"ചാത്തമ്പള്ളി വിഷകണ്ഠൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[File:Chathamballi Vishakandan Theyyam.jpg|thumb|right| 300px|ചാത്തമ്പള്ളി‌ വിഷകണ്ഠൻ തെയ്യം ]]
[[കണ്ണൂർ (ജില്ല)|കണ്ണൂർ ജില്ലയിലെ]] [[കൊളച്ചേരി|കൊളച്ചേരിക്കടുത്ത]] ചാത്തമ്പള്ളിക്കാവിൽ കെട്ടിയാടുന്ന തെയ്യമാണ്‌ '''ചാത്തമ്പള്ളി വിഷകണ്ഠൻ'''. തുലാമാസം പത്താം തീയതി രാവിലെ 4 മണിക്കാണു് ഈ തെയ്യം കെട്ടിയാടുന്നത്. ഉത്തരമലബാറിൽ  തെയ്യക്കാലത്തിനു തുടക്കം കുറിക്കുന്നത് തുലാം പത്തിന്  കൊളച്ചേരി ചാത്തമ്പള്ളി വിഷകണ്ഠൻ  തെയ്യത്തിൻറെ വരവോടുകൂടിയാണ് .തെയ്യക്കാലം  ഇവിടെ ആരംഭിക്കുന്നു.തെയ്യം കെട്ടിയാടിയതിനു ശേഷം ഈ തെയ്യം കരുമാരത്തു നമ്പൂതിരിയുടെ ഇല്ലത്തേക്കു പോകുന്ന പതിവുണ്ട്.
 
== ഐതിഹ്യം ==
വരി 9:
സ്ത്രീയുടെ ബന്ധുക്കൾ കണ്ടന് പ്രതിഫലം നല്കിയെങ്കിലും കണ്ടൻ ഒന്നും തന്നെ സ്വീകരിച്ചില്ല. തുടർന്ന് അവർ അവരുടെ ഇഷ്ടപ്രകാരം ഒരു പുതിയ വീട് കണ്ടനു വേണ്ടി പണികഴിപ്പിക്കുകയും അതിന്റെ ഗൃഹപ്രവേശദിവസം അത് കണ്ടന് നൽകുകയും ചെയ്തു. ഈ വിവരമറിഞ്ഞ കരുമാരത്ത് നമ്പൂതിരി കണ്ടനെ വിളിച്ചുവരുത്തുകയും കണ്ടൻ ഇല്ലത്തുനിന്നും തിരിച്ചുപോകുന്ന വഴി കരുമാരത്ത് നമ്പൂതിരിയുടെ കിങ്കരന്മാർ കണ്ടനെ വെട്ടികൊലപ്പെടുത്തുകയും ചെയ്തു.
 
അറും കൊല ചെയ്യപ്പെട്ട കണ്ടൻ പിന്നീട് പ്രേതമായി കരുമാരത്ത് നമ്പൂതിരിയെ വേട്ടയാടുകയും പ്രശ്നങ്ങൾ നേരിട്ട ഇല്ലക്കാർ ജ്യോതിഷിയെ കാണുകയും അവരുടെ നിർദ്ദേശപ്രകാരം പരിഹാരമായി വിഷകണ്ഠൻ എന്ന തെയ്യം കെട്ടിയാടാൻ തീരുമാനിക്കുകയും ചെയ്തു എന്നാണ്‌ ഐതിഹ്യം<ref name="തോറ്റം">തെയ്യം-എം.വി. വിഷ്ണു നമ്പൂതിരി ,കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, ISBN:81-7638-566-2</ref>.തെയ്യം കെട്ടിയാടിയതിനു ശേഷം ഈ തെയ്യം കരുമാരത്തു നമ്പൂതിരിയുടെ ഇല്ലത്തേക്കു പോകുന്ന പതിവുണ്ട്.പടിപ്പുരവരെ പോവുകയും തന്നെ ചതിച്ചുകൊന്ന കാര്യങ്ങൾ പറയുകയും ,തിരിഞ്ഞു നടക്കാതെ പിറകോട്ടു നടന്നുകൊണ്ടു ഇല്ലത്തു നിന്നും പടിയിറങ്ങുകയും ചെയ്യുന്നു .
 
== അവലംബം ==
"https://ml.wikipedia.org/wiki/ചാത്തമ്പള്ളി_വിഷകണ്ഠൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്