"കൈകവസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 35:
==നക്ഷത്രങ്ങൾ==
ആൽഡെറാമിൻ എന്നുകൂടി അറിയപ്പെടുന്ന [[ആൽഫ സെഫി]] ആണ് കൈകവസിലെ ഏറ്റവും തിളക്കമുള്ള നക്ഷത്രം. ഇതിന്റെ [[കാന്തിമാനം]] 2.51 ആണ്. ഭൂമിയിൽ നിന്ന് 980 [[പ്രകാശവർഷം]] അകലെയുള്ള മഞ്ഞ നിറത്തിലുള്ള അതിഭീമൻ നക്ഷത്രമാണ് [[ഡെൽറ്റ സെഫി]]. ഇതൊരു പ്രോട്ടോടൈപ്പ് സെഫീഡ് [[ചരനക്ഷത്രം|ചരനക്ഷത്രമാണ്]]. 1784ൽ [[ജോൺ ഗൂഡ്രിക്ക്]] ആണ് ഇത് ചരനക്ഷത്രം ആണെന്ന് കണ്ടെത്തിയത്. 5 ദിവസത്തിനും 9 മണിക്കൂറിനും ഇടയിൽ ഇതിന്റെ [[കാന്തിമാനം]] 3.5നും 4.4നും ഇടയിൽ വ്യത്യാസപ്പെടുന്നു. സ്പന്ദിക്കുന്ന ചരനക്ഷത്രങ്ങളുടെ ഒരു വിഭാഗമാണ് സെഫീഡുകൾ. ഡെൽറ്റ സെഫിയുടെ വ്യാസം 40 സൗര വ്യാസത്തിനും 46 സൗര വ്യാസത്തിനും ഇടയിലാണ്. ഇതൊരു [[ഇരട്ടനക്ഷത്രം]] കൂടിയാണ്. മഞ്ഞ നക്ഷത്രത്തിന് ഒരു നീലസഹചാരി കൂടിയുണ്ട് ഇതിന്റെ കാന്തിമാനം 6.3 ആണ്.{{sfn|Ridpath|Tirion|2001|pp=112–115}}
 
നഗ്നനേത്രങ്ങൾ കൊണ്ടു കാണാൻ കഴിയുന്ന മൂന്ന് ചുവന്ന [[അതിഭീമ നക്ഷത്രം|അതിഭീമ നക്ഷത്രങ്ങൾ]] കൂടി കൈകവസിലുണ്ട്. കടും ചുവപ്പ് നിറമുള്ളതിനാൽ [[മ്യൂ സെഫി|മ്യൂ സെഫിയെ]] ഹെർഷലിന്റെ മാണിക്യനക്ഷത്രം എന്നും അറിയപ്പെടുന്നു. കുറഞ്ഞ [[കാന്തിമാനം]] 5.1ഉം പരമാവധി കാന്തിമാനം 3.4ഉം ഉള്ള ഒരു അർദ്ധചരനക്ഷത്രമാണിത്. ഈ മാറ്റത്തിനെടുക്കുന്ന സമയെ ഏകദേശം 2 വർഷമാണ്.{{sfn|Ridpath|Tirion|2001|pp=112–113}} ഇതിന്റെ അർദ്ധവ്യാസം 5.64 [[സൗരദൂരം]] ആണ്. ഇത് സൗരയൂഥത്തിന്റെ കേന്ദ്രത്തിലായിരുന്നു എങ്കിൽ അതിന്റെ ഏറ്റവും പുറമെയുള്ള ഭാഗം വ്യാഴത്തിന്റെ ഭ്രമണപഥം വരെ എത്തുമായിരുന്നു. മറ്റൊന്ന്, വിവി സെഫി എ മ്യൂ സെഫിയെപ്പോലെ ഒരു ചുവന്ന അതിഭീമനും അർദ്ധചരനക്ഷത്രവുമാണ്. ഇത് ഭൂമിയിൽ നിന്ന് 5,000 പ്രകാശവർഷമെങ്കിലും അകലെയാണ് സ്ഥിതിചെയ്യുന്നത്. ഇതിന്റെ കുറഞ്ഞ [[കാന്തിമാനം]] 5.4ഉം കൂടിയത് 4.8ഉം ആണ്. ഇതിന് കൂട്ടായി വിവി സെഫി ബി എന്ന ഒരു [[മുഖ്യധാര (ജ്യോതിശാസ്ത്രം)|മുഖ്യധാരാനക്ഷത്രവും]] ഉണ്ട്. [[ആകാശഗംഗ|ആകാശഗംഗയിലെ]] അറിയപ്പെടുന്ന ഏറ്റവും വലിയ നക്ഷത്രങ്ങളിൽ ഒന്നാണിത്. സൂര്യന്റെ 1400 മടങ്ങ് വ്യാസമുണ്ട് ഇതിന്.
 
== ജ്യോതിശാസ്ത്രവസ്തുക്കൾ ==
"https://ml.wikipedia.org/wiki/കൈകവസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്