന്ന തന്റെ നിരവധി പുത്രന്മാരിൽ ആരുംതന്നെ സിംഹാസനത്തിന് യോഗ്യരല്ലെന്ന് അദ്ദേഹത്തിന് തോന്നി.<ref name="Amazons2">{{cite book|title=Amazons to Fighter Pilots: a Biographical Dictionary of Military Women|author=Reina Pennington|date=2003|publisher=Greenwood press|isbn=0313291977|location=Westport, CT|page=355}}</ref> 1230-ൽ ഗ്വാളിയറിനെതിരെ ആക്രമണം നടത്താൻ അദ്ദേഹത്തിന് തലസ്ഥാനം വിടേണ്ടിവന്നു. അദ്ദേഹത്തിന്റെ അഭാവത്തിൽ സുൽത്താന്റെ വിശ്വസ്തനായ മന്ത്രിയുടെ സഹായത്തോടെ റസിയ ഒരു യോഗ്യതയുള്ള റീജന്റായി പ്രവർത്തിച്ചു. ഗ്വാളിയറെ പിടിച്ചെടുത്ത ശേഷം 1231-ൽ ഇൽട്ടുത്മിഷ് ദില്ലിയിലേക്ക് മടങ്ങിയെത്തുകയും പിന്തുടർച്ചയുടെ വിഷയം അദ്ദേഹത്തിന്റെ മനസ്സിനെ അലട്ടുകയും ചെയ്തു. റസിയയെ തന്റെ അനന്തരവകാശിയായി വ്യക്തമാക്കിയതോടെ തന്റെ പിൻഗാമിയായി ഒരു വനിതയെ നിയമിച്ച ആദ്യത്തെ സുൽത്താനായിമാറി ഇൽട്ടുത്മിഷ്. എന്നിരുന്നാലും, 1236 ഏപ്രിൽ 30 ന് ഇൽട്ടുത്മിഷ് മരിച്ചതിനുശേഷം, റസിയയുടെ അർദ്ധസഹോദരനായിരുന്ന രുക്നുദ്ദീൻ ഫിറൂസ് സിംഹാസനത്തിലേക്ക് ഉയർത്തപ്പെട്ടു.
 
രുക്നുദ്ദീൻ ഫിറൂസിന്റെ ഭരണം ഹ്രസ്വമായിരുന്നു. വ്യക്തിപരമായ ആനന്ദത്തിനും അമിതവിഷയാസക്തിയിലേയ്ക്കും തിരിഞ്ഞ രുക്നുദ്ദീന്രുക്നുദ്ദീൻ രാജ്യകാര്യങ്ങളിൽ സ്വയം ഉപേക്ഷ കാണിക്കുകയും ചെയ്തതോടെകാണിച്ചതോടെ രാജ്യത്തെ പൌരന്മാർ പ്രകോപിതരാകുകയും സർക്കാർ നടത്തുന്ന എല്ലാ പ്രായോഗിക ആവശ്യങ്ങളുടേയും ചുമതല ഇൽതുത്മിഷിന്റെ വിധവ ഷാ തുർക്കനിൽ വന്നുചേരുകയും ചെയ്തു. 1236 നവംബർ 9 ന്‌, ആറുമാസത്തെ അധികാരത്തിനുശേഷം റുക്നുദ്ദീനും മാതാവ് ഷാ തുർക്കാനും കൊല്ലപ്പെട്ടു<ref>Satish Chandra, ''History of Medieval India(800–1700),'' New Delhi, Orient Longman, (2007), p.100. {{ISBN|81-250-3226-6}}</ref> വിമുഖതയോടെയെങ്കിലും, റസിയയെ ദില്ലിയിലെ സുൽത്താനയായി വാഴാൻ കുലീനവർ‌ഗ്ഗം സമ്മതിച്ചു.<ref name="Amazons22">{{cite book|title=Amazons to Fighter Pilots: a Biographical Dictionary of Military Women|author=Reina Pennington|date=2003|publisher=Greenwood press|isbn=0313291977|location=Westport, CT|page=356}}</ref>
 
== ചിത്രശാല ==
"https://ml.wikipedia.org/wiki/സുൽത്താന_റസിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്